വിപണിയിൽ ഏലക്കായ്ക്ക് എക്കാലത്തെയും മികച്ച വില ലഭിക്കുമ്പോഴും മലയോര മേഖലയിലെ ചെറുകിട ഏലം കർഷകർക്കും വ്യാപാരികൾക്കും ഇത്തവണത്തേത് വറുതിയുടെ ഓണക്കാലം.
Idukki , 20 ഓഗസ്റ്റ് (H.S.) വിപണിയിൽ ഏലക്കായ്ക്ക് എക്കാലത്തെയും മികച്ച വില ലഭിക്കുമ്പോഴും മലയോര മേഖലയിലെ ചെറുകിട ഏലം കർഷകർക്കും വ്യാപാരികൾക്കും ഇത്തവണത്തേത് വറുതിയുടെ ഓണക്കാലം. കാലാവസ്ഥാ വ്യതിയാനവും ഉത്പ്പാദനത്തിലെ കനത്ത ഇടിവും മൂലമാണ് പൊതുവിപണിയി
CARDAMOM FARMING


Idukki , 20 ഓഗസ്റ്റ് (H.S.)

വിപണിയിൽ ഏലക്കായ്ക്ക് എക്കാലത്തെയും മികച്ച വില ലഭിക്കുമ്പോഴും മലയോര മേഖലയിലെ ചെറുകിട ഏലം കർഷകർക്കും വ്യാപാരികൾക്കും ഇത്തവണത്തേത് വറുതിയുടെ ഓണക്കാലം. കാലാവസ്ഥാ വ്യതിയാനവും ഉത്പ്പാദനത്തിലെ കനത്ത ഇടിവും മൂലമാണ് പൊതുവിപണിയിലെ ഈ അനുകൂല സാഹചര്യം സാധാരണക്കാരായ കർഷകരിലേക്ക് എത്താതിരിക്കുന്നത്. ആഘോഷ നാളുകളിൽ കൂടുതൽ വരുമാനം പ്രതീക്ഷിച്ചിരുന്ന മലയോരത്തിന് വലിയ തിരിച്ചടിയാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.

ചതിച്ചത് മൺസൂണിലെ മഴക്കുറവ്

ഏലം ചെടികളുടെ വളർച്ചയ്ക്കും പൂവിടലിനും നിർണായകമാകേണ്ട ജൂൺ, ജൂലൈ മാസങ്ങളിൽ മലയോര മേഖലയിൽ ലഭിക്കേണ്ട മൺസൂൺ മഴ ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. മഴ ലഭ്യതയിലുണ്ടായ ഈ കുറവ് ഏലച്ചെടികളുടെ തഴച്ചുവളർച്ചയെയും കായ്ഫലത്തെയും രൂക്ഷമായി ബാധിച്ചു. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം മൂലം വിളകളിൽ വിവിധ തരത്തിലുള്ള കീടബാധയും രോഗങ്ങളും വ്യാപകമായി പടർന്നുപിടിക്കുകയാണ്.

പെരുകുന്ന ഉത്പ്പാദനച്ചെലവ്

കീടബാധയെ ചെറുത്തുനിൽക്കാൻ ഇടവിട്ട് കീടനാശിനികൾ പ്രയോഗിക്കേണ്ടി വരുന്നത് കർഷകരുടെ സാമ്പത്തിക ബാധ്യത ഇരട്ടിയാക്കുന്നു. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉയർന്ന വിലയും തൊഴിലാളികളുടെ കൂലിയും താങ്ങാനാകാതെ ചെറുകിട കർഷകർ കടക്കെണിയിലാണ്. ഉത്പ്പാദനം പകുതിയിലധികമായി കുറഞ്ഞ പശ്ചാത്തലത്തിൽ, വിപണിയിൽ ഉയർന്ന വില ലഭിച്ചാലും അത് കർഷകൻ്റെ കൈകളിലേക്ക് എത്തുമ്പോൾ വലിയ ലാഭമൊന്നും ഉണ്ടാക്കുന്നില്ലെന്ന് പ്രാദേശിക വ്യാപാരികളും സ്ഥിരീകരിക്കുന്നു.

സ്പൈസസ് ബോർഡിൻ്റെ അടിയന്തര ഇടപെടൽ വേണം

മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രയാസങ്ങൾ പരിഹരിക്കുന്നതിന് സ്പൈസസ് ബോർഡ് ഉൾപ്പെടെയുള്ള കേന്ദ്ര-സംസ്ഥാന കാർഷിക ഏജൻസികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. സബ്സിഡി നിരക്കിൽ വളങ്ങളും കീടനാശിനികളും ലഭ്യമാക്കുന്നതിനൊപ്പം രോഗബാധ തടയാൻ ശാസ്ത്രീയമായ കൃഷി രീതികളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും അടിയന്തര ധനസഹായങ്ങളും അനുവദിച്ചാൽ മാത്രമേ തകർച്ചയുടെ വക്കിലുള്ള ഏലം കാർഷിക മേഖലയ്ക്ക് തിരിച്ചുവരവ് സാധ്യമാകൂ.

ഹൈറേഞ്ചിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷികയിനമായ ഏലക്കായ്ക്ക് വിപണിയിൽ നല്ല വില ലഭിക്കുന്നുണ്ടെങ്കിലും, ഏലം കാർഷിക മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കാലവസ്ഥ വ്യതിയാനം മൂലം ഏകദേശം മൂന്ന മാസം ഏലം കാർഷിക മേഖല സീസണിൽ പ്രതിസന്ധി സൃഷ്ടിച്ചു. മാത്രമ്മല്ല, വർദ്ധിച്ചുവരുന്ന ചൂട് ഇനി ഏലം വളരാൻ പ്രതികൂലമാകും. ഓണക്കാലത്ത് നല്ല വിളലഭിക്കണ്ടതായിരുന്നു. എന്നാൽ ഇത്തവണ ചെറികിട കർഷകരടക്കമുള്ള നിരവധി വ്യക്തികൾ പ്രതിസന്ധിയിലാണ്. മാത്രമ്മല്ല ഇത് ഹൈറേജ് കർഷകരുടെയും ഹൈറേജ് വാണിജ്യ മേഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഏലം കർഷകൻ ജോൺസൺ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News