സംസ്ഥാനത്ത് വ്യാപകമായി കണ്ടെത്തിയ പാകിസ്ഥാൻ നിർമിത വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി.
Thiruvananthapuram, 19 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് വ്യാപകമായി കണ്ടെത്തിയ പാകിസ്ഥാൻ നിർമിത വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി. അനുവദനീയമായതിലും കൂടുതൽ മെർക്കുറി അടങ്ങിയ ഫൈസ, ഗോറി
FAKE PAKISTANI FACE CREAMS


Thiruvananthapuram, 19 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് വ്യാപകമായി കണ്ടെത്തിയ പാകിസ്ഥാൻ നിർമിത വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി. അനുവദനീയമായതിലും കൂടുതൽ മെർക്കുറി അടങ്ങിയ ഫൈസ, ഗോറി എന്നീ ഫേസ് ക്രീമുകൾ നിരോധിക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നിർദേശം നൽകി. ഇവയുടെ ഉപയോഗം ഗുരുതരമായ ചർമരോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഓപ്പറേഷൻ സൗന്ദര്യ

വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പരിശോധന നടന്നത്. ഫേസ് ക്രീമുകളിൽ ഒരു ശതമാനം പി.പി.എം (പാർട്സ് പെർ മില്യൺ) മെർക്കുറി മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ കേരളത്തിലെ വിപണിയിൽ നിന്ന് പിടികൂടിയ പാകിസ്ഥാൻ നിർമിത ഫൈസ, ഗോറി എന്നീ ക്രീമുകളിൽ 20,000 വരെ പി.പി.എം മൂല്യം കണ്ടെത്തി.

ഇത്തരം ക്രീമുകൾ ഉപയോഗിച്ചാൽ പെട്ടെന്നുതന്നെ ചർമം തിളക്കമുള്ളതാകുമെങ്കിലും ഭാവിയിൽ ഗുരുതരമായ ത്വക്ക് രോഗങ്ങൾക്കും വൃക്ക സംബന്ധമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. നാഡീവ്യൂഹത്തെ ബാധിക്കുന്ന തരത്തിലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും മെർക്കുറിയുടെ അമിത ഉപയോഗം വഴിവെക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലാണ് ഈ ക്രീമുകൾ കൂടുതലും വിറ്റഴിച്ചതായി പരിശോധനയിൽ വ്യക്തമായത്.

ഗുണനിലവാര പരിശോധന കർശനംകൗമാരക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഈയിടെ ഉയർന്നുവന്നിരുന്നതായും യാതൊരു പർച്ചേസ് രേഖകളുമില്ലാതെയാണ് ഇവ വിപണിയിൽ എത്തുന്നതെന്നും ഡ്രഗ്സ് കൺട്രോളർ ഡോ. സുജിത് കുമാർ പറഞ്ഞു. ഫേസ് ക്രീമിനു പുറമേ ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയ വിവിധ സൗന്ദര്യവർധക വസ്തുക്കളും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ ചില ലിപ്സ്റ്റിക് സാമ്പിളുകളിലും അനുവദനീയമായ പരിധിയേക്കാൾ കൂടുതലായി മെർക്കുറിയുടെ അംശം കണ്ടെത്തി. തുടർന്ന് ഇവ വിപണിയിൽ നിന്നും പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

മരുന്നുകളുടെ ശാസ്ത്രീയമായ പരിശോധനയാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തുന്നത്. നിയമം ലംഘിച്ച് ഇത്തരം ഉത്പന്നങ്ങൾ വിപണിയിലെത്തുന്നത് സംബന്ധിച്ച അന്വേഷണമാണ് ആഭ്യന്തര വകുപ്പ് ഏറ്റെടുത്തത്. നിയമാനുസൃതമായ ലൈസൻസുകളോടെ നിർമിക്കുന്നതും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സൗന്ദര്യവർധക വസ്തുക്കൾ മാത്രമേ വിപണിയിൽ ലഭ്യമാകുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ഡ്രഗ്സ് ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ സൗന്ദര്യയിലൂടെ പിടികൂടിയ വ്യാജ ഉത്പന്നങ്ങളുടെ സാമ്പിളുകൾ വിശദമായ ഗുണനിലവാര പരിശോധനയ്ക്കായി തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും മതിയായ നിർമാണ ലൈസൻസുകളില്ലാതെ വിതരണം ചെയ്തതുമായ വസ്തുക്കളും പിടികൂടിയവയിൽ ഉൾപ്പെടുന്നു. വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News