നിയമസഭയെ സിനിമാ സെറ്റാക്കി മാറ്റി മുഖ്യമന്ത്രി വിജയ് പഞ്ച് ഡയലോഗുകൾ പറയുകയാണെന്ന് എം.കെ. സ്റ്റാലിൻ; ഡി.എം.കെയിൽ വൻ അഴിച്ചുപണി
Chennai, 22 ഓഗസ്റ്റ് (H.S.) ചെന്നൈ: തമിഴ്നാട് നിയമസഭയെ സിനിമാ സെറ്റാക്കി മാറ്റി മുഖ്യമന്ത്രി സി. ജോസഫ് വിജയ് പഞ്ച് ഡയലോഗുകൾ പ്രസംഗിക്കുകയാണെന്ന് രൂക്ഷമായി വിമർശിച്ച് ഡി.എം.കെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. മുൻപ് ഡി.എം.കെ സർക്ക
നിയമസഭയെ സിനിമാ സെറ്റാക്കി മാറ്റി മുഖ്യമന്ത്രി വിജയ് പഞ്ച് ഡയലോഗുകൾ പറയുകയാണെന്ന് എം.കെ. സ്റ്റാലിൻ; ഡി.എം.കെയിൽ വൻ അഴിച്ചുപണി


Chennai, 22 ഓഗസ്റ്റ് (H.S.)

ചെന്നൈ: തമിഴ്നാട് നിയമസഭയെ സിനിമാ സെറ്റാക്കി മാറ്റി മുഖ്യമന്ത്രി സി. ജോസഫ് വിജയ് പഞ്ച് ഡയലോഗുകൾ പ്രസംഗിക്കുകയാണെന്ന് രൂക്ഷമായി വിമർശിച്ച് ഡി.എം.കെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. മുൻപ് ഡി.എം.കെ സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ പേരുമാറ്റലിൽ മാത്രമാണ് നിലവിലെ സർക്കാരും മുഖ്യമന്ത്രിയും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു. ചെന്നൈയിൽ നടന്ന ഡി.എം.കെ എക്സിക്യൂട്ടീവ് യോഗത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾ തുടങ്ങിവെച്ച പദ്ധതികളുടെ പേരുകൾ മാറ്റുന്ന തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രി. നിയമസഭയെ ഒരു സിനിമാ സെറ്റായി കണ്ടുകൊണ്ട് പഞ്ച് ഡയലോഗുകൾ പറയുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. എന്നാൽ ഡി.എം.കെയെ സംബന്ധിച്ച്, ജയപരാജയങ്ങൾക്കതീതമായി ജനങ്ങളുടെ ദൈനംദിന ജീവിതവുമായി എപ്പോഴും ആഴത്തിൽ ബന്ധപ്പെട്ട് നിൽക്കുന്ന പ്രസ്ഥാനമാണ്, എന്ന് സ്റ്റാലിൻ വ്യക്തമാക്കി. ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ നാടകീയ പ്രകടനങ്ങൾ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ മാത്രമാണ് തിരിച്ചടിയുണ്ടായതെന്നും അതൊരു ശാശ്വതമായ പരാജയമല്ലെന്നും ചൂണ്ടിക്കാട്ടിയ സ്റ്റാലിൻ, ഭാവി മുന്നിൽകണ്ട് ഡി.എം.കെയിൽ വിപുലമായ സംഘടനാ അഴിച്ചുപണി പ്രഖ്യാപിച്ചു. തെറ്റുകൾ ഉണ്ടെങ്കിൽ അത് തുറന്നുസമ്മതിക്കാൻ മടിക്കരുതെന്നും വ്യക്തികൾ ചെയ്യുന്ന തെറ്റുകളുടെ ഭാരം 75 വർഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഓരോ മണ്ഡലത്തിലും ആളുകളെ മാറ്റുന്നതിന് പകരം സമഗ്രമായ ഒരു പുനഃപരിശോധനയാണ് പാർട്ടി നടത്തിയത്.

സംഘടനയിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി നിർണ്ണായക തീരുമാനങ്ങളാണ് എക്സിക്യൂട്ടീവ് യോഗം പാസാക്കിയത്. പാർട്ടിയിലെ വിവിധ ചുമതലകൾക്ക് പ്രായപരിധിയും കാലാവധിയും നിശ്ചയിച്ചു:

-

ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി: പരമാവധി പ്രായപരിധി 45 വയസ്സ്. പരമാവധി കാലാവധി രണ്ട് ടേം. ചെന്നൈ, കോയമ്പത്തൂർ, മധുരൈ, തിരുച്ചിറപ്പള്ളി, സേലം തുടങ്ങിയ പ്രധാന കോർപ്പറേഷനുകളിൽ വാർഡ് കമ്മിറ്റികളെ ശക്തിപ്പെടുത്താൻ പ്രത്യേക ബ്രാഞ്ച് കമ്മിറ്റികൾ രൂപീകരിക്കും.

-

മുനിസിപ്പൽ/സിറ്റി/ടൗൺ പഞ്ചായത്ത് വാർഡ് സെക്രട്ടറിമാർ: പരമാവധി പ്രായപരിധി 50 വയസ്സ്.

-

ടൗൺ പഞ്ചായത്ത്, ഏരിയ, സിറ്റി, യൂണിയൻ കമ്മിറ്റി സെക്രട്ടറിമാർ: പരമാവധി പ്രായപരിധി 60 വയസ്സായി നിശ്ചയിച്ചു.

പാർട്ടിയുടെ താഴെത്തട്ടിലുള്ള കമ്മിറ്റികളിൽ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകി സംഘടനയെ അടിമുടി ശക്തിപ്പെടുത്തുക എന്നതാണ് ഡി.എം.കെയുടെ ലക്ഷ്യമെന്ന് സ്റ്റാലിൻ യോഗത്തിൽ വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News