Enter your Email Address to subscribe to our newsletters

New delhi, 18 ഓഗസ്റ്റ് (H.S.)
പരീക്ഷാ ക്രമക്കേടില്‍ ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി. വിരമിച്ച ജഡ്ജിമാര്‍, മുന്‍ ഡിജിപി, മുന്‍ സിബിഐ ഡയറക്ടര്‍, തുടങ്ങിയവരുള്‍പ്പെടുന്ന സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. പാനലില്‍ ഉള്‍പ്പെടുത്തേണ്ട മറ്റ് അംഗങ്ങളെ സംബന്ധിച്ച് വിവിധ കക്ഷികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ ഉത്തരവ് ബുധനാഴ് പുറത്തിറക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മമല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ജൂലൈ 20 ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളും സിസിടിവി റെക്കോര്‍ഡിംഗുകളും പരിശോധനയ്ക്കായി ഉന്നതാധികാര സമിതിക്ക് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശം ഉടന്‍ ഉണ്ടാകും. സമാന സംഭവത്തില്‍ ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലുമുണ്ടായ അതിക്രമങ്ങളും ആരോപിക്കുന്ന വനിത പ്രതിഷേധക്കാര്‍ നല്‍കിയ പരാതികളും ആരോപണങ്ങളും പാനല്‍ പരിശോധിക്കും.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം കോടതിക്ക് അതിന്റെ പൂര്‍ണ്ണ അധികാരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന വിദ്യാര്‍ഥി പ്രതിഷേധക്കാരെ പ്രതിചേര്‍ത്ത എഫ്ഐആറുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ബെഞ്ച് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാണ്. നമ്മള്‍ ഇത് പരിഗണിക്കേണ്ടതുണ്ട്. അവര്‍ക്ക് മുന്നില്‍ ഒരു ഭാവിയുണ്ട്. ആര്‍ട്ടിക്കിള്‍ 19 പ്രകാരം പ്രതിഷേധിക്കാന്‍ അവര്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്ന് ബെഞ്ച് ഒരു അഭിഭാഷകനോട് പറഞ്ഞു.
മുന്‍കാലങ്ങളില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 2,800-ലധികം 'സാമൂഹിക വിരുദ്ധര്‍' ജൂലൈ 20-ലെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിന് ഉത്തരവാദികളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ഓഗസ്റ്റ് 3-ന്, വിദ്യാര്‍ഥി പ്രതിഷേധക്കാരെ വിട്ടയയ്ക്കാനുള്ള ഉത്തരവില്‍ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ എന്ന പ്രയോഗം ഗുരുതരമായതും ഹീനവുമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ മാത്രമെ പരാമര്‍ശിക്കുന്നുള്ളൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ജൂലൈ 20-ന് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ എഫ്ഐആര്‍ പിന്തുടരാതിരിക്കുന്നത് ഗുരുതരമായ നീക്കമാണെന്ന് കേന്ദ്രം ആരോപിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം. ഒരു പ്രക്ഷോഭം നടക്കുന്നു എന്നതുകൊണ്ട് മാത്രം പൊലീസ് അതിക്രമങ്ങളോ ലാത്തി ചാര്‍ജോ ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
സാമാധനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പൂര്‍ണ്ണമായും ഉറപ്പുനല്‍കുന്നു എന്ന് അടിവരയിട്ടു. ജൂലൈ 20 ന് ഡല്‍ഹിയില്‍ നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച മാര്‍ച്ചില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. പാര്‍ലമെന്റിലേക്ക് നീങ്ങാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അവര്‍ ലാത്തികളും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചു.
---------------
Hindusthan Samachar / Sreejith S