മരണത്തിലും മൂന്ന് പേർക്ക് പുതുജീവനേകി 16-കാരൻ ആദിൽ
Thiruvanathapuram, 24 ഓഗസ്റ്റ് (H.S.) വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനാറുകാരൻ മരണത്തിലും മൂന്ന് പേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി. പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ പണിക്കവീട്ടിൽ ഷാഹുൽ ഹമീദ്–ഷൈനി ദമ്പതികളുടെ മകനായ ആദിലിന്റെ രണ്ട് വൃ
adil


Thiruvanathapuram, 24 ഓഗസ്റ്റ് (H.S.)

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പതിനാറുകാരൻ മരണത്തിലും മൂന്ന് പേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി. പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ പണിക്കവീട്ടിൽ ഷാഹുൽ ഹമീദ്–ഷൈനി ദമ്പതികളുടെ മകനായ ആദിലിന്റെ രണ്ട് വൃക്കകളും കരളും ഉൾപ്പടെ മൂന്ന് അവയവങ്ങളാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്ക കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്കും രണ്ടാമത്തെ വൃക്ക കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ രോഗിക്കും കരൾ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കുമാണ് നൽകിയത്.

തീരാ വേദനയിലും അവയവദാനത്തിന് സന്നദ്ധരായ മാതാപിതാക്കളോട് ആരോഗ്യവകുപ്പ്മന്ത്രി കെ.മുരളീധരൻ ആദരവ് അറിയിച്ചു. ആദിലിന്റെ വേർപാടിൽ മന്ത്രി അനുശോചനവും രേഖപ്പെടുത്തി.

വെട്ടത്തൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിൽ. ഓഗസ്റ്റ് 21-ന് രാത്രി 10.30-ഓടെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള മണ്ണാർമലയിൽ വെച്ച് ആദിലും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിലിനെ ആദ്യം പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആഗസ്റ്റ് 23-ന് രാത്രി 9.48-ഓടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.കെ-സോട്ടോ'യുടെ നേതൃത്വത്തിലാണ് അവയവ വിന്യാസ നടപടികൾ പൂർത്തിയാക്കിയത്.പി.എച്ച്. ആദില, പി.എച്ച്. ആനിസ എന്നിവരാണ് സഹോദരിമാർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ, ഐ.എം.എ ഓർഗൻ ഡൊണേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരും അവയവദാനത്തിന് നേതൃത്വം നൽകി.

---------------

Hindusthan Samachar / Sreejith S


Latest News