പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്കും ഭർത്താവും മുന് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിനുമെതിരായ ഇഡിയുടെ അന്വേഷണം ശക്തമായതോടെ സിപിഎം പ്രതിരോധത്തിൽ.
Thiruvananthapuram, 21 ഓഗസ്റ്റ് (H.S.) പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്കും ഭർത്താവും മുന് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിനുമെതിരായ ഇഡിയുടെ അന്വേഷണം ശക്തമായതോടെ സിപിഎം പ്രതിരോധത്തിൽ. ഇഡിയുടേത് രാഷ്ട്രീയവേട്ടയാണെന്ന പ്രചാരണമാണ് പാർട
Veena Vijayan


Thiruvananthapuram, 21 ഓഗസ്റ്റ് (H.S.)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്കും ഭർത്താവും മുന് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസിനുമെതിരായ ഇഡിയുടെ അന്വേഷണം ശക്തമായതോടെ സിപിഎം പ്രതിരോധത്തിൽ. ഇഡിയുടേത് രാഷ്ട്രീയവേട്ടയാണെന്ന പ്രചാരണമാണ് പാർട്ടി നടത്തുന്നതെങ്കിലും മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

മുഖ്യമന്ത്രിയുടെ വീട്ടിലെ റെയ്ഡിനു പിന്നാലെയുണ്ടായ അതിരുവിട്ട പ്രതിഷേധം ഇനി ആവർത്തിക്കരുതെന്ന കർശന നിർദ്ദേശം ജില്ലാതലത്തിൽ സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ നേതാവിന്റെ മകളും മരുമകനും അനധികൃത സാമ്പത്തിക ഇടപാടുകളുടെ പേരിൽ ആരോപണവിധേയരാകുമ്പോൾ രാഷ്ട്രീയ വിശദീകരണയോഗങ്ങൾ നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. വീണയ്ക്കെതിരെയുള്ള നീക്കം പാർട്ടിക്കെതിരെയുള്ള നീക്കം കൂടിയാണെന്ന മുൻനിലപാടിൽ നിന്ന് സിപിഎം പിന്നോട്ടു പോയിട്ടുണ്ട്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വീട്ടിലെ ഇഡി റെയ്ഡിനു പിന്നാലെ ഉദ്യോഗസ്ഥ സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷമാണ് ഈ നിലപാട് കൈക്കൊണ്ടത്. തന്നോട് ഇഡി ഒന്നുംതന്നെ ചോദിച്ചില്ലെന്നാണ് അതിനുശേഷം അന്നു പിണറായി പ്രതികരിച്ചത്. പിന്നെ ആർക്കു വേണ്ടിയാണ് ഇഡിയെ ആക്രമിച്ചു നാണംകെട്ടതെന്ന ചോദ്യം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. കേന്ദ്രനേതൃത്വം നടപടിയോടു വിയോജിക്കുകയും ചെയ്തു. അതിനാൽ, ഇപ്പോഴുള്ള ഇഡി നീക്കത്തെ പ്രതിരോധിക്കുന്നത് തന്ത്രപരമായി വേണമെന്ന ആവശ്യം നേതാക്കൾക്കിടയിലുണ്ട്. റിയാസിനെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം വീണയുടെ പേരു പറയാതിരിക്കാനും നേതാക്കൾ ശ്രമിക്കുന്നുണ്ട്. മാസപ്പടി കേസിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്ന അഭിപ്രായമാണ് നേരത്തെ സിപിഎം പറഞ്ഞിരുന്നത്. അതിൽ നിന്നുമാറി 'അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന' അഭിപ്രായമാണ് ഇപ്പോൾ സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നത്.

കേന്ദ്രകമ്മിറ്റി അംഗമായ കെ രാധാകൃഷ്ണനെതിരെ കരുവന്നൂർ കേസിൽ ഇഡിയുടെ നീക്കം നടന്നപ്പോൾ പാർട്ടി പ്രതിരോധിച്ചതിന്റെ തുടർച്ചയായാണ് റിയാസിന് സംരക്ഷണം തീർക്കുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നു. കോഴിക്കോട് ആദ്യ രാഷ്ട്രീയ വിശദീകരണയോഗം നടത്താനാണ് സിപിഎം ഒരുങ്ങുന്നത്. ഇഡിയുടെ രാഷ്ട്രീയ വേട്ട വിലപ്പോകില്ലെന്ന് പാർട്ടി പത്രമായ ദേശാഭിമാനി ഇന്നത്തെ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്ന പ്രവണത കേന്ദ്ര ഭരണാധികാരികളുടെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്.

കേന്ദ്രത്തിനും ബിജെപിക്കുമെതിരെ പ്രതിപക്ഷം ശക്തമായ നിലപാടെടുക്കുമ്പോഴാണ് ഇത്തരം സമീപനം മോദിസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. സിഎംആർഎൽ-എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ സിപിഎമ്മിനെയും പാർട്ടി നേതാക്കളെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രചാരണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ വീണ്ടും പ്രസക്തമാകുന്നത്. പാർട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന് അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണ്. അപസർപ്പക കഥകൾ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണ്.

ഇപ്പോൾ കോലാഹലം സൃഷ്ടിക്കുന്ന കേസിൽ 182 കോടി രൂപയുടെ ക്രമക്കേടാണ് കേന്ദ്ര ഏജൻസികൾ നേരത്തേ ആരോപിച്ചത്. നിലവിൽ ഒരാൾക്കെതിരെ പറയുന്ന രണ്ടു കോടി കഴിച്ച്, ബാക്കി 180 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് ഇഡി അന്വേഷിച്ചോ? ഈ രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയും. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പല തവണ കോടതികളിൽ തകർന്നടിഞ്ഞതാണെന്നും ദേശാഭിമാനി മുഖപ്രസംഗം വിമർശിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News