Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ എൽ പി, യു.പി വിദ്യാർഥികൾക്കിടയിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം വിഷയങ്ങളിൽ ഉണ്ടാവുന്ന പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ നൂതന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.
സർക്കാരിൻ്റെ നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന 'റിവൈവ് - നവജീവനം' പ്രോഗ്രാമിലൂടെയാണ് ഗണിത ഭാഷാ പോഷണം നടപ്പിലാക്കുന്നത്. പരിപാടിയുടെ ബ്രോഷർ പ്രകാശനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഡി സജിത്ത് ബാബു , എസ് എസ് കെ പ്രൊജക്റ്റ് ഡയറക്ടർ ഡോ : കെ മോഹന കുമാർ, അഡീഷണൽ ഡയറക്ടർമാരായ എം കെ ഷൈൻ മോൻ, കെ എസ് ശ്രീകല, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആശാ ദേവി, പ്രോഗ്രാം കോ ഓർഡിനേറ്റർ വി.കെ അബ്ദുറഹിമാൻ, കെ മുഹമ്മദ് ഇസ്മയിൽ , എസ് ഫിറോസ്ഖാൻ, ഡോ ഇസ്മയിൽ മരിതേരി, ഡോ സുധീഷ് കുമാർ, ഇ അനുലേഖ, രശ്‌മി രഘുനാഥ്, വി ശ്രീകല, എ കെ സുരേഷ് കുമാർ, ഷഫീന ,സജീബ് പരവൂർ, ജില്ലാ പ്രോജക്റ്റ് കോ ഓർഡിനേറ്റർ എ നിസാമുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു.
---------------
Hindusthan Samachar / Sreejith S