മാസപ്പടി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില് തനിക്കെതിരെ മലയാള മനോരമ നല്കിയ വാര്ത്ത പച്ചക്കള്ളമെന്ന് മുന്മന്ത്രി പിഎ മുഹമ്മദ് റിയാസ്.
Kozhikode , 20 ഓഗസ്റ്റ് (H.S.) മാസപ്പടി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില് തനിക്കെതിരെ മലയാള മനോരമ നല്കിയ വാര്ത്ത പച്ചക്കള്ളമെന്ന് മുന്മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന് കാര്യങ്ങള്ക്കും കഴിഞ്ഞ ദിവസം വ്യക്തമായ മറുപടി
MONTHLY QUOTA CASE


Kozhikode , 20 ഓഗസ്റ്റ് (H.S.)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില് തനിക്കെതിരെ മലയാള മനോരമ നല്കിയ വാര്ത്ത പച്ചക്കള്ളമെന്ന് മുന്മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന് കാര്യങ്ങള്ക്കും കഴിഞ്ഞ ദിവസം വ്യക്തമായ മറുപടി നല്കിയതാണ്. ഇതിന് പിന്നാലെയാണ് തനിക്കെതിരെ പത്രത്തില് വാര്ത്ത നല്കിയത്. സംഭവത്തില് ഫേസ് ബുക്കിലൂടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.

സിഎംആറിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തൂവെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ എന്നോട് ഫോണിൽ വിശദീകരണം ചോദിച്ചൂവെന്നുമുള്ള ഇന്നത്തെ മലയാള മനോരമ വാർത്ത പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. പത്രത്തിന്റെ ആദ്യ പേജിൽ എന്റെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച ഈ അസംബന്ധ വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും. അതേസമയം അന്വേഷണം നടക്കുന്നതിനാലും നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാന രഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ നിയമപരമായി ഇതിനെ നേരിടാനാകും എന്ന നല്ല ബോധ്യം തനിക്കുണ്ട്. ഇതിന്റെ രാഷ്ട്രീയ വശങ്ങൾ പാർട്ടിയും താനും നേരത്തെ സൂചിപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്ണ രൂപം: 'ED അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ഇന്നലെ തന്നെ വിശദമായി മാധ്യമങ്ങൾക്ക് മറുപടി നൽകിയതാണ്. സിഎംആറിൽ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തൂവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ എന്നോട് ഫോണിൽ വിശദീകരണം ചോദിച്ചൂവെന്നുമുള്ള ഇന്നത്തെ മലയാള മനോരമ വാർത്ത പച്ചക്കള്ളമാണ്. ഇന്ന് മലയാള മനോരമ ദിനപത്രത്തിന്റെ ഫ്രണ്ട് പേജിൽ എന്റെ ഫോട്ടോ വെച്ച് പ്രസിദ്ധീകരിച്ച ഈ അസംബന്ധ വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. അന്വേഷണം നടക്കുന്നതിനാലും,നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്. ഇതിന്റെ രാഷ്ട്രീയ വശങ്ങൾ പാർട്ടിയും ഞാനും നേരത്തെ സൂചിപ്പിച്ചതാണ്'.

സിഎംആര്എല് കേസ് തിരിച്ചടിയാകുന്നു:

അതേസമയം കഴിഞ്ഞ ദിവസം സിഎംആര്എല്- എക്സാലോജിക് ഇടപാട് സംബന്ധിച്ച ഇഡി റെയ്ഡ് സിപിഎമ്മിന് വീണ്ടും വെല്ലുവിളിയായിരിക്കുകയാണ്. ടി വീണയുടെ ബിസിനസ് സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണം ഭര്ത്താവ് പിഎ മുഹമ്മദ് റിയാസിലേക്കും നീളുന്നതാണ് പാര്ട്ടിക്ക് വെല്ലുവിളിയാകുന്നത്. ഭാര്യയുടെ ബിസിനസ് വിവരങ്ങള് പാര്ട്ടി കമ്മിറ്റിയില് കൃത്യമായി റിപ്പോര്ട്ട് ചെയ്തിരുന്നോവെന്നത് സംബന്ധിച്ച് നിലവില് ചോദ്യങ്ങള് ഉയരുന്നുണ്ട്. എന്നാല് ഇതിലെ വെളിപ്പെടുത്തലുകളാണ് പാര്ട്ടിയെ കൂടുതല് പ്രതിസന്ധിയിലാക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News