പാഴ്വസ്തുക്കൾ ഉപയോഗിച്ച് വിസ്മയപ്പൂക്കളം തീര്ത്ത് കൽപ്പറ്റ സ്കൂള്
Wayanad , 25 ഓഗസ്റ്റ് (H.S.) ഓണ നാളുകളിൽ പൂക്കളമൊരുക്കാൻ പൂക്കൾ തന്നെ വേണമെന്നില്ലെന്ന് തെളിയിക്കുകയാണ് വയനാട് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പാഴ്വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ ഒരു പൂക്കളമൊരുക്കി ''വേസ്റ്റ് ടു ആർട്ട്''
WASTE MATERIALS POOKKALAM


Wayanad , 25 ഓഗസ്റ്റ് (H.S.)

ഓണ നാളുകളിൽ പൂക്കളമൊരുക്കാൻ പൂക്കൾ തന്നെ വേണമെന്നില്ലെന്ന് തെളിയിക്കുകയാണ് വയനാട് കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പാഴ്വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ ഒരു പൂക്കളമൊരുക്കി 'വേസ്റ്റ് ടു ആർട്ട്' എന്ന മികച്ചൊരു ആശയവുമായാണ് ഈ മിടുക്കന്മാർ രംഗത്തെത്തിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായ പൂക്കളം ആയിരുന്നു വിദ്യാർഥികൾ തീർത്തത്.

പൂക്കളുടെ വിലക്കയറ്റവും രാസവസ്തുക്കൾ കലർന്ന പൂക്കളും വിപണി കീഴടക്കുമ്പോഴാണ് വേറിട്ടൊരു ചിന്തയുമായി കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പൂക്കളമൊരുക്കിയത്. സാധാരണയായി നമ്മൾ വലിച്ചെറിയുന്ന പാഴ്വസ്തുക്കളും മാലിന്യങ്ങളുമാണ് ഇവിടെ മനോഹരമായ പൂക്കളമായി ആകൃതി പ്രാപിച്ചത്. 'വേസ്റ്റ് ടു ആർട്ട്' എന്ന പ്രോജക്റ്റിൻ്റെ ഭാഗമായാണ് ഈ വിസ്മയപ്പൂക്കളം പിറവിയെടുത്തത്.

സ്കൂളിലെ ഹരിതസേന ക്ലംബ് അംഗങ്ങളാണ് ഈ വ്യത്യസ്ത കലാസൃഷ്ടിക്ക് പിറകില് പ്രവര്ത്തിച്ചത്. സ്കൂളിലെ ഹരിത ആശയം അക്ഷരം പ്രതി പ്രതിഫലിപ്പിക്കുന്ന ഈ വിദ്യാര്ഥികള്ക്ക് അത്തപൂക്കളം വെല്ലുവിളിയായിരുന്നു. മറ്റ് വിദ്യാര്ഥികളുടെയും സ്കൂളിലെ അധ്യാപകരുടെയും സഹായവും കൂടി ആയപ്പോള് 125 അടി വിസ്തീര്ണമുള്ള അത്തമൊരുങ്ങി.

വീടുകളിൽ നിന്നും കടകളിൽ നിന്നും മില്ലുകളിൽ നിന്നും ശേഖരിച്ച വസ്തുക്കളാണ് ഇതിനായി ഉപയോഗിച്ചത്. പ്ലാസ്റ്റിക് കുപ്പികൾ, അടപ്പുകൾ, ഈർച്ചപ്പൊടി, ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി, മുട്ടത്തോട്, ചിരട്ട, ഉപയോഗശൂന്യമായ തുണിക്കഷണങ്ങൾ, പേപ്പർ എന്നിവയൊക്കെ കൃത്യമായി വേർതിരിച്ച് നിറങ്ങൾ നൽകിയാണ് പൂക്കളത്തിൻ്റെ ഭാഗമാക്കിയത്. ഫാത്തിമ ഹൈറിൻ, ഫാത്തിമ മെഹറിൻ, സൻഹ, ആദിദേവ്, ദേവപ്രസാദ്, സിദ്ധാർഥ്, ആറ്റ്ലിൻ, ആരാധ്യ എന്നീ വിദ്യാർഥികളാണ് ഈ സർഗാത്മക ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ഹരിതസേന ക്ലബ്ബിലെ വിദ്യാര്ഥികള് ഈ വര്ഷത്തെ അത്തപൂക്കളം വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രധാനാധ്യാപകൻ കൃഷ്ണ കുമാർ എംപി പറഞ്ഞു. പാഴ് വസ്തുക്കള് ഉപയോഗിച്ച് തീര്ത്ത ഈ പൂക്കളം വേസ്റ്റ് ടു ആര്ട്ട് എന്ന സങ്കല്പത്തെയാണ് ഉയര്ത്തിക്കാട്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 125 അടിയോളം വരുന്ന ഈ അത്തപ്പൂക്കളം വരുംതലമുറയ്ക്ക് ഒരു മാതൃക കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്ഷത്തെ അത്തപൂക്കളം വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പാഴ് വസ്തുക്കളായ പേപ്പര് തുണിക്കഷണങ്ങള് അറുക്കപ്പൊടി ബോട്ടിലിൻ്റെ അടപ്പ് ഉള്ളിത്തോല് തുടങ്ങി എട്ടോളം പാഴ് വസ്തുക്കളാണ് ഈ പൂക്കളം ഒരുക്കാനായി അവര് ഉപയോഗിച്ചിരിക്കുന്നത്. 125 അടിയോളമാണ് ഈ അത്തപ്പൂക്കളത്തിൻ്റെ വലിപ്പം. കുട്ടികള്ക്ക് വേസ്റ്റ് ആര്ട്ട് എന്ന സങ്കല്പ്പത്തിലേക്ക് മാറ്റുന്നതിനായി ഉപയോഗിച്ച ഐഡിയയാണിത്കൃഷ്ണ കുമാർ കൂട്ടിച്ചേര്ത്തു.

മാലിന്യത്തിൻ്റെ അളവ് കുറയ്ക്കുക, ഉത്തരവാദിത്തമുള്ള ഉപഭോഗശീലം വളർത്തുക, പരിസ്ഥിതിയെ സംരക്ഷിക്കുക എന്നീ സന്ദേശങ്ങളാണ് ഈ കുരുന്നുകൾ സമൂഹത്തിന് നൽകുന്നത്. വലിച്ചെറിയുന്നവയെല്ലാം പാഴല്ലെന്നും, അവയെ പുനരുപയോഗിച്ച് മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റാമെന്നും തെളിയിക്കുകയാണ് കൽപ്പറ്റയിലെ ഈ മിടുക്കന്മാർ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News