ബിജെപി; പ്രഭാരിമാർക്ക് മാറ്റം;
Thiruvananthapuram, 19 ഓഗസ്റ്റ് (H.S.) 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട‌ു ജില്ലകള്‍ക്കു പ്രഭാരിമാരെ നിശ്ചയിച്ച് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തി നിലനി
BJP ELECTION FUND CONTROVERSY


Thiruvananthapuram, 19 ഓഗസ്റ്റ് (H.S.)

2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട‌ു ജില്ലകള്‍ക്കു പ്രഭാരിമാരെ നിശ്ചയിച്ച് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തി നിലനില്‍ക്കെയാണ് മേഖലാ പ്രഭാരിമാരെയും സംഘടനാ സെക്രട്ടറിമാരെയും മാറ്റി നിയോഗിച്ചിരിക്കുന്നത്. പി.കെ.കൃഷ്ണദാസ് പക്ഷം ഇതോടെ സംഘടനയില്‍ പിടിമുറുക്കുന്ന നിലയാണുണ്ടായിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം മേഖലയുടെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമനാണ്. ആലപ്പുഴ, പത്തനംതിട്ട - അനൂപ് ആന്റണി. ഈ രണ്ടു മേഖലകളുടെയും സംഘടനാ സെക്രട്ടറി ജി.കാശിനാഥ് ആണ്.

എറണാകുളം, കോട്ടയം, ഇടുക്കി മേഖലാ പ്രഭാരി ഷോണ്‍ ജോര്‍ജും സംഘടനാ സെക്രട്ടറി അജിഘോഷുമാണ്. തൃശൂര്‍, പാലക്കാട് പ്രഭാരി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.അനീഷ് കുമാറും സംഘടനാ സെക്രട്ടറി കെ.വി.സുരേഷ് ബാബുവുമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പ്രഭാരിയായി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണനെയാണു നിയോഗിച്ചിരിക്കുന്നത്. കെ.പി.സുരേഷാണ് സംഘടനാ സെക്രട്ടറി. കാസര്‍കോട്, കണ്ണൂര്‍ വയനാട് പ്രഭാരിയായി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.സജീവനെയും സംഘടനാ സെക്രട്ടറിയായി എ.വി.ഷിജുവിനെയും നിയോഗിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News