Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ഓഗസ്റ്റ് (H.S.)
സംസ്ഥാന സർക്കാരിന് കീഴില് താത്കാലിക ജോലി തേടുന്നവർക്ക് അവസരം. സെൻ്റർ ഫോർ ഡെവലപ്പ്മെൻ്റ് സ്റ്റഡീസിലാണ് ഒഴിവുകള്.
താത്കാലിക നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിശദവിവരങ്ങള് അറിയാം
പബ്ലിക്കേഷൻ ഓഫീസർ (കമ്മ്യൂണിക്കേഷൻ)
ഒരു ഒഴിവാണ് ഉള്ളത്. പബ്ലിക് റിലേഷൻ, കമ്മ്യൂണിക്കേഷൻ, ജേണലിസം , മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കില് ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനില് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച രീതിയില് ആശയവിനിമയത്തിനുള്ള കഴിവ് . ഹിന്ദി ഭാഷ കൈകാര്യം ചെയ്യാനുള്ള അറിയവ് അധിക യോഗ്യതയായി കണക്കാക്കും.
കമ്മ്യൂണിക്കേഷൻസ്, പബ്ലിക്ക് റിലേഷൻസ് അല്ലെങ്കില് മീഡിയ മാനേജ്മെൻ്റ് എന്നിവയില് 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് . അക്കാദമിക മേഖലയിലോ റിസർച്ച് പോളിസി ഓറിയെൻ്റഡ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിലുള്ള മുൻപരിചയം അഭികാമ്യം.
രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തില് കാലാവധി നീട്ടി നല്കും. അപേക്ഷിക്കാനുള്ള പ്രായം 25 നും 50 നും ഇടയില്. അപേക്ഷിക്കാനുള്ള അവാസന തീയതി സപ്റ്റംബർ 22. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 75,000 - 1,00,000 രൂപ. കൂടുതല് വിവരങ്ങള്ക്ക് https://cds.edu/wp-content/uploads/Notification-CommunicationOfficer.pdf
റിസർച്ച് അസോസിയേറ്റ് തസ്തികയില് ഒഴിവ്
എകണോമിക്സ്, സാറ്റിസ്റ്റിക്സ്, ഡവലെപ്മെൻ്റ് സ്റ്റഡീസ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദമാണ് യോദ്യത. സ്റ്റാറ്റ എക്കണോമെട്രിക് അനാലിസിസ് എന്നിവയില് അറിവുണ്ടായിരിക്കണം. എം ഫില് അല്ലെങ്കില് പിച്ച്ഡി ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് മാസത്തേക്കായിരിക്കും നിയമനം.ലഭ്യത അനുസരിച്ച് ഹോസ്റ്റല് താമസം അനുവദിക്കും. ഹോസ്റ്റല് താമസം അനുവദിക്കുകയാണെങ്കില് പ്രതിഫലത്തിന്റെ 5% താമസച്ചെലവായി ഈടാക്കും. chandrashekar@cds.edu മേല്വിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 5 ആണ്. കൂടുതല് വിവരങ്ങള്ക്ക് https://cds.edu/wp-content/uploads/Notification-OH31.pdf
ടെക്നിക്കല് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജില് ഒഴിവ്. സെൻട്രലൈസ്ഡ് കോമണ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയില് ടെക്നിക്കല് അസിസ്റ്റന്റ് തസ്തികയിലാണ് അവസരം. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കെമിസ്ട്രി അല്ലെങ്കില് ഫിസിക്സില് കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അനലിറ്റിക്കല് ഇൻസ്ട്രുമെന്റ്സ് കൈകാര്യം ചെയ്യുന്നതില് മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികള്ക്ക് നേരിട്ട് അഭിമുഖത്തില് പങ്കെടുക്കാം. സെപ്റ്റംബർ 3 രാവിലെ 9.30നും 10.30നും ഇടയില് കോളേജില് വെച്ചാണ് അഭിമുഖം നടക്കുക. അസല് സർട്ടിഫിക്കറ്റുകള് പരിശോധനയ്ക്കായി നിർബന്ധമായും കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക്: https://gcwtvm.ac.in/vacancies.
ടെക്നിക്കല് അസിസ്റ്റന്റുമാരുടെ ഒഴിവ്
സാമൂഹ്യനീതി വകുപ്പിന്റെ അടൂര്, തിരുവല്ല റവന്യൂ ഡിവിഷന് ഓഫീസുകളില് ടെക്നിക്കല് അസിസ്റ്റന്റുമാരുടെ ഒഴിവ്. ഒരു വര്ഷത്തേക്ക് കരാർ നിയമനമാണ്. സാമൂഹ്യ പ്രവര്ത്തനത്തില് ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളില് ടൈപ്പ് റൈറ്റിംഗ്, വേര്ഡ് പ്രോസസിംഗില് സര്ക്കാര് അംഗീകൃത കമ്പ്യൂട്ടര് കോഴ്സ്. അഭിമുഖം സെപ്തംബര് 10 രാവിലെ 10.30 മുതല് ഉച്ചയ്ക്ക് ഒന്നു വരെ കലക്ടറേറ്റ് പമ്പ കോണ്ഫറന്സ് ഹാളില്. പ്രായപരിധി 35 വയസ്. മുന് പരിചയമുള്ളവര്ക്ക് മുന്ഗണന. ഉദ്യോഗാര്ഥികള് നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള് സഹിതം അന്നേ ദിവസം രാവിലെ 09.30 ന് പമ്പ കോണ്ഫറന്സ് ഹാളില് ഹാജരായി രജിസ്റ്റര് ചെയ്യണം. വിവരങ്ങള്ക്ക് ജില്ല സാമൂഹ്യനീതി ഓഫീസില് നേരിട്ടോ 0468 2325168 എന്ന നമ്പറിലോ ബന്ധപ്പെടണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR