Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 ഓഗസ്റ്റ് (H.S.)
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 43 കേസുകളിലായി 50 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9178 ആയി ഉയര്‍ന്നു. ആകെ 9904 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8242.087 ഗ്രാം എം.ഡി.എം.എയും 979.310 കി.ഗ്രാം കഞ്ചാവും 697.334 ഗ്രാം ബ്രൗണ്‍ ഷുഗറും 362.338 ഗ്രാം മെത്തഫെറ്റമിനും 513.687 ഗ്രാം ഹെറോയിനും 0.712 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും 27.634 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 19 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 19 കേസുകളും കോട്പ പ്രകാരം 33 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 755.540 ഗ്രാം എം.ഡി.എം.എയും 14.658 കി.ഗ്രാം കഞ്ചാവും 65.70 ഗ്രാം ഹെറോയിനും 2.48 ഗ്രാം ബ്രൗണ്‍ ഷുഗറും 1.2 ഗ്രാം മെത്തഫെറ്റമിനും 0.5 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും 2.44 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 44 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9062 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 570 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6513 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
അതിനിടെ ഓപ്പറേഷന്‍ തൂഫാനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തി. വേണ്ടപ്പെട്ടവര്‍ അറസ്റ്റിലായതോടെ തൂഫാന്‍ ഒതുങ്ങിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും ഏതുസമയത്തും കടന്നു ചെല്ലാന്‍ കഴിയാവുന്ന ആളാണ് കാസര്‍ഗോഡിലെ ലഹരി കേസ് പ്രതി എന്നത് ഞെട്ടിക്കുന്നതാണ്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ഇയാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നു. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കാത്തത് ഗൗരവകരമായ പ്രശ്‌നമാണെന്നും കസ്റ്റഡി അപേക്ഷ നല്‍കാത്തത് മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള അടുപ്പം കാരണമാണെന്നും സ്വന്തക്കാരെ തൊട്ടാല്‍ ഏത് തൂഫാനും കെട്ടടങ്ങുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S