ലക്കിയാണ് താരം;ഓണക്കാലത്തെ വേറിട്ട കാഴ്ച
Thiruvananthapuram 5 ഓഗസ്റ്റ് (H.S.) കനകക്കുന്നിലെ ഓണം ടൂറിസം വാരാഘോഷത്തിലെ ഒരു പ്രധാന താരമാണ് ലക്കി എന്ന ബീഗിൾ ഇനത്തിൽപ്പെട്ട ആറ് വയസുള്ള സ്നിഫർ നായ. കേരള പോലീസ് ഡോഗ് സ്ക്വാഡിലെ ഒരു മികവുറ്റ താരം കൂടിയാണ് ലക്കി. ഓണാഘോഷ നഗരിയിലെ ബോംബ് സസ്‌പെക്ട്
Dog


Thiruvananthapuram 5 ഓഗസ്റ്റ് (H.S.)

കനകക്കുന്നിലെ ഓണം ടൂറിസം വാരാഘോഷത്തിലെ ഒരു പ്രധാന താരമാണ് ലക്കി എന്ന ബീഗിൾ ഇനത്തിൽപ്പെട്ട ആറ് വയസുള്ള സ്നിഫർ നായ. കേരള പോലീസ് ഡോഗ് സ്ക്വാഡിലെ ഒരു മികവുറ്റ താരം കൂടിയാണ് ലക്കി.

ഓണാഘോഷ നഗരിയിലെ ബോംബ് സസ്‌പെക്ട് സെർച്ച് ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനകളിലാണ് ലക്കി പ്രധാനമായും പങ്കാളിയാകുന്നത്. മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ പ്രമുഖരുടെ സുരക്ഷാ ഡ്യൂട്ടികളിൽ മികവ് പുലർത്തിയ ലക്കി ഇതിനോടകം നിരവധി ഔദ്യോഗിക ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് ജന്മദേശമായ ബീഗിൾ ഇനം നായകൾക്ക് 10 മുതൽ 12 വർഷം വരെയാണ് സാധാരണ ആയുസ്സ്. തിരുവനന്തപുരം സിറ്റി ഡോഗ് സ്‌ക്വാഡിലെ സിവിൽ പോലീസ് ഓഫീസർമാരായ ശങ്കർ, രതീഷ് എന്നിവരാണ് ലക്കിയുടെ പരിശീലകരും പരിപാലകരും.

---------------

Hindusthan Samachar / Sreejith S


Latest News