അതിഥി തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കാനൊരുങ്ങി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്.
Idukki , 22 ഓഗസ്റ്റ് (H.S.) പഞ്ചായത്ത് അതിർത്തിക്കുള്ളിൽ ജോലി ചെയ്യുന്ന അതിഥി സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി വിപുലമായ കർമ്മപദ്ധതിയുമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് രംഗത്ത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തൊഴിലാളികളുടെ
NEDUMKANDAM GRAMA PANCHAYAT


Idukki , 22 ഓഗസ്റ്റ് (H.S.)

പഞ്ചായത്ത് അതിർത്തിക്കുള്ളിൽ ജോലി ചെയ്യുന്ന അതിഥി സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി വിപുലമായ കർമ്മപദ്ധതിയുമായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് രംഗത്ത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തൊഴിലാളികളുടെ കൃത്യമായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലൂടെ പ്രദേശത്തെ പൊതുജനാരോഗ്യം പൂർണമായും സുരക്ഷിതമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ആരോഗ്യ വകുപ്പിൻ്റെയും ഇതര സർക്കാർ വകുപ്പുകളുടെയും പൂർണ സഹകരണത്തോടെയാണ് പഞ്ചായത്ത് ഭരണസമിതി ഈ സമഗ്ര പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. തോട്ടം മേഖല, ചെറുകിട-വലിയ വ്യാപാര സ്ഥാപനങ്ങൾ, നിർമാണ മേഖല, മറ്റ് അനുബന്ധ തൊഴിൽ മേഖലകൾ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് നെടുങ്കണ്ടത്തും സമീപ പ്രദേശങ്ങളിലും നിലവിൽ ജോലി ചെയ്യുന്നത്..

ഇവരുടെ കൃത്യമായ വിവരശേഖരണവും ആരോഗ്യ പരിശോധനയും ഉറപ്പാക്കേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണെന്ന വിലയിരുത്തലിലാണ് പഞ്ചായത്ത് ഇത്തരമൊരു പ്രതിരോധ നടപടിയിലേക്ക് കടന്നത്. ഈ മാസത്തിനുള്ളിൽ തന്നെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം, എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബ് ഈട്ടിക്കൽ പറഞ്ഞു.

പ്രധാന തീരുമാനങ്ങളും പദ്ധതി ഘടകങ്ങളും

കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വം: കല്ലാർ പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് പരിശോധനകളും അനുബന്ധ നടപടികളും നടപ്പിലാക്കുന്നത്.കോൺട്രാക്ടർമാരുടെ നിർബന്ധിത രജിസ്ട്രേഷൻ: പഞ്ചായത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന മുഴുവൻ ഏജൻ്റുമാരെയും കോൺട്രാക്ടർമാരെയും പഞ്ചായത്തിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യിപ്പിക്കും.താമസസ്ഥലങ്ങളുടെ മാപ്പിങ്: തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ, വാടക വീടുകൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവ പൂർണമായി കണ്ടെത്തി ലൊക്കേഷൻ മാപ്പിങ് നടത്തും. ഇത് കൃത്യമായ ശുചിത്വ പരിശോധനകൾക്ക് സഹായകരമാകും.മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും: മുഴുവൻ തൊഴിലാളികളെയും വിദഗ്ധ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പകർച്ചവ്യാധികൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം എല്ലാവർക്കും പ്രത്യേക ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യും.തൊഴിലുടമകളുടെ സംഗമം: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും ശുചിത്വ മാനദണ്ഡങ്ങളും തൊഴിലുടമകളെ ധരിപ്പിക്കുന്നതിനായി ഉടൻ തന്നെ ഉടമകളുടെയും കോൺട്രാക്ടർമാരുടെയും പ്രത്യേക യോഗം വിളിച്ചുചേർക്കും.തൊഴിൽ അന്തരീക്ഷത്തിലും താമസസ്ഥലങ്ങളിലും കൃത്യമായ ശുചിത്വം ഉറപ്പാക്കാൻ തൊഴിലുടമകൾക്ക് നിർദേശം നൽകുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു. നെടുങ്കണ്ടത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബ് ഈട്ടിക്കൽ, വൈസ് പ്രസിഡൻ്റ് ശ്യാമള വിശ്വനാഥൻ, പഞ്ചായത്ത് അംഗം മോഹനൻ മുല്ലയ്ക്കൽ എന്നിവരാണ് പദ്ധതി സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News