ജന്തർ മന്ദറിൽ താൻ കണ്ടത് യുവത്വത്തിൻ്റെ വീര്യവും മനോഹാരിതയും കൂട്ടായ്മയും ആണെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്
Thrissur , 20 ഓഗസ്റ്റ് (H.S.) ജന്തർ മന്ദറിൽ താൻ കണ്ടത് യുവത്വത്തിൻ്റെ വീര്യവും മനോഹാരിതയും കൂട്ടായ്മയും ആണെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. യുവത്വത്തിൻ്റെ കരുത്ത് രാജ്യം തിരിച്ചറിഞ്ഞ നാളുകളാണെന്നും അവരെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും യു
Dyfi state conference


Thrissur , 20 ഓഗസ്റ്റ് (H.S.)

ജന്തർ മന്ദറിൽ താൻ കണ്ടത് യുവത്വത്തിൻ്റെ വീര്യവും മനോഹാരിതയും കൂട്ടായ്മയും ആണെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. യുവത്വത്തിൻ്റെ കരുത്ത് രാജ്യം തിരിച്ചറിഞ്ഞ നാളുകളാണെന്നും അവരെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും യുവാക്കൾ പ്രതീക്ഷ നൽകുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

തൃശൂരില് നടന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനെ ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾ ഒരുമിച്ചാൽ ഫാസിസ്റ്റ് ഭരണാധികാരികളെ താഴെയിറക്കാൻ കഴിയും. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരം. എനിക്ക് ഡിവൈഎഫ്ഐ യുമായി ഉള്ളത് ദിർഘകാല ബന്ധം. രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

''ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു. ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു. രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു. നിങ്ങളെ ഭയമില്ല എന്ന് പറഞ്ഞു. യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ആദ്യമായി യുവാക്കൾ ഡൽഹിയിൽ എത്തിയപ്പോൾ പാർലമെൻ്റ് വിറച്ചു. ഇപ്പോൾ എവിടെ വേണമെങ്കിലും സമരം ചെയ്യാം. പക്ഷേ ജന്തർ മന്തിറിൽ യുവാക്കളെ വേട്ടയാടാൻ കഴിഞ്ഞില്ല. സമരവേദികൾ മാറി. സമരം ജന്ദർ മന്ദറിൽ മാത്രമല്ല ചെയ്യാൻ കഴിയുക. അധികാരികളെ ഭയമില്ലെന്ന് അവർ ഉറക്കെ പ്രഖ്യാപിച്ചു'' - പ്രകാശ് രാജ് പറഞ്ഞു.

വിദ്യാർഥികൾക്ക് മാത്രമല്ല, അവരുടെ മാതാപിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ആശങ്കയുണ്ട്. ഈ പോരാട്ടം അവസാനിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഇതോടൊപ്പം നിലവിലെ വ്യവസ്ഥിതികൾക്ക് ബദൽ എന്താണെന്നതുകൂടി ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകൾ ഗൗരവമായി ചർച്ച ചെയ്യണമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എഎ റഹീം, ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ് കുമാർ തുടങ്ങിയ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 14 ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമായി ആകെ 615 പ്രതിനിധികൾ സമ്മേളനത്തിൻ്റെ ഭാഗമാകും. ഓഗസ്റ്റ് 21-ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന രക്തസാക്ഷി കുടുംബ സംഗമം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തുടർന്ന് 22 ന് വൈകീട്ട് നാല് മണിക്ക് സമാപന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News