വൈദ്യുതി വകുപ്പ് മാറ്റി നൽകണം,ഇല്ലെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാം;നിലപാട് വ്യക്തമാക്കി സണ്ണി ജോസഫ്
Thiruvanathapuram, 19 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ഘട്ടത്തിൽ തന്നെ വൈദ്യുതി വകുപ്പ് വേണ്ടന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് തനിക്ക് ലഭിച്ച വൈദ്യുതി വകുപ്പ് തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന് പരസ്യമായി അസംതൃപ്തി പ്രകടിപ്പിച്ചിര
Sunny Joseph


Thiruvanathapuram, 19 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ഘട്ടത്തിൽ തന്നെ വൈദ്യുതി വകുപ്പ് വേണ്ടന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് തനിക്ക് ലഭിച്ച വൈദ്യുതി വകുപ്പ് തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന് പരസ്യമായി അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.തുടക്കത്തിൽ റവന്യൂ വകുപ്പാണ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്.നിലവിൽ സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ വകുപ്പിനെ മുൻപോട്ട് നയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സണ്ണി ജോസഫ്.

കഴിഞ്ഞ 10 വർഷമായി പവർ കട്ട് ഇല്ലാത്ത കേരളത്തെ കൃത്യമായ ആസൂത്രണങ്ങളില്ലാതെ ഇരുട്ടിലേയ്ക്ക് വീണ്ടും തള്ളിവിട്ടതു മുതൽ വൈദ്യുത വകുപ്പ് നാണംകെട്ട അവസ്ഥയിലാണ്. ഇത് വൈദ്യുത വകുപ്പ് മന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും പിടിപ്പുകേടിനെയാണ് വിലയിരുത്തുന്നത്.ഈ നാണക്കേടുകളിൽ നിന്നുമുള്ള തടിയൂരാനുള്ള ശ്രമത്തിലാണ് വകുപ്പ് മാറ്റാമെന്ന ആവശ്യം സണ്ണി ജോസഫ് ഉയർത്തുന്നത്.

വകുപ്പ് മാറ്റാമെന്ന ആവശ്യം സണ്ണി ജോസഫ് ഹൈക്കമാന്ഡിന് മുന്നിൽ അവതരിപ്പിച്ചു.പുതിയ കെപിസിസി അധ്യക്ഷ നെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചയിലാണ് വകുപ്പ് മാറ്റം ഇല്ലെങ്കിൽ അധ്യക്ഷ സ്ഥാനത്ത് തുടരാനുള്ള ആഗ്രഹം സണ്ണി ജോസഫ് പ്രകടിപ്പിച്ചത്.ഓണത്തിന് ശേഷം അക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകണമെന്നും സണ്ണി ജോസഫ് കെ സി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News