പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം.
Thiruvananthapuram, 19 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേരള പോലീസ് മേധാവി ശ്രീ റവാഡ ചന്ദ്രശേഖറെ പോലീസ് ആ
Bjp


Thiruvananthapuram, 19 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേരള പോലീസ് മേധാവി ശ്രീ റവാഡ ചന്ദ്രശേഖറെ പോലീസ് ആസ്ഥാനത്തെത്തി സന്ദർശിച്ചു.

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസുകളുടെ നിലവിലെ സ്ഥിതിയും, തുടർനടപടികളും സംഘം ചർച്ച ചെയ്തു.

ഇത്തരം സംഭവങ്ങളിൽ ഉടൻ കർശന നടപടിയുണ്ടാകണമെന്നും, നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കണമെന്നും, പരാതി നൽകിയിട്ടും ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങളിൽ എത്രയും പെട്ടെന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ശ്രീ ജെ ആർ പത്മകുമാർ, ശ്രീ പൂന്തുറ ശ്രീകുമാർ, സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ അഭിജിത് ആർ നായർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം ഡിജിപിയോട് ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News