ഇ.ഡി റെയ്ഡുകളില് പേടിച്ചോടില്ല, വീണക്ക് ബിസ്നസ് ചെയ്യാന് ആരുടേയും സഹായം വേണ്ട; മുഹമ്മദ് റിയാസ്
Kozhikkode, 19 ഓഗസ്റ്റ് (H.S.) പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായ മാസപ്പടി കേസിന്റെ പേരില്‍ നടക്കുന്ന ഇ.ഡി റെയ്ഡുകളില്‍ പേടിച്ചോടില്ലെന്ന് മുഹമ്മദ് റിയാസ് എംഎല്‍. ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം തലപോയാലും തുടരുമെന്നും റിയാസ് പറഞ
PA Muhammad Riyas


Kozhikkode, 19 ഓഗസ്റ്റ് (H.S.)

പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായ മാസപ്പടി കേസിന്റെ പേരില്‍ നടക്കുന്ന ഇ.ഡി റെയ്ഡുകളില്‍ പേടിച്ചോടില്ലെന്ന് മുഹമ്മദ് റിയാസ് എംഎല്‍. ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം തലപോയാലും തുടരുമെന്നും റിയാസ് പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും ഇത്തരം വിഷയങ്ങളെ കാണും. സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോഴിക്കോട്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡുകള്‍ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലേക്കര്‍ ഇന്ത്യ എന്ന സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് സ്ഥാപനം തുടങ്ങാനും പൂട്ടാനുമുള്ള അവകാശം സ്ഥാപനം തുടങ്ങിയവര്‍ക്ക് ഉണ്ടെന്നായിരുന്നു മറുപടി. സ്ഥാപനം എവിടെ പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിനും റിയാസ് മറുപടി നല്‍കിയില്ല.

ലേക്കര്‍ ഇന്ത്യ കോര്‍പ് എന്ന പേരില്‍ വീണ സ്ഥാപനം തുടങ്ങി എന്നു പറഞ്ഞുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. അതൊരു പുതിയ സ്ഥാപനം ഒന്നുമല്ല. സംശയം ഉണ്ടെങ്കില്‍ എന്റെ നോമിനേഷന്‍ പേപ്പര്‍ നോക്കിയാല്‍ മതി. എന്തെങ്കിലും ഒളിച്ചു വച്ച് തുടങ്ങിയ സ്ഥാപനമല്ല. വീണ സ്വതന്ത്ര വ്യക്തിയാണ്. അവര്‍ ബിസിനസ് നടത്തരുത് എന്ന് ഭരണഘടനാപരമായി ആര്‍ക്കും പറയാന്‍ പറ്റില്ല. രാഷ്ട്രീയ നേതാവിന്റെ മകളും ഭാര്യയും ആയതുകൊണ്ട് വീണ ബിസിനസ് നടത്തരുത് എന്നു പറയുന്നത് ശരിയാകുമോ. കുടുംബ പശ്ചാത്തലത്തിന്റെ ഭാഗമായി സര്‍ക്കാരിനെ സ്വാധീനിച്ചോ മറ്റു സ്വാധീനങ്ങളിലൂടെയോ ബിസിനസ് നടത്തുന്നതാണ് തെറ്റ്. കരാര്‍ പ്രകാരം സേവനം നല്‍കി അക്കൗണ്ടിലൂടെ പണം വാങ്ങുകയാണ് ചെയ്തത്.

ഉന്നത വിദ്യാഭ്യാസമുള്ള, ബിടെക് ഉള്‍പ്പെടെയുള്ള യോഗ്യതകളുള്ള സ്ത്രീ ഒരു ബിസിനസും നടത്തരുത് എന്ന് പറഞ്ഞാല്‍ അത് ശരിയാണോ. ഭര്‍ത്താവ് എന്ന നിലയില്‍ തനിക്ക് വീണയോട് പറയാനുള്ളത് വെറുതെ ഇരിക്കരുത്, ബിസിനസ് ചെയ്യണം എന്നാണ്. നമ്മുടെ ഒന്നും സ്വാധീനമില്ലാതെ ബിസിനസ് ചെയ്യാനുള്ള കഴിവും ശേഷിയും അവര്‍ക്കുണ്ട്. അത് ചെയ്യുന്നതിന് ഒരു പ്രയാസവുമില്ല. അതില്‍ നമ്മുടെ ആരുടെയെങ്കിലും ഭരണ സ്വാധീനത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ തീര്‍ച്ചയായിട്ടും പരിശോധിക്കണം. അവര്‍ വളരെ ഉയര്‍ന്ന അംഗീകാരമുളള ഒരു സ്ഥാപനത്തില്‍ നല്ല സ്ഥാനത്ത് ജോലി ചെയ്തതാണ്. അവരുടെ സ്ഥാനത്ത് ജോലി ചെയ്തവരൊക്കെ ഇന്ന് ഏത് റാങ്കിലാണ് ജോലി ചെയ്യുന്നത് എന്നതും നിങ്ങള്‍ നോക്കണം. അങ്ങനെയുള്ള ഒരാള്‍ ഇതുപോലെ കണ്‍സല്‍റ്റന്‍സിയും മറ്റു കാര്യങ്ങളും ഒക്കെ ചെയ്യുകയാണെങ്കില്‍ എങ്ങനെയാണ് അതിന്റെ ഫീസ് എന്നതും നിങ്ങള്‍ പരിശോധിക്കണം അതിന്റെ മറ്റു സാങ്കേതിക വശങ്ങളിലേക്ക് പോകുന്നില്ല എന്നു സൂചിപ്പിച്ച് റിയാസ് പറഞ്ഞു.

അതിനിടെ മുഹമ്മദ് റിയാസിനെ ഇ.ഡി ചോദ്യം ചെയ്‌തേക്കുമെന്ന് വിവരവും പുറത്ത് വരുന്നുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിനെയും ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ടി. വീണയുമായി നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം.

വീണയുടെ പക്കസ്# നിന്നും ലഭിച്ച ചുവന്ന കവറുള്ള ഡയറി ഇ.ഡി. സംഘം പിടിച്ചെടുത്തിരുന്നു. നിഖില്‍, വാരിസ്, ഷൈജല്‍, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് പണം കൈമാറിയതായി ഡയറിയിലുണ്ടായിരുന്നു. വീണയെ ചോദ്യംചെയ്തപ്പോള്‍ നാലുപേരും റിയാസിന്റെ സുഹൃത്തുക്കളാണ്, ഒരാള്‍ തന്റെ കൂടി സുഹൃത്താണെന്നുമായിരുന്നു മറുപടി. തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം കൈമാറിയതെന്നും വീണ പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനിടെ വീണയെക്കൊണ്ട് ഇവരെ വിളിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരം. റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണോ എന്നും ഇ.ഡിക്ക് അറിയേണ്ടതുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News