ചരിത്രത്തിലാദ്യമായി ഓണത്തിന് മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ
Thiruvananthapuram,24 ഓഗസ്റ്റ് (H.S.) ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ തന്നെ നൽകി സർക്കാർ . ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമുൾപ്പടെ ആകെ 29 കോടി 93 ലക്ഷം രൂപയുടെ ഹ
Asha workers


Thiruvananthapuram,24 ഓഗസ്റ്റ് (H.S.)

ആശമാർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണമെത്തുന്നതിനും ദിവസങ്ങൾക്കു മുൻപേ തന്നെ നൽകി സർക്കാർ .

ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമുൾപ്പടെ ആകെ 29 കോടി 93 ലക്ഷം രൂപയുടെ ഹോണറേറിയവും 3 കോടി 61 ലക്ഷത്തോളം രൂപയുടെ ഉത്സവബത്തയുമാണ് സംസ്ഥാനത്തെ ആശമാരുടെ അക്കൗണ്ടിലെത്തിച്ചത് .

ആശമാരടക്കമുള്ള മുൻനിര ആരോഗ്യ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിച്ച്, ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകിയിരുന്നു. മുൻപ് ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ആഗസ്റ്റ് മാസം അവസാനിക്കും മുന്നെ ഓണം എത്തിയെങ്കിലും ഉപാധികളില്ലാതെ ഹോണറേറിയം മുഴുവനായും സർക്കാർ നൽകി. അതുകൊണ്ട് തന്നെ ഇതാദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശ്ശികയില്ലാത്ത ഒരോണക്കാലം ഉറപ്പാക്കാനായി.

---------------

Hindusthan Samachar / Sreejith S


Latest News