കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബി.ജെ.പി; സജീവ സേവനവുമായി പ്രവർത്തകർ രംഗത്ത്
Thiruvananthapuram , 02 ഓഗസ്റ്റ് (H.S.) കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബി.ജെ.പി; സജീവ സേവനവുമായി പ്രവർത്തകർ രംഗത്ത് .......... തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതികൾ സംഭവിച്ച പ്രദേശങ്ങളിൽ ദുരിതാശ
Rajeev Chandrasekhar


Thiruvananthapuram , 02 ഓഗസ്റ്റ് (H.S.)

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ബി.ജെ.പി; സജീവ സേവനവുമായി പ്രവർത്തകർ രംഗത്ത്

..........

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതികൾ സംഭവിച്ച പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ബിജെപി തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകർ സേവന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുകയാണ്.

ക്യാമ്പുകൾ സജ്ജമാക്കുക, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക, റോഡുകളിൽ തടസ്സങ്ങൾ നീക്കുക തുടങ്ങിയ അടിയന്തര കാര്യങ്ങൾ ബി.ജെ.പി പ്രവർത്തകർ ചെയ്തുവരുന്നുണ്ട്. ഇതിനോടകം തന്നെ വിവിധ സ്ഥലങ്ങളിൽ, പഞ്ചായത്ത് തലങ്ങൾ വരെ കാൾ സെന്ററുകളും ഹെൽപ്പ് ഡെസ്കുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങളും പാർട്ടി ഉറപ്പാക്കുന്നുണ്ട്.

ആവശ്യമായ ഇടങ്ങളിലെല്ലാം വൈദ്യസഹായത്തിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. റാന്നി, വയനാട്, ഇടുക്കി, കോട്ടയം തുടങ്ങി നിരവധി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ബിജെപി പ്രത്യേക സമിതി രൂപീകരിച്ചു. നിയമസഭാ കക്ഷി നേതാവ് ശ്രീ. ബി.ബി. ഗോപകുമാർ എം.എൽ.എ, ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, ശ്രീ അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് ശ്രീ. കെ. സോമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നിർവഹിക്കുന്നത്.

ഇവർ ദുരിത മേഖലകളിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

സംസ്ഥാനത്ത് പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ ആഹ്വാനം ചെയ്തു. കേരളത്തിലെ ഈ ദുരിതകാലത്തെ നേരിടാൻ എല്ലാ ജനങ്ങളും പരസ്പരം കൈകോർത്ത് മുന്നോട്ട് വരണം.

കേരളത്തിലുടനീളം പെയ്തിറങ്ങിയ കനത്ത മഴയിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും നിരവധി ജീവനുകൾ പൊലിയുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിൽ അതിയായ ദുഃഖം രേഖപ്പെടുത്തിയ അധ്യക്ഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചു വരികയും രക്ഷാപ്രവർത്തനങ്ങൾക്കായി NDRF സംഘങ്ങളെ ഇതിനകം വിന്യസിച്ചതായും അറിയിച്ചു.

ദുരിതബാധിതരായ ഓരോ കുടുംബത്തിലേക്കും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ സഹായങ്ങളും എത്തുന്നുണ്ടെന്നും, വീടും ഉപജീവനമാർഗ്ഗവും നഷ്ടപ്പെട്ടവർക്ക് സമയബന്ധിതമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും ബിജെപി അധ്യക്ഷൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News