ഓണക്കാലത്ത് പ്രവാസികൾക്ക് ആശ്വാസമായി കേരള സർക്കാരിൻ്റെ സുപ്രധാന തീരുമാനം.
Thiruvananthapuram, 23 ഓഗസ്റ്റ് (H.S.) ഓണക്കാലത്ത് പ്രവാസികൾക്ക് ആശ്വാസമായി കേരള സർക്കാരിൻ്റെ സുപ്രധാന തീരുമാനം. പ്രവാസി ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ സർക്കാർ അനുവദിച്ചു. തുക ലഭ്യമാകുന്ന മുറയ്ക്ക് ഓണത്തിന് മുന്നോടിയാ
PRAVASI WELFARE FUND BOARD


Thiruvananthapuram, 23 ഓഗസ്റ്റ് (H.S.)

ഓണക്കാലത്ത് പ്രവാസികൾക്ക് ആശ്വാസമായി കേരള സർക്കാരിൻ്റെ സുപ്രധാന തീരുമാനം. പ്രവാസി ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ സർക്കാർ അനുവദിച്ചു. തുക ലഭ്യമാകുന്ന മുറയ്ക്ക് ഓണത്തിന് മുന്നോടിയായി തന്നെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ പെൻഷൻ എത്തും വിധത്തിലാണ് ക്രമീകരണങ്ങൾ.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിൻ്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരുത്തിവെച്ചതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പ്രവാസി സമൂഹത്തോട് നിലവിലുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഇപ്പോഴത്തെ ഇടപെടലെന്നും, ഇതിൻ്റെ ആദ്യ ഗഡുവാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ബാക്കി നിൽക്കുന്ന കുടിശ്ശികകൾ കൂടി എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രവാസി ക്ഷേമ പദ്ധതിയിലെ അംഗങ്ങൾക്ക് അർഹമായ പെൻഷൻ കുടിശ്ശിക ഘട്ടം ഘട്ടമായി തീർപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

പ്രവാസി ക്ഷേമ പെൻഷനുകളുടെ വിതരണം കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന് നിയമസഭയെ അറിയിച്ചിരുന്നു. പ്രവാസി മലയാളികളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും അവർക്കുള്ള ക്ഷേമ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനുമാണ് കേരള പ്രവാസി ക്ഷേമ ബോർഡ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലവിൽ 18 നും 60 നും ഇടയിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വത്തിന് അർഹതയുണ്ട്. പെൻഷന് അർഹത നേടുന്നതുവരെ തുടർച്ചയായി വിഹിതം അടയ്ക്കുന്ന അംഗങ്ങൾക്ക് പദ്ധതി പ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.

2026 മെയ് വരെയുള്ള കണക്കുകൾ പ്രകാരം, ക്ഷേമനിധിയിൽ ഏകദേശം 9.5 ലക്ഷം അംഗങ്ങളും 94,666 പെൻഷൻകാരുമുണ്ട്. വിദേശത്ത് താമസിക്കുന്ന അംഗങ്ങൾക്ക് 3,500 രൂപയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും മടങ്ങിയെത്തുന്നവർക്കും 3,000 രൂപയുമാണ് ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. പെൻഷൻ ഗുണഭോക്താക്കൾ എല്ലാ വർഷവും മാർച്ചിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും അദ്ദേഹംസഭയില് പറഞ്ഞു. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് ഇന്ത്യയിലാണെങ്കിൽ ഒരു ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളോ വിദേശത്താണെങ്കിൽ ഒരു ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. വിദേശത്ത് പെൻഷൻകാർ എംബസികൾ വഴി സർട്ടിഫിക്കറ്റുകൾ നേടുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, വിദേശ ഡയറക്ടർമാരുടെ സ്വകാര്യ ഇമെയിൽ അക്കൗണ്ടുകൾ വഴി അയയ്ക്കുന്ന ലൈഫ് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാൻ ബോർഡ് അനുമതി നൽകിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News