ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട ആഗസ്റ്റ് 24 ന് തുറക്കും.
Pathanamthitta , 23 ഓഗസ്റ്റ് (H.S.) ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട ആഗസ്റ്റ് 24 ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താ
Sabarimala


Pathanamthitta , 23 ഓഗസ്റ്റ് (H.S.)

ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട ആഗസ്റ്റ് 24 ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. ഉത്രാട ദിനത്തിൽ (ഓഗസ്റ്റ് 25) രാവിലെ അഞ്ച് മണിക്ക് ദർശനത്തിനായി നട തുറക്കും. തിരുവോണ ദിവസം അയ്യപ്പഭക്തർക്കും ജീവനക്കാർക്കും തിരുവോണ സദ്യ ഉണ്ടായിരിക്കും. ഇത്തവണ മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് തിരുവോണ ദിനത്തിൽ സദ്യ നടത്തുന്നത്. ഓണത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 28 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

തുണി പമ്പയിലുപേക്ഷിക്കുന്നത് ദുരാചാരമെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ. ജയകുമാര്

ശബരിമലയില് തുണി ഊരി പമ്പാ നദിയില് ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും അത് വെറുമൊരു ദുരാചാരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാഹനങ്ങളുടെ മുന്നില് കർപ്പൂരം കത്തിക്കുക, പ്ലാസ്റ്റിക് കവറുകളിലുള്ള ഷാംപൂ കൊണ്ടു വരിക തുടങ്ങിയവ ഭക്തർ കർശനമായി ഒഴിവാക്കണം.

ശബരിമലയെന്ന പുണ്യമലയെ സംരക്ഷിക്കാൻ എല്ലാ തീർഥാടകർക്കും ഉത്തരവാദിത്തമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. തീർഥാടകരുടെ പരാതികള് മണ്ഡലകാലം കഴിയുന്നതുവരെ വെച്ചുതാമസിപ്പിക്കാതെ അപ്പപ്പോള് തന്നെ പരിഹരിക്കാൻ കഴിയുന്ന രീതിയിൽ ബോർഡ് മാറണം. ഇതിനായി പുതിയ 'ടു-വേ കമ്മ്യൂണിക്കേഷൻ' സംവിധാനം ഏർപ്പെടുത്തും.

അന്യസംസ്ഥാനങ്ങളില് നിന്നുള്ള ഭക്തർക്ക് കൃത്യമായ വിവരങ്ങള് നല്കുന്നതിനായി കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില് കൂടി 'ശബരിമല സന്ദേശ്' മാസിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മണ്ഡലകാലത്തിന് മുന്നോടിയായി നവംബർ 15 ന് മുൻപ് ഇത് പുറത്തിറക്കും. ശബരിമലയിലെ ഭക്തരില് ഭൂരിഭാഗവും പുറത്തുനിന്നുള്ളവരായതിനാലാണ് ഈ നീക്കം. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങളുണ്ട്. ഇത്തരം വിവരങ്ങളും ക്ഷേത്ര മര്യാദകളും കൃത്യമായി ആളുകളിലേക്ക് എത്തിക്കുകയാണ് മാസികയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ശബരിമല വിഷൻ പ്ലാൻ 2026- ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല വിശേഷങ്ങൾ മാത്രം ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലുള്ള ശബരിമല സന്ദേശ് മാസികയുടെ പ്രകാശനം കഴിഞ്ഞ ദിവസം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരോഗ്യം-ദേവസ്വം മന്ത്രി കെ മുരളീധരൻ നിർവഹിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News