സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളം മുഴുവൻ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു.
Kasaragod , 02 ഓഗസ്റ്റ് (H.S.) സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളം മുഴുവൻ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ മഴക്കെടുതി നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി പുരോ
Rain


Kasaragod , 02 ഓഗസ്റ്റ് (H.S.)

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേരളം മുഴുവൻ നാളെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ മഴക്കെടുതി നേരിടുന്നതിനായി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ അടിയന്തര മുൻകരുതലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ഇതുവരെ മരണങ്ങളോ കാണാതായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര് വ്യക്തമാക്കി.

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും വിവിധ പ്രദേശങ്ങളിലെ പ്രളയ സാഹചര്യവും കണക്കിലെടുത്ത് പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങൾ തീരുമാനം സ്വീകരിച്ചത്.

അതേസമയം മഴക്കെടുതിയില് കാസർകോട് 14 വയസുകാരിക്ക് പരിക്ക്. ദേലംപാടി വില്ലേജിലെ അശ്വിനിയ്ക്കാണ് പരിക്കേറ്റത്. ജില്ലയില് രണ്ടിടങ്ങളില് ഉരപുള് പൊട്ടല് റിപ്പോർട്ട് ചെയ്തു. തയ്യേനി (പാലവയൽ വില്ലേജ്) , കാറ്റാംങ്കവല (മാലോത്ത് വില്ലേജ്) എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നാലു വീടുകൾ ഭാഗികമായി തകർന്നു. കുറിഞ്ഞി നെല്ലിക്കുന്ന് - പനത്തടി വില്ലേജ്, ഉജ്ജമ്പാടി - ദേലംപാടി വില്ലേജ്, പാഡ്രെ വില്ലേജ്, ബയാർ വില്ലേജ്) എന്നാ വിടങ്ങളിലാണ് വീടുകൾ തകർന്നത്.

അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും മുൻകരുതലിൻ്റെ ഭാഗമായി ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ജില്ലയില് ആകെ നാല് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ 37 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നു. 156 പേരെ മാറ്റിപ്പാർപ്പിച്ചു. 73 പുരുഷന്മാരും 60 സ്ത്രീകളും 27 കുട്ടികളുമാണ് നിലവില് ക്യാമ്പുകളില് പ്രവര്ത്തിക്കുന്നത്.

പൊതുജനങ്ങള്ക്ക് ജാഗ്രത നിര്ദേശം

കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. വിനോദസഞ്ചാര മേഖലകളിലേക്കുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് കാസർകോട് കൊന്നക്കാട് അച്ഛൻ കല്ല് വെള്ളച്ചാട്ടത്തിലേക്ക് എത്തിയ യുവാക്കളെ റവന്യൂ അധികൃതർ മടക്കി അയച്ചു. ഇന്ന് 12 മണിയോടെയാണ് ഒരു സംഘം യുവാക്കൾ വെള്ളച്ചാട്ട പരിസരത്തേക്ക് എത്തിയത്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചവർക്ക് ധനസഹായം നൽകും

മഴക്കെടുതിയുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചവർക്ക് ധനസഹായം നൽകും. വീട് പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർക്കും കൃഷി നാശം സംഭവിച്ചവർക്കും കന്നുകാലികളെ നഷ്ടപ്പെട്ടവർക്കും പരമാവധി ധനസഹായം നൽകും. ഇന്നലെയാണ് ക്യാമ്പുകൾ തുടങ്ങിയത്. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ എല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി എപി അനിൽ കുമാർ.

വെള്ളത്തിൻ്റെ കൂടെ ഒഴുകിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. 2018 പ്രളയത്തിൻ്റെ സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ല. പൊന്നാനിയിൽ ഉൾപ്പെടെ തീരദേശ മേഖലയിൽ മാറി താമസിക്കുന്ന കുടുംബങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും. ഇന്നലെ മലപ്പുറം ജില്ലയിൽ ഉണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചത് ഏറെ ദുഃഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ പരമാവധി വീടുകളിൽ തന്നെ നിർത്തുക. ഇക്കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News