Enter your Email Address to subscribe to our newsletters

Thiruvanathapuram, 19 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം; റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളില്‍ താമസിച്ച് പഠനം നടത്തുന്ന കേരളത്തിലെ വന മേഖലയിലേയും, പാര്‍ശ്വ വല്‍കൃത സമൂഹത്തിലേയും കുട്ടികള്‍ക്കുള്ള ഓണക്കോടി വിതരണം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ നടന്ന പരിപാടയില്‍ വെച്ച് കോട്ടൂര്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്കാണ് പൊതു വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് ഓണക്കോടികള്‍ വിതരണം ചെയ്തത്.
കേരളത്തിലെ വനമേഖലകളില്‍ വസിക്കുന്നവരും പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ ഉള്‍പ്പെട്ടവരുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി ആണ്‍കുട്ടികള്‍ക്ക് അഞ്ച് ജില്ലകളിലായി 6 റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളും പെണ്‍കുട്ടികള്‍ക്കായി തൃശൂര്‍ ചാലക്കുടിയില്‍ ഒരു ഹോസ്റ്റലും സമഗ്രശിക്ഷാ കേരളം നടത്തിവരുന്നത്. ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകളില്‍ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന അന്‍പതോളം കുട്ടികള്‍ക്കും, തൃശൂര്‍ ചാലക്കുടിയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലില്‍ 9 മുതല്‍ 12 വരെ എണ്‍പതോളം കുട്ടികള്‍ക്കുമാണ് താമസിച്ച് പഠനം നടത്താനുള്ള സൗകര്യം നിലവിലുള്ളത്. ഈ കുട്ടികള്‍ക്ക് ആവശ്യമായ പഠന സൗകര്യങ്ങള്‍ സമഗ്രശിക്ഷാ കേരളമാണ് നല്‍കി വരുന്നത്.
ഈ കുട്ടികള്‍ക്ക് 2026 ലെ ഓണത്തോടനുബന്ധിച്ച് ഓണക്കോടി നല്‍കുന്നതിനുള്ള ധനസഹായം കാനറാ ബാങ്കിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാ?ഗമായാണ് നല്‍കിയത്. കല്യാണ്‍ സില്‍ക്‌സ് ഇവര്‍ക്കാവശ്യമുള്ള ഓണക്കോടികള്‍ വിതരണം ചെയ്യുന്നത്. 275 ഓളം കുട്ടികള്‍ക്കാണ് ഓണക്കോടികള്‍ നല്‍കിയത്.
പൊതുവിദ്യാഭ്യാസ മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി ഡോ.ഡി.സജിത്ബാബു ഐ.എ.എസ്., സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.മോഹനകുമാര്‍, കാനറാ ബാങ്ക്, റീജിയണല്‍ ഹെഡ് അശോക് കുമാര്‍, കല്യാണ്‍ സില്‍ക്‌സ് റീജിയണല്‍ മാനേജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S