ക്ഷേത്രത്തിനുള്ളിൽ കഴകം ജോലിചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ.
Pathanamthitta , 23 ഓഗസ്റ്റ് (H.S.) ക്ഷേത്രത്തിനുള്ളിൽ കഴകം ജോലിചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. നാട്ടുകാരുടെ സഹായത്തോടെ ഇലവുംതിട്ട പൊലീസാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്. വെള്ളി
TEMPLE THEFT


Pathanamthitta , 23 ഓഗസ്റ്റ് (H.S.)

ക്ഷേത്രത്തിനുള്ളിൽ കഴകം ജോലിചെയ്യുന്ന സ്ത്രീയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. നാട്ടുകാരുടെ സഹായത്തോടെ ഇലവുംതിട്ട പൊലീസാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച (ഓഗസ്റ്റ് 21) പുലർച്ചെ ആയിരുന്നു സംഭവം. പത്തനംതിട്ട ഇലന്തൂർ പൂക്കോട് മെട്ടയിൽ വീട്ടിൽ ബിജുമോൻ എം പി (52) ആണ് അറസ്റ്റിലായത്. ഇയാൾ ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്തു വരികയായിരുന്നു. ഇതേ ക്ഷേത്രത്തിൽ ഇയാളോടൊപ്പം കഴകം ജോലി ചെയ്തുവന്നിരുന്ന വിജയമ്മ (63) എന്ന സ്ത്രീയുടെ മാലയാണ് ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.

സംഭവമിങ്ങനെ

വെള്ളിയാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കഴകം ജോലി ചെയ്തിരുന്ന വിജയമ്മയാണ് എല്ലാ ദിവസവും രാവിലെ ക്ഷേത്രം തുറന്ന് വൃത്തിയാക്കുന്നത്. പതിവുപോലെ ക്ഷേത്രത്തിന് ഉൾവശം തൂത്ത് വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു വിജയമ്മ. ഈ സമയത്ത് ക്ഷേത്ര പൂജാരിയായ ബിജുമോൻ ബൈക്കിലെത്തി ക്ഷേത്രത്തിന് കുറെ ദൂരെയായി ബൈക്ക് ഒതുക്കി പാർക്ക് ചെയ്ത ശേഷം സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ക്ഷേത്രത്തിനുള്ളിൽ എത്തി. തുടർന്ന് ക്ഷേത്രത്തിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പട്ട് ഉടയാടയിൽ മുളകുപൊടി തട്ടിയിടുകയും ഇത് കഴകം ജോലി ചെയ്തുകൊണ്ടിരുന്ന വിജയമ്മയുടെ മുഖത്ത് അമർത്തി പിടിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തു.

ഇതേസമയം ഇവരുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് കുതറി മാറി ഉച്ചത്തിൽ നിലവിളിച്ച വിജയമ്മയെ വിട്ട് പൂജാരി പുറത്തേക്ക് ഓടിപ്പോയി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റും ചേർന്ന് സമീപ പ്രദേശങ്ങൾ പരിശോധിക്കുകയും രക്ഷപ്പെടാൻ ശ്രമിച്ച പൂജാരിയെ തടഞ്ഞു വയ്ക്കുകയും ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്ത് എത്തിയ ഇലവുംതിട്ട പൊലീസ് പൂജാരിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന് വിജയമ്മയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഇലവുംതിട്ട എസ്എച്ച്ഒ രാജേഷ് കുമാർ കെ ആർ, എഎസ്ഐ പ്രകാശ്, എസ്സിപിഒ മാരായ രാകേഷ്, റിജു, സിപിഒ മാരായ അഖിൽ, മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉള്ളന്നൂർ ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്തുവന്നിരുന്ന ഇയാൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസിലും കോയിപ്പുറം സ്റ്റേഷനിലെ മറ്റൊരു ക്രിമിനൽ കേസിലും പ്രതിയാണെന്ന് ഇലവുംതിട്ട എസ്എച്ച് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News