Enter your Email Address to subscribe to our newsletters

Kozhikkode, 20 ഓഗസ്റ്റ് (H.S.)
എംഡിഎം ഇടപാടില്‍ പെട്ടുപോയതാണെന്ന് വടകരയില്‍ ലഹരി വില്‍പ്പനയില്‍ അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശിനിയായ അധ്യാപിക കാവ്യ. തെറ്റ് ചെയ്തിട്ടില്ല. തന്നോടൊപ്പം അറസ്റ്റിലായ കീര്‍ത്തന പറയുന്നതൊന്നും വിശ്വസിക്കരുതെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ വടകര കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു കാവ്യയുടെ പ്രതികരണം. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഇതില്‍ പെട്ടുപോയതാണെന്നുമായിരുന്നു എന്നായിരുന്നു പ്രതികരണം. എന്നാല്‍ നീഷ്മ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
കേസില്‍ കാവ്യയേയും മറ്റൊരു അധ്യാപികയായ നീഷ്മയേയും രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. നാളെ വൈകുന്നേരം നാലുമണിവരെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. എം ഡി എം എയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലാണ് പേരാമ്പ്ര ബിആര്‍സിയിലെ മൂന്ന് അധ്യാപികമാരെ പിടികൂടിയത്. കായിക അധ്യാപികമായി ജോലി ചെയ്തിരുന്ന മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ സി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ, ആവള കുട്ടോത്ത് വലിയ പറമ്പില്‍ നീഷ്മ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ കീര്‍ത്തനയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികമാര്‍ അറസ്റ്റിലായത്. വെറും 12000 രൂപ ശമ്പളം ലഭിച്ചിരുന്ന ഇരുവരുടെയും ആഡംബര ജീവിതം തന്നെയാണ് ഇവരെ കുടുക്കിയത്. ആഡംബര കാറിലായിരുന്നു ഇവരുടെ യാത്രകള്‍. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ സംശയം അന്വേഷണത്തില്‍ നിര്‍ണായകമായി.
ലഹരിമരുന്ന് ആവശ്യക്കാര്‍ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഈ അക്കൗണ്ട് വഴി നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എംഡിഎംഎ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അടുത്തിട അറസ്റ്റിലായ വ്യക്തിക്ക് മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചുവെന്ന് കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രതിയെ ചോദ്യ ചെയ്തപ്പോള്‍ ഗള്‍ഫ് അധിഷ്ഠിത നമ്പര്‍ ഉണ്ടെന്നും മയക്കുമരുന്ന് ആവശ്യമുള്ളവര്‍ ആ നമ്പറിലേക്ക് 'എംഡിഎംഎ' എന്ന് സന്ദേശം അയയ്ക്കണമെന്നും പണമടയ്ക്കുന്നതിന് അവര്‍ക്ക് ഒരു ക്യുആര്‍ കോഡ് ലഭിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മയക്കുമരുന്ന് വ്യാപാരികള്‍ക്ക് പണമടച്ചുള്ള സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞാല്‍, അവര്‍ മരുന്ന് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ ഒരു ഫോട്ടോ വാങ്ങുന്നയാള്‍ക്ക് അയയ്ക്കുന്നു. അത് ഒരു കടയുടെ പിന്നിലോ മറ്റേതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്തോ ആകാമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പേയ്മെന്റ് ആംഗിള്‍ അന്വേഷിച്ചപ്പോള്‍, കീര്‍ത്തനയുടെ അക്കൗണ്ടുമായി ക്യുആര്‍-കോഡ് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. പിന്നാലെയാണ് അന്വേഷണം കാവ്യയിലേക്കും തിരിഞ്ഞത്. പരിശോധനയില്‍ കാവ്യയുടെ അക്കൗണ്ടില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. തുടര്‍ന്ന് കാവ്യയെ അറസ്റ്റ് ചെയ്തു. അറസ്റ്റിനും ചോദ്യം ചെയ്യലിനും ശേഷം വലിയ പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി.
---------------
Hindusthan Samachar / Sreejith S