Enter your Email Address to subscribe to our newsletters

Thiruvananthapuram, 23 ഓഗസ്റ്റ് (H.S.)
വി ഴിഞ്ഞം ഐ സി എ ആർ-സെൻട്രല് മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില് വിവിധ തസ്തികകളില് ഒഴിവുകള്. ഫീല്ഡ് കം ഹാച്ചറി സ്റ്റാഫ്, യങ് പ്രൊഫഷണല് എന്നീ തസ്തികകളില് ആണ് ഒഴിവുകള്.
യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങള് അറിയാം
യങ് പ്രഫഷണല്
ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-45. സൂവോളജി , ഫിഷറീസ്അല്ലെങ്കില് അനുബന്ധ വിഷയത്തില് ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അക്വാകള്ച്ചറില് സ്പെഷ്യലൈസേഷൻ അല്ലെങ്കില് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 10 ആണ്. കൂടുതല് വിവരങ്ങള്ക്ക് https://www.cmfri.org.in/uploads/jobs/career_6a86f701af326.pdf
ഫീല്ഡ് കം ഹാച്ചറി സ്റ്റാഫ്
ഒരു ഒഴിവാണ്. പ്രായപരിധി 21-45. ബയോളജിക്കല് സയൻസസില് ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഫിഷ് ഹാച്ചറിയിലോ അലങ്കാരമത്സ്യ ഫാമിലോ ഉള്ള പ്രവൃത്തിപരിചയം അഭിലഷണീയം. കരാർ നിയമനമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളമായി ലഭിക്കുക. കൂടുതല് വിവരങ്ങള്ക്ക് https://www.cmfri.org.in/uploads/jobs/career_6a86f6a07ec31.pdf
സംസ്ഥാന സർക്കാരിന് കീഴില് താത്കാലിക ഒഴിവുകള്
കടല് സുരക്ഷ സ്ക്വാഡ് നിയമനം
എറണാകുളം ജില്ലയിലെ ചെല്ലാനം, മുനമ്പം ഫിഷിംഗ് ഹാർബറുകളില് കടല് സുരക്ഷാ സ്ക്വാഡ് അംഗങ്ങളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോവ നാഷണല് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സില് പരിശീലനം പൂർത്തിയാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡില് അംഗത്വമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.
അപേക്ഷിക്കാനുള്ള പ്രായപരിധി 20 - 60 വയസാണ്. അപേക്ഷകർ എറണാകുളം ജില്ലയിലെ താമസക്കാരായിരിക്കണം. കടല് സുരക്ഷാ സ്ക്വാഡ് (ലൈഫ് ഗാർഡ് ആയി ജോലി ചെയ്തിട്ടുള്ളവർ, 2018 ലെ പ്രളയ രക്ഷാപ്രവർത്ത നത്തില് പങ്കെടുത്തിട്ടുള്ളവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർ, അത്യാധുനിക കടല് രക്ഷാ ഉപകരണങ്ങള് പ്രവർത്തിപ്പിക്കാൻ പ്രാവീണ്യമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും . താല്പ്പര്യമുള്ളവർ അപേക്ഷ സെപ്റ്റംബർ എട്ടിന് രാവിലെ 11 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില് അഭിമുഖത്തിനു ഹാജരാകണം.
മഹാരാജാസ് കോളേജില് ഒഴിവ്; കരാർ നിയമനം
എറണാകുളം മഹാരാജാസ് കോളേജിലെ പരീക്ഷ കണ്ട്രോളർ ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളില് ഒഴിവ്. 179 ദിവസത്തേക്കുള്ള കരാർ നിയമനമാണ്.
ബിരുദം അല്ലെങ്കില് ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം( രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം) എന്നിവയാണ് ഡാറ്റാ എൻട്രി തസ്തികയിലേക്കുള്ള യോഗ്യത.
പ്ലസ് ടു അല്ലെങ്കില് തതുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും (രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം )ഉള്ളവർക്ക് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 31-ന് രാവിലെ 10 മണിക്ക് അസ്സല് സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കോളേജ് ഓഫീസില് നേരിട്ട് ഹാജരാകണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR