Enter your Email Address to subscribe to our newsletters

Wayanad , 25 ഓഗസ്റ്റ് (H.S.)
ജില്ലയുടെ അതിജീവനത്തിൻ്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. സര്വതല സ്പര്ശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികള്ക്കാണ് ജില്ല നേതൃത്വം നല്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കല്പ്പറ്റ പുതിയ ബസ് സ്റ്റാന്ഡ് പരിസരത്ത് നടന്ന ഓണം വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതുവിപണികളിലെ വില വര്ധനവ് ശക്തമായി നിയന്ത്രിക്കാന് സംസ്ഥാന സര്ക്കാര് സിവില് സപ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവില് സപ്ലൈസ് കോര്പറേഷനിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൃഷി വകുപ്പിൻ്റെ നേതൃത്വത്തില് ആരംഭിച്ച രണ്ടായിരം ചന്തകളിലൂടെ 30 ശതമാനം വിലക്കുറവില് അവശ്യ വസ്തുക്കള് ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കര്ഷകരില് നിന്നും പച്ചക്കറി സംഭരിച്ച ഇനത്തില് കര്ഷകര്ക്ക് നല്കാനുള്ള മുഴുവന് തുകയും സര്ക്കാര് നല്കി. സംസ്ഥാനത്തെ നെല് കര്ഷകര്ക്ക് നല്കാനുള്ള സമ്പൂര്ണ തുകയും ഓഗസ്റ്റ് 31നകം വിതരണം ചെയ്യും. പ്രയാസമില്ലാതെ എല്ലാവര്ക്കും ഓണം ആഘോഷിക്കാന് സര്ക്കാര് ശക്തമായ ഇടപെടലാണ് നടത്തുന്നത്. കല്പ്പറ്റ ജനറല് ആശുപത്രിയോട് ചേര്ന്ന് എല്സ്റ്റണ് എസ്റ്റേറ്റില് 45 കോടി രൂപ ചെലവില് നിര്മ്മിക്കുന്ന ക്രിട്ടിക്കല് കെയര് ബ്ലോക്ക് നിര്മ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. കെട്ടിടത്തിൻ്റെ നിര്മ്മാണ പ്രവൃത്തികള് ഉടന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, ചൂരല്മല, ടൗണ്ഷിപ്പ് മേഖലകളിലെ കിടപ്പ് രോഗികള്ക്ക് അക്ഷയപാത്ര ഫൗണ്ടേഷന് നല്കുന്ന ഓണക്കിറ്റ്, ജില്ലയിലെ വിവിധ കോഴ്സുകളില് പഠിക്കുന്ന അര്ഹരായ 50 കുട്ടികള്ക്ക് ഇവൈജിഡിഎസ് സി.എസ്.ആര് കമ്പനി നല്കുന്ന ലാപ്ടോപ്പ്, ഓണക്കോടി എന്നിവ മന്ത്രി വിതരണം ചെയ്തു.
കല്പ്പറ്റ പുതിയ ബസ് സ്റ്റാന്ഡ് പരിസരത്ത് നടന്ന ഓണം വാരാഘോഷ പരിപാടിയില് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണന് അധ്യക്ഷയായി. ജില്ലാ കലക്ടര് ഡി.ആര് മേഘശ്രീ, കല്പ്പറ്റ നഗരസഭ ചെയര്പേഴ്സണ് പി വിശ്വനാഥന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ, കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെകെ ഹനീഫ, വൈസ് പ്രസിഡൻ്റ് ജിന്സി സണ്ണി, ഡിറ്റിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്, അക്ഷയപാത്ര ഫൗണ്ടേഷന് പ്രതിനിധി ഡോ മഹോത്സഹ ചൈതന്യ ദാസ്, ഇ.വൈ.ജി.ഡി.എസ് സി.എസ്.ആര് കമ്പനി പ്രതിനിധി വിഎസ് വിനോദ്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്മാര്, സ്ഥിരം സമിതി അധ്യക്ഷന്മാര്, ഉദ്യോഗസ്ഥര്, കുടുംബശ്രീ, ഹരിത കര്മ്മ സേന പ്രവര്ത്തകര് എന്നിവര് പങ്കെടുത്തു.
ഓണം വാരാഘോഷം വിളംബര ജാഥ വര്ണാഭം
വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡിടിപിസി, കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വാരാഘോഷം വിളംബര ജാഥ വര്ണാഭമായി. കല്പ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാന്ഡ് പരിസരത്താണ് അവസാനിച്ചത്. മാവേലി, പപുലികളി, കൈക്കൊട്ടി കളി, അമ്മന്ക്കുടം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയില് രണ്ടായിരത്തിലധികം ആളുകള് അണിനിരന്നു.
ഘോഷയാത്രയില് മന്ത്രി ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണന്, വൈസ് പ്രസിഡൻ്റ് ടി ഹംസ, കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, വൈസ് പ്രസിഡൻ്റ് ജിന്സി സണ്ണി, ജനപ്രതിനിധികള്, സംഘാടക സമിതി ഭാരവാഹികള്, ജീവനക്കാര്, കുടുംബശ്രീ പ്രവര്ത്തകര്, ഹരിതകര്മസേന, കലാ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്, പൊതുജനങ്ങള് തുടങ്ങിയവര് പങ്കാളികളായി.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് കല്പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങള്ക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തില് മൂപ്പൈനാട്, പൊഴുതന, കോട്ടത്തറ ഗ്രാമപഞ്ചായത്തുകള് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള് കരസ്ഥമാക്കി. വിജയികള്ക്ക് മന്ത്രി ട്രോഫി വിതരണം ചെയ്തു. കുടുംബശ്രീ പ്രവര്ത്തകരുടെ മെഗാ തിരുവാതിര, വടംവലിയും നടന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR