തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അവയാവദാതാവായി പുഗൽ.
Chennai , 25 ഓഗസ്റ്റ് (H.S.) തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അവയാവദാതാവായി പുഗൽ. സംസ്ഥാനത്തെ രാജീവ് ഗാന്ധി ഗവൺമെഴൻ്റ് ജനറൽ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 17 മാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Organ donation


Chennai , 25 ഓഗസ്റ്റ് (H.S.)

തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അവയാവദാതാവായി പുഗൽ. സംസ്ഥാനത്തെ രാജീവ് ഗാന്ധി ഗവൺമെഴൻ്റ് ജനറൽ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 17 മാസം പ്രായമുള്ള കുഞ്ഞിൻ്റെ അവയവങ്ങളാണ് ദാനം ചെയ്തത്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ സർക്കാർ നടത്തി.

വില്ലുപുരം സ്വദേശിയായ അജിത്തിൻ്റെ മകനാണ് പുഗൽ. ഹൈഡ്രോസെഫാലസ് എന്ന രോഗാവസ്ഥ മൂലം ചികിത്സിയിലായുരുന്നു. ഇതിനടയിലാണ് ആരോഗ്യസ്ഥിതി വഷളാവുന്നത്. തുടർന്ന് ഓരാഴ്ചത്തോളം തീവ്രപരിചരണ വിഭാഗത്തിൽ നീരിക്ഷണത്തിലായിരുന്നു. എന്നാൽ ഇന്നലെ (ഓഗസ്റ്റ് 24) മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായതോടെ പുഗൽ തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പുഗൽ മാറി.

ഇതുവഴി മൂന്ന് പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവൻ്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന പഗലിൻ്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. ഹൃദയം,കരൾ, വൃക്ക എന്നിവയാണ് ദാനം ചെയ്തത്. പിന്നീട് പുഗലിൻ്റെ മൃതദേഹം രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും മുഖ്യമന്ത്രിയും ചേർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

കുട്ടിയുടെ ഹൃദയം കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു വയസുള്ള കുട്ടിക്കും, കരൾ ക്രോംപേട്ടിലെ റേല ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാല് വയസുള്ള കുട്ടിക്കുമാണ് ദാനം ചെയ്തത്. വൃക്ക ചെന്നൈയിലെ വടപളനി കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിക്കും നൽകി. മരണ ശേഷവും ഞങ്ങടെ മകൻ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് കാണാനാണ് അവയവങ്ങൾ ദാനം ചെയ്തത്. ഏറെ ദുഃഖമുണ്ടെങ്കിലും അതിനൊപ്പം അഭിമാനവും തോന്നുന്നുപിതാവ് അജിത് പറഞ്ഞു.

ആശുപത്രിയലെ ഡോക്ടർമാരുടെ ശുപാർശ പ്രകാരമാണ് പുഗലിൻ്റെ അവയവങ്ങൾ ദാനം ചെയ്യാം എന്ന തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് മുമ്പ് ഒരു വയസും എട്ട് മാസം പ്രായമുള്ള കുരുന്നിൻ്റെ അവയവങ്ങൾ ദാനം ചെയ്തിട്ടുണ്ട്. ഈ നിസ്വാർത്ഥ അവയവദാന പ്രവർത്തനത്തിന് തമിഴ്നാട് സർക്കാർ കുട്ടിയുടെ മാതാപിതാക്കളോട് അനുശോചനം അറിയിച്ചു. പുഗലിൻ്റെ മൃതദേഹം പരേഡ് ചെയ്ത് സംസ്ഥാന ബഹുമതികളോടെ മാതാപിതാക്കൾക്ക് കൈമാറി എന്ന് മദ്രാസ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ശാന്തരാമൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News