കാലിക്കടവ് എംഡിഎംഎ കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി.
Kasaragod , 20 ഓഗസ്റ്റ് (H.S.) കാലിക്കടവ് എംഡിഎംഎ കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികളെ ഇന്ന് ഹാജരാക്കിയത്. പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൾ
MDMA ARRESTED CASE UPDATES


Kasaragod , 20 ഓഗസ്റ്റ് (H.S.)

കാലിക്കടവ് എംഡിഎംഎ കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് പ്രതികളെ ഇന്ന് ഹാജരാക്കിയത്. പെരുമ്പാവൂർ സ്വദേശികളായ കെ എച്ച് മുഹമ്മദ് ഹുസൈൻ, പി എ അബ്ദുൾ സലാം, പി എ അബ്ബാസ്, സൈനുലാബിദീൻ എന്നിവരെയാണ് കോടതിയിൽ എത്തിച്ചത്. പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

കോൺഗ്രസ് നേതാവായ അഭിഭാഷകന് ഷാജിദ് കമ്മാടമാണ് പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായത്. അതേ സമയം കാസർകോട് എംഡിഎ എ കേസിൽ ദുരൂഹതയുണ്ടെന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് സന്നാഹത്തോടെ കൊണ്ടുപോയ പ്രതികൾ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളെ വിളിച്ചുവരുത്തി പെടുത്തിയതാണെന്ന് അബ്ദുൾ സലാം പറഞ്ഞു. പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി പെടുത്തിയതാണ്. പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന് മുഹമ്മദ് ഹുസൈനും പറഞ്ഞു.

കാലിക്കടവിലെ എംഡിഎംഎ വേട്ടയിൽ നിർണായക വിവരങ്ങൾ പുറത്ത് വന്നിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടിൻ്റെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. ലഹരി ഇടപാടിനായി ബെംഗളൂരുവിൽ താമസിക്കുന്ന റിയ എന്ന യുവതിയുടെ അകൗണ്ടിലേക്ക് പണം അയച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ട് മാസത്തിനിടെ 49 ലക്ഷം രൂപ പ്രതികൾ നൽകിയതായി പൊലീസ് കണ്ടെത്തി.

റിയ എന്ന യുവതിയുടെ സഹായത്തോടെയാണ് ബെംഗളൂരുവിലെ നൈജീരിയൻ സംഘത്തിൽ നിന്ന് പ്രതികൾ എംഡിഎംഎ വാങ്ങിയിരുന്നത്. ഇതിനായി പല തവണ പ്രതികൾ റിയയുടെ അകൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. പൊലീസിന് ലഭിച്ച വിവരം അനുസിരിച്ച് രണ്ട് മാസത്തിനിടെ മാത്രം കൈമാറിയത് 49 ലക്ഷം രൂപയാണ്. പ്രതികളായ മുഹമ്മദ് ഹുസൈൻ, സൈനുൽ ആബിദ്, അബ്ദുൾ സലാം എന്നിവരുടെ അകൗണ്ടികളിൽ നിന്നാണ് പണം അയച്ചത്. സൈനുൽ ആബിദ് ബംഗളൂരുവിൽ എംഡിഎംഎ വാങ്ങാൻ എത്തിയപ്പോൾ റിയ കൂടെയുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ.

ലക്ഷങ്ങൾ മുടക്കിയുള്ള ലഹരി കടത്തിന് പ്രതികകൾക്കുള്ള സാമ്പത്തിക സ്രോതസ് എന്താണെന്നതിൽ അന്വേഷണം ഊർജിതമാണ്. 100 ഗ്രാം മുതൽ ഒരു കിലോ വരെ എത്ര അളവിലും ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കും. സ്ഥലത്തെത്തിയാൽ സംഘത്തിൽ ഒരാൾ പണം എണ്ണിത്തിട്ടപ്പെടുത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ എംഡിഎംഎ കൈമാറൂ. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഇതിനായി ഉപയോഗിച്ചോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. 140 ഗ്രാം എംഡിഎംഎ കാലിക്കടവിൽ വിൽപ്പന നടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികൾ പൊലീസിൻ്റെ വലയിലായത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ളവരുമായി പ്രതികൾ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News