മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു.
Malappuram , 02 ഓഗസ്റ്റ് (H.S.) മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു. വീട് പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർക്കും കൃഷി നാശം സംഭവിച്ചവർക്കും കന്നുകാലികളെ നഷ്ടപ്പെട്ടവർക്കും പരമാവധി ധനസഹായം നൽകുമെന്നും മന്ത്രി എപി
A P Anilkumar


Malappuram , 02 ഓഗസ്റ്റ് (H.S.)

മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചു. വീട് പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർക്കും കൃഷി നാശം സംഭവിച്ചവർക്കും കന്നുകാലികളെ നഷ്ടപ്പെട്ടവർക്കും പരമാവധി ധനസഹായം നൽകുമെന്നും മന്ത്രി എപി അനിൽ കുമാർ. ഇന്നലെയാണ് ക്യാമ്പുകൾ തുടങ്ങിയത്. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ എല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി എപി അനിൽ കുമാർ വ്യക്തമാക്കി.

വെള്ളത്തിൻ്റെ കൂടെ ഒഴുകിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. 2018 പ്രളയത്തിൻ്റെ സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ല. പൊന്നാനിയിൽ ഉൾപ്പെടെ തീരദേശ മേഖലയിൽ മാറി താമസിക്കുന്ന കുടുംബങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഇന്നലെ മലപ്പുറം ജില്ലയിൽ ഉണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചത് ഏറെ ദുഃഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ പരമാവധി വീടുകളിൽ തന്നെ നിർത്തുക. ഇക്കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണം.

മത്സ്യത്തൊഴിലാളി മേഖലയിൽ എല്ലാ ആനുകൂല്യങ്ങളും നൽകും. ഒരു വീഴ്ചയും സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. അവർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകും. വെള്ളം കയറിയ പ്രദേശങ്ങളിൽ ക്ലീനിങ്ങിന് നിർദ്ദേശം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും ചേർന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം ജില്ലയിൽ മഴയിൽ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി എപി അനിൽ കുമാർ. അഞ്ചാം തീയതി വരെ മഴ ഉണ്ടാകും എന്നുള്ള വിവരമാണ് ലഭ്യമായിട്ടുള്ളതെന്നും മൺസൂൺ തുടങ്ങുന്നതിനു മുൻപ് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർത്തിരുന്നു മന്ത്രി വ്യക്തമാക്കി.

'അലർട്ട് വരാൻ കാത്തിരിക്കേണ്ട. ഏത് സാഹചര്യം വന്നാലും നേരിടാൻ സജ്ജമാകണമെന്ന് ജില്ലാ കലക്ടർമാർക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കാലാവർഷം കഴിയുന്നതുവരെ അത്തരത്തിൽ തുടരാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ആറന്മുളയിൽ ക്യാമ്പുകളിൽ ഭക്ഷണം കിട്ടിയില്ലെന്ന് പരാതി വന്നിരുന്നു. രാവിലെ എംഎൽഎയുമായി സംസാരിച്ചിരുന്നു.

പ്രഭാതഭക്ഷണം എത്തുന്നതിൽ അൽപം വൈകിപ്പോയി എന്ന പരാതിയാണ് വന്നത്. ജില്ലാ കലക്ടറെ ബന്ധപ്പെട്ടിരുന്നു. ഭക്ഷണം എത്തിക്കുന്നതിൽ ഒരൽപം സമയം വൈകിപോയി എന്നതാണ്. കൃത്യമായ സമയത്ത് തന്നെ കൊടുക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ ഒരു സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത്. വ്യാപകമായി ചെറുതും വലുതും ആയിട്ടുള്ള മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടുണ്ട്. പത്തനംതിട്ടയിൽ ഉണ്ടായ മഴ ഊഹിക്കാൻ പോലും കഴിയാത്ത രീതിയിൽ 350 നു മുകളിൽ പോയി. അതിശക്തമായ മഴയാണ് അവിടെ ചെയ്തത്. മൂന്നു മണിക്കൂർ കൊണ്ട് പമ്പ കരകവിഞ്ഞു,'' എപി അനിൽ കുമാർ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News