Enter your Email Address to subscribe to our newsletters

New delhi, 18 ഓഗസ്റ്റ് (H.S.)
വ്യോമയാന നിയമ പരിഷ്‌കരണം അവസാന ഘട്ടത്തിലെന്ന് കേന്ദ്രം. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം വിമാന കമ്പനികളോട് അവരുടെ ആവശ്യകതകള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം മറുപടിയായി രംഗത്ത് എത്തിയത്. സ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് മുന്നറിയിപ്പ് നല്‍കിയത്. വിമാനക്കമ്പനികള്‍ അവ പാലിക്കുന്നില്ലെങ്കില്‍, അതിന് ഉടന്‍ പരിഹാരം കാണുക' എന്ന് ബെഞ്ച് പറഞ്ഞു.
ചില അന്തിമ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ കരട് നിയമങ്ങള്‍ ബെഞ്ചിന് മുന്നില്‍ അവതരിപ്പിച്ചു. നിയന്ത്രണ സംവിധാനം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായ ഒരു നിയന്ത്രണ സംവിധാനം നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമല്ല. പിന്നാലെ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ഥന സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. അടുത്ത വാദം സെപ്റ്റംബര്‍ ഏഴിനാണ്.
സാമൂഹിക പ്രവര്‍ത്തകന്‍ എസ് ലക്ഷ്മിനാരായണന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സിവില്‍ ഏവിയേഷന്‍ മേഖലയിലുടനീളം സുതാര്യതയും യാത്രക്കാരുടെ സംരക്ഷണവും ഉറപ്പാക്കുന്ന ശക്തവും സ്വതന്ത്രവുമായ ഒരു നിയന്ത്രണ സംവിധാനം ആവശ്യപ്പെട്ടാണ് ഹര്‍ജി. സ്വകാര്യ വിമാനക്കമ്പനികള്‍ ചുമത്തുന്ന വിമാനക്കൂലിയിലും അനുബന്ധ നിരക്കുകളിലും നിയന്ത്രണം വേണമെന്നും ഹര്‍ജിയില്‍ പറയുന്നു.
വിമാനക്കമ്പനികള്‍ അമിതമായ നിരക്കുകള്‍ ഈടാക്കുന്നുണ്ട്. വിമാന ടിക്കറ്റുകളുടെ നിരക്കില്‍ സര്‍ക്കാരിന് പരിധി ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ കുറിച്ചും ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. രാജ്യത്തിന്റെ സിവില്‍ ഏവിയേഷന്‍ ചട്ടക്കൂട് നവീകരിക്കാനും മറ്റും ജൂലൈ 13 ന് ബെഞ്ച് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിരുന്നു. വിമാനക്കമ്പനികളുടെ വിമാന ടിക്കറ്റുകളുടെ അമിതമായ വര്‍ധനവിനെ 'ചൂഷണം' എന്നാണ് സുപ്രീംകോടതി നേരത്തെ വിശേഷിപ്പിച്ചിരുന്നത്.
കേന്ദ്രത്തില്‍ നിന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) യില്‍ നിന്നും പ്രതികരണം തേടിയതായി ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ വിമാന കമ്പനികള്‍ ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്കുള്ള സൗജന്യ ചെക്ക്-ഇന്‍ ബാഗേജ് അലവന്‍സ് 25 കിലോയില്‍ നിന്ന് 15 കിലോയായി കുറച്ചു. ശേഷം അത് പുതിയ വരുമാന മാര്‍ഗമാക്കി മാറ്റുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഇത്തരം നിരക്കുകളും പ്രവചനാതീതമായ വിലനിര്‍ണയവും വഴി ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ എയര്‍ലൈനുകളെ അനുവദിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ അവകാശപ്പെട്ടു.
---------------
Hindusthan Samachar / Sreejith S