ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ 'യഥാർഥ ബാറ്റ്മാനായി' ചിത്രീകരിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു.
Newdelhi, 23 ഓഗസ്റ്റ് (H.S.) ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ''യഥാർഥ ബാറ്റ്മാനായി'' ചിത്രീകരിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. നിശബ്ദ രക്ഷാധികാരി, ജാഗ്രതയുള്ള സംരക്ഷകൻ, പ്രതിപക്ഷ നേ
Rahul Gandhi


Newdelhi, 23 ഓഗസ്റ്റ് (H.S.)

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ 'യഥാർഥ ബാറ്റ്മാനായി' ചിത്രീകരിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. നിശബ്ദ രക്ഷാധികാരി, ജാഗ്രതയുള്ള സംരക്ഷകൻ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ എന്ന ടാഗ്ലൈനിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രവുമടങ്ങിയ സന്ദേശമാണ് പോസ്റ്ററുകളിലുള്ളത്. സമൂഹമാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ സൂപ്പർഹീറോ കഥാപാത്രമായ ബാറ്റ്മാനുമായി ഉപമിച്ചുള്ള ട്രെൻഡുകൾക്ക് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ഈ മാസം ആദ്യം രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിലൂടെ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി ‘ആസ്ക് മീ എനിതിങ്ങ്’ എന്ന പേരിൽ ഒരു തത്സമയ ചോദ്യോത്തര പരിപാടി നടത്തിയിരുന്നു. വിദ്യാർഥി പ്രക്ഷോഭങ്ങൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, തത്വശാസ്ത്രം തുടങ്ങിയ ഏത് വിഷയങ്ങളിലും യുവാക്കൾക്കും വിദ്യാർഥികൾക്കും അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരുന്നു. ഇതിനിടയിൽ ഒരു യുവാവ് നിങ്ങൾ ബാറ്റ്മാൻ ആണോ എന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കുകയുണ്ടായി. എന്നാൽ ഇതിന് തന്നെയും ബാറ്റ്മാനെയും ഒരേ സമയം ഒരേ മുറിയിൽ ആരും ഇതുവരെ കണ്ടിട്ടില്ലെന്ന് മാത്രം ഞാൻ പറയാം എന്നായിരുന്നു രാഹുൽ ഗാന്ധി നൽകിയ രസകരമായ മറുപടി. ഇത് പിന്നീട് വൈറലായി, ഓൺലൈൻ ട്രെൻഡുകൾക്കും വിദ്യാർഥികളുടെ മീമുകൾക്കും കാരണമായി.

കുത്തിയിരിപ്പ് സമരം നടത്തി കോൺഗ്രസ് നേതാക്കൾ

അതേസമയം, കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച സാഹിൽ ലോച്ചവുമായും വെള്ളിയാഴ്ച (ആഗസ്റ്റ് 21) പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി.

ടപടിയെടുക്കുന്നത് വരെ പോകാൻ വിസമ്മതിച്ച രാഹുൽ ഗാന്ധി സംഭവത്തിൽ എഫ്ഐആറും നീതിയുമില്ലെന്ന് വാദിച്ചു. അതിനാലാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നും വാദിച്ചിരുന്നു. ഇതിന് ശേഷം രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ ഡൽഹി പൊലീസിനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

കൂടാതെ, സിജെപി പ്രകടനങ്ങളിൽ പൊലീസ് അതിക്രമങ്ങളും പ്രതിഷേധക്കാർ നടത്തിയ അക്രമങ്ങളും സംബന്ധിച്ച ആരോപണങ്ങളിൽ, വസ്തുതാന്വേഷണം നടത്താൻ വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ആർ സുഭാഷ് റെഡിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഉന്നതാധികാര വിദഗ്ദ്ധ സമിതിയെ (എച്ച്പിഇസി) രൂപീകരിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് ഷാലിന്ദർ കൗർ, മുൻ സിബിഐ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി എൽആർ ബിഷ്ണോയി എന്നിവരെയാണ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News