ഗുരുവായൂരിൽ ഇന്ന് റെക്കോഡ് കല്യാണങ്ങൾ;ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങൾ
Thrissur , 23 ഓഗസ്റ്റ് (H.S.) ഗുരുവായൂരിൽ ഇന്ന് റെക്കോഡ് കല്യാണങ്ങൾ. ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങളാണ് ദേവസ്വത്തിൽ ശീട്ടാക്കിയിട്ടുള്ളത്. ദേവസ്വത്തിന് കീഴിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതോടെ ഇന്ന് പുലർച്ചെ മുതൽ വിവാഹങ്ങൾ തുടങ്ങി. മേൽപ്പത്തൂർ ഓഡിറ
Guruvayur Temple


Thrissur , 23 ഓഗസ്റ്റ് (H.S.)

ഗുരുവായൂരിൽ ഇന്ന് റെക്കോഡ് കല്യാണങ്ങൾ. ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങളാണ് ദേവസ്വത്തിൽ ശീട്ടാക്കിയിട്ടുള്ളത്. ദേവസ്വത്തിന് കീഴിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതോടെ ഇന്ന് പുലർച്ചെ മുതൽ വിവാഹങ്ങൾ തുടങ്ങി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്ത് നടപ്പന്തലിൽ എത്തി ടോക്കൺ വാങ്ങിയശേഷം ആയിരിക്കും വിവാഹ സംഘങ്ങളെ മണ്ഡപത്തിലേക്ക് കടത്തിവിടുക. തിരക്ക് ക്രമീകരിക്കാൻ ക്ഷേത്ര പരിസരത്ത് വാഹന പാർക്കിങ് നിയന്ത്രണം ഉണ്ട്.

ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പുലർച്ചെ നടന്ന ആദ്യ വിവാഹത്തിൽ കണ്ണൂർ തലശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് അഞ്ച് മണ്ഡപങ്ങളിലും ഒരേ സമയത്ത് വിവാഹങ്ങൾ പുരോഗമിക്കുകയാണ്.

ഇത് ആദ്യമായാണ് ഒരു ദിവസം 437 വിവാഹങ്ങള്ക്ക് ഗുരുവായൂര് വേദിയാകുന്നത്. ഗുരുവായൂരിൻ്റെ ചരിത്രത്തില് എടുത്ത് പറയേണ്ട ഒരു ദിവസമായി ഓഗസ്റ്റ് 23 മാറി. അവധി ദിവസമായതിനാല് നിരവധി ആളുകളാണ് ഗുരുവായൂരിലേക്ക് ഒഴുകിയെത്തുന്നത്. വധു വരന്മാരും ബന്ധുക്കളും ഭക്തരും കൂടി ആയതോടെ ഗുരുവായൂരില് കല്യാണ മാമങ്കമാണ് ദൃശ്യമാകുന്നത്. കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കി. ഭക്തജനങ്ങൾ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണം.

നിശ്ചിത സമയ ഇല്ലെങ്കിലും ആറ് മണ്ഡപങ്ങളിലുമായി അതിവേഗം കല്ല്യാണ ചടങ്ങുകള് പുരോഗമിക്കുന്നു. വിവാഹസംഘങ്ങൾക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേൽപുത്തൂർ ആഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കൺ വാങ്ങി കസേരയിൽ വിശ്രമിക്കാം. ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കൺ നമ്പർ നൽകും തുടർന്ന് ഊഴമെത്തുമ്പോൾ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ഉഷപൂജയ്ക്കും ശീവേലിക്കും വേണ്ടി നട അടച്ച സമയത്താണ് വിവാഹം നിര്ത്തിവച്ചത്. സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പൊലീസും സജ്ജമാണ്. ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പൊലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്ടിയിലുള്ള പൊലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പൊലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്.

ചിങ്ങമാസത്തിലെ ശുഭമുഹൂര്ത്തതില് താലി ചാര്ത്ത്

ചിങ്ങമാസത്തിലെ ശുഭമുഹൂര്ത്തത്തില് ഗുരുവായൂരപ്പൻ്റെ നടയില് താലിചാര്ത്തിയതില് സന്തോഷത്തിലാണ് വധു വരന്മാര്. ആഗ്രഹം സഫലീകരണവും കണ്ണൻ്റെ അനുഗ്രഹവും ജീവിത്തിലുണ്ടെന്ന് നവദമ്പതികള് പറഞ്ഞു.

ചിങ്ങമാസത്തിലെ ശുഭമുഹൂര്ത്തതില് ഗുരുവായൂരില് താലി ചാര്ത്തിയതില് സന്തോഷമെന്ന് വരന് അഭയ് കൃഷ്ണ പറഞ്ഞു. ഭഗവാൻ്റെ അനുഗ്രഹത്തില് കല്യാണം നടക്കണമെന്നത് സ്വപ്നമായിരുന്നുവെന്നും അത് യാഥാര്ഥ്യമായതില് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

സജ്ജീകരണങ്ങള് വിശദീകരിച്ച് ദേവസ്വം ചെയർമാൻ

ദേവസ്വം ബോര്ഡിൻ്റെ മേല് നോട്ടത്തില്ലും കണ്ണൻ്റെ അനുഗ്രഹത്തോടെയും മംഗളമായി കല്യാണങ്ങള് നടത്താനുള്ള സജ്ജീകരണങ്ങള് ഒരുക്കാന് കഴിഞ്ഞെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എവി ഗോപി നാഥ് പറഞ്ഞു. നാല് മണിക്ക് വിവാഹങ്ങൾ തുടങ്ങിയെന്നും രണ്ട് മണിക്കൂറിൽ 137 വിവാഹം കഴിഞ്ഞതായും എ.വി.ഗോപിനാഥ് പറഞ്ഞു.

സാധാരണ 5 മണിക്കാണ് കല്യാണങ്ങള് ആരംഭിക്കുന്നതിലും ഇന്നത്തെ തിരക്ക് കണക്കിലെടുത്ത് നാല് മണിക്ക് കല്യാണങ്ങള് ആരംഭിച്ചു. ദേവസ്വം ബോര്ഡ് അംഗങ്ങളും പൊലീസും ഒരുമിച്ച് നിന്ന് എല്ലാ സുരക്ഷ ക്രമീകരണങ്ങളും സജ്ജമാക്കി. യാതൊരു പരാതിയും പരിഭവും ഇല്ലാതെ ഗുരുവായൂരപ്പൻ്റെ മുന്നില് വിജയകരമായി പൂര്ത്തീകരിക്കും. ഇന്നത്തെ തിരക്ക് കണക്കിലെടുത്ത് സന്ദര്ശനത്തിനെത്തിയ പൊതുജനങ്ങള് വളണ്ടിയര്മാരുടെ നിര്ദേശങ്ങള് അനുസരിച്ചതില് നന്ദി അറിയിക്കുന്നു. ഗുരുവായൂരപ്പൻ്റെ അനുഗ്രത്താല് ഇനിയും റെക്കോർഡ് വിവാഹങ്ങള് നടത്താന് കഴിയട്ടെ അദ്ദേഹം വ്യക്തമാക്കി.

വാഹന പാർക്കിങ്

പാർക്കിങ്ങിനായി ദേവസ്വം ബഹുനില പാർക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം, സമീക്ഷ പറമ്പ് ,നഗരസഭയുടെ പാർക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാം. ഇന്നർറിങ്ങ്, ഔട്ടർ റിങ്ങ് റോഡുകളിൽ ഉൾപ്പെടെ വാഹന പാർക്കിങ് അനുവദിക്കില്ല.

ദേവസ്വം ഭരണസമിതി അംഗങ്ങളും പൊലീസും യോഗം ചേര്ന്നു

അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഇന്നും യോഗം ചേർന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദർശനം നടത്തി. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, എം.യു ഷിനിജ, ടെമ്പിൾ സി.ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ, സുരക്ഷാ വിഭാഗം ജീവനക്കാർ എന്നിവർ വിവാഹ ഒരുക്കങ്ങൾ വിലയിരുത്താനുള്ള യോഗത്തിൽ സന്നിഹിതരായി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News