മുൻ സ്പീക്കറും സിപിഎം നേതാവുമായ എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ
Alappuzha , 22 ഓഗസ്റ്റ് (H.S.) മുൻ സ്പീക്കറും സിപിഎം നേതാവുമായ എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എഎൻ ഷംസീർ യഥാർഥ കമ്മ്യൂണിസ്റ്റുകാരനല്ലെന്നും അദ്ദേഹത്തിന് ലീഗ് മനസാണെന്നും വെള്ളാപ്പള്ളി നടേശന്റെ
vellappally natesan


Alappuzha , 22 ഓഗസ്റ്റ് (H.S.)

മുൻ സ്പീക്കറും സിപിഎം നേതാവുമായ എഎൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എഎൻ ഷംസീർ യഥാർഥ കമ്മ്യൂണിസ്റ്റുകാരനല്ലെന്നും അദ്ദേഹത്തിന് ലീഗ് മനസാണെന്നും വെള്ളാപ്പള്ളി നടേശന്റെ ആരോപണം. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം.

കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗ് മനസാണ് ഷംസീറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തെയും പിണറായിയെയും തോൽപ്പിച്ചത് സ്ഥാനമോഹികളായ കമൃൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചു. അധികാര മോഹികളായ നേതാക്കളാണ് ഇടതുപക്ഷത്തെ തുടർഭരണത്തിൽ നിന്ന് ഇറക്കിയത്. നേതാക്കൾക്ക് ധിക്കാരവും ധാർഷ്ട്യവുമാണ്. സഖാക്കൾ ഭരണത്തിൽ സുഖിച്ചത് കൊണ്ടാണ് മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി വിജയനെപ്പോലുള്ള നേതാക്കൾ ഏറെ ത്യാഗങ്ങളും പോരാട്ടങ്ങളും അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ എഎൻ ഷംസീർ ചുളിവിലൂടെയാണ് അധികാരത്തിലെത്തിയത്. ഭരണകൂടത്തിനുള്ളിലെ പുഴുക്കുത്തുകളും അധികാരമോഹികളായ നേതാക്കളുമാണ് ഇടതുപക്ഷത്തിന് തുടർഭരണം നഷ്ടപ്പെടാൻ കാരണമായതെന്നും സർക്കാരിനും പാർട്ടിക്കും അകത്തെ ഇത്തരം പ്രവണതകൾ ഇടതുപക്ഷത്തിൻ്റെ ജനപിന്തുണയെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിൻ്റെ പരാജയം തൻ്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമെന്ന് വരുത്താൻ ശ്രമിക്കുന്നുണ്ട്. പിണറായിയെ നേരിട്ട് പറയാൻ പറ്റാത്തതുകൊണ്ടാണ് തന്നെ പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. പക്ഷെ പിണറായിയെ തളളിപറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്ക് മാത്രമെന്ന് വരുത്തിത്തീർക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. പിണറായിയെ നേരിട്ട് പറയാൻ കഴിയാത്തതിനാലാണ് എന്നെ കാരണക്കാരനാക്കാൻ ശ്രമിക്കുന്നത്. ചെയ്യാൻ പറ്റുമായിരുന്ന പല കാര്യങ്ങളും പിണറായി ചെയ്ത് തന്നിട്ടില്ലെങ്കിൽ പോലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്ന്' വെള്ളാപ്പള്ളി വ്യക്തമാക്കി.

എഎൻ ഷംസീറിൻ്റെ രാഷ്ട്രീയ നിലപാടുകളെയും അധികാരത്തിലെത്തിയ രീതിയെയും ചോദ്യം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. അദ്ദേഹത്തിൻ്റെ പ്രസ്താവനകൾ ഇടതുപക്ഷ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയ വിമർശനങ്ങൾ രാഷ്ട്രീയ രംഗത്ത് വലിയ പ്രതികരണങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.

മുസ്ലിം ലീഗിനെതിരെ ആരോപണമുയര്ത്തി വെളളാപ്പളളി നടേശൻ

മുസ്ലിം ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി ആരോപണം ഉയര്ത്തി. എസ്എൻഡിപിക്കെതിരായ സമരങ്ങൾക്ക് മുസ്ലിം ലീഗ് സാമ്പത്തിക പിന്തുണ നൽകുന്നുണ്ടെന്നും ലീഗിനെ ഭയന്ന് പല കാര്യങ്ങളിലും പ്രതികരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.'ലീഗിനെ പേടിച്ച് മിണ്ടാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മതം പറഞ്ഞവരെല്ലാം മന്ത്രിമാരായി. ലീഗിനെതിരായ വിമർശനങ്ങൾ മുസ്ലിം സമുദായത്തിനെതിരാക്കി മാറ്റുകയാണവർ' വെള്ളാപ്പള്ളി കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News