റോഡില് തലകറങ്ങി വീണ് വഴിയാത്രക്കാരനായ ഗിരീഷ്; വാഹനം നിര്ത്തി രക്ഷിച്ച് ഗവര്ണര്
Thiruvanathapuram, 19 ഓഗസ്റ്റ് (H.S.) ലോക്ഭവന്‍ ഗേറ്റിന് സമീപം റോഡില്‍ തലകറങ്ങി വീണ് വഴിയാത്രക്കാരന് രക്ഷകനായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വാഹനത്തില്‍ പു
governor


Thiruvanathapuram, 19 ഓഗസ്റ്റ് (H.S.)

ലോക്ഭവന്‍ ഗേറ്റിന് സമീപം റോഡില്‍ തലകറങ്ങി വീണ് വഴിയാത്രക്കാരന് രക്ഷകനായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വാഹനത്തില്‍ പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിലേക്ക് വീണത്. ഷുഗര്‍ കൂടിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് പിന്നീട് വ്യക്തമായത്.

ഒരു നിമിഷം പോലും വൈകാതെ ഗവര്‍ണര്‍ തന്റെ വാഹനത്തില്‍ നിന്ന് ഇറങ്ങി നേരെ ഗിരീഷിന്റെ അടുത്തേക്ക് ഓടി. റോഡില്‍ വീണുകിടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ ഗവര്‍ണര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ഏകദേശം 15 മിനിറ്റോളം അദ്ദേഹം അവിടെ തന്നെ നിന്നു. ഗിരീഷിന്റെ ആരോഗ്യനില നിരന്തരം പരിശോധിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ സ്റ്റാഫിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഗവര്‍ണറുടെ സ്റ്റാഫ് ഉടന്‍ തന്നെ വെള്ളം എത്തിച്ച് ഗിരീഷിന് നല്‍കി. മുഖം കഴുകിക്കൊടുക്കുകയും ചെയ്തു. അതിനിടെ ഗിരീഷിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. വെള്ളയമ്പലത്ത് ആല്‍ത്തറ ദേവീക്ഷേത്രത്തിന് സമീപമാണ് ഗിരീഷിന്റെ വീട്. എന്നാല്‍ കുടുംബം ദൂരെയായതിനാല്‍ ഉടന്‍ സ്ഥലത്തെത്താന്‍ സാധിച്ചില്ല.

സ്ഥിതി ഗുരുതരമാകാതിരിക്കാന്‍ ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉടന്‍ ഒരുക്കി.

ഗവര്‍ണറുടെ നിര്‍ദ്ദേശ പ്രകാരം വാഹനം ഉടന്‍ സ്ഥലത്ത് എത്തുകയും ഗിരീഷിനെ ആശുപത്രയില്‍ എത്തിക്കുകയും ചെയ്തു. ഇത്തരം അടിയന്തര സാഹചര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഗിരീഷിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയ ഗവര്‍ണര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിന്ദനപ്രവാഹമാണ്.

---------------

Hindusthan Samachar / Sreejith S


Latest News