വിരമിച്ച 854 കശുവണ്ടി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി വിതരണം ചെയ്തു
KOLLAM, 21 ഓഗസ്റ്റ് (H.S.) യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കാപ്പക്സ്, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ഫാക്ടറികളിൽ നിന്ന് വിരമിച്ച 854 തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി വിതരണത്തിന് തുടക്കമായി. കാപ്പക്സ് പെരുമ
SHIBU


KOLLAM, 21 ഓഗസ്റ്റ് (H.S.)

യുഡിഎഫ് സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കാപ്പക്സ്, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ഫാക്ടറികളിൽ നിന്ന് വിരമിച്ച 854 തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി വിതരണത്തിന് തുടക്കമായി. കാപ്പക്സ് പെരുമ്പുഴ ഫാക്ടറിയിൽ നടന്ന ചടങ്ങിൽ വനം, വന്യജീവി, കശുവണ്ടി വകുപ്പ് മന്ത്രി ശ്രീ ഷിബു ബേബി ജോൺ ഗ്രാറ്റുവിറ്റി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കാപ്പക്സ് ഫാക്ടറികളിൽ നിന്ന് 2021, 2022 വർഷങ്ങളിലും കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോർപ്പറേഷൻ ഫാക്ടറികളിൽ നിന്ന് 2023, 2024 വർഷങ്ങളിലും വിരമിച്ച തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി വിതരണം ചെയ്യുന്നത്.

കശുവണ്ടി ആപ്പിളിൽ നിന്ന് വികസിപ്പിച്ചെടുത്ത സോഡയുടെയും കശുവണ്ടി പരിപ്പിൽ നിന്ന് അഞ്ച് വ്യത്യസ്ത രുചികളിൽ തയ്യാറാക്കിയ മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും ആദ്യ വിപണന ഉദ്ഘാടനവും മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. കശുവണ്ടി വ്യവസായത്തിലെ ഉപോൽപ്പന്നങ്ങളെ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി തൊഴിലാളികൾക്കും വ്യവസായത്തിനും കൂടുതൽ വരുമാന സാധ്യതകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ എം പി അധ്യക്ഷത വഹിച്ചു. സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് സംസാരിച്ചു. കശുവണ്ടി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നതിനും ഇഎസ്ഐ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുന്ന തരത്തിൽ തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

കൊടിക്കുന്നിൽ സുരേഷ് എം പി, ജില്ലാ പഞ്ചായത്ത് അംഗം വിനിതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേശ്വരി അമ്മ, വാർഡ് അംഗം മിനി, യു ടി യു സി ദേശീയ പ്രസിഡന്റ് എ. എ. അസീസ്, ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറി അഡ്വ. ശൂരനാട് ശ്രീകുമാർ, സി ഐ ടി യു കൊല്ലം ജില്ലാ പ്രസിഡന്റ് തുളസീധരക്കുറുപ്പ്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി ജി. ബാബു, കാപ്പക്സ് മാനേജിംഗ് ഡയറക്ടർ തുടങ്ങിയവർ സംസാരിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News