കനത്ത മഴയെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽച്ചുരം റോഡിൽ മണ്ണിടിഞ്ഞു
Kannur , 25 ഓഗസ്റ്റ് (H.S.) കനത്ത മഴയെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽച്ചുരം റോഡിൽ മണ്ണിടിഞ്ഞു. ഇതോടെ എളയാവൂർ ദേശീയ പാത സംരക്ഷണ ഭിത്തിയും തകര്ന്നു. കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടിയതായും സംശയം. ഇന്ന് രാവിലെ 9 മണിയോടെയാണ്
ELAYAAVOOR NATIONAL HIGHWAY


Kannur , 25 ഓഗസ്റ്റ് (H.S.)

കനത്ത മഴയെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽച്ചുരം റോഡിൽ മണ്ണിടിഞ്ഞു. ഇതോടെ എളയാവൂർ ദേശീയ പാത സംരക്ഷണ ഭിത്തിയും തകര്ന്നു. കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടിയതായും സംശയം. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.

തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ ഉത്രാട ദിനത്തിലും ശമനമില്ലാതെ തുടരുകയാണ്. മലയോര മേഖലകളിൽ ഉൾപ്പടെ അതിശക്തമായി മഴ പെയ്തുകൊണ്ടിരിക്കുന്നു. കണ്ണൂർ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുന്നു. മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം എത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്.

വൈദ്യർ പീടികയിൽ സമീപം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സന്ദർശനം നടത്തി. നിർമാണ പ്രവർത്തനത്തിലെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നും നിർമാണത്തിലുണ്ടായ അപാകതകൾ സർക്കാർ പരിശോധിക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. '17 മീറ്ററോളമാണ് സംരക്ഷണ ഭിത്തിയുടെ ഉയരം. ഇതിലെ മണ്ണെടുപ്പിലും ഫില്ലിങ്ങിലും അപാകതയുണ്ടായിട്ടുണ്ട്. അത് മൂലമാണ് ഇത്തരമൊരു അപകടം ഉണ്ടായത്. ഇതിലുണ്ടായ വീഴ്ച പരിശോധിക്കുമെന്നും' മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

മന്ത്രിയോടൊപ്പം എളയാവൂരില് ദേശീയപാതയുടെ സംരക്ഷണഭിത്തി തകര്ന്ന സ്ഥലം ടിഒ മോഹനന് എംഎല്എ, ജില്ലാ കലക്ടര് പി വിഷ്ണുരാജ് എന്നിവരും സന്ദർശിച്ചു. സംഭവത്തില് ദേശീയപാതാ അതോറിറ്റി അധികൃതരില് നിന്ന് ജില്ലാ കലക്ടര് അടിയന്തര റിപ്പോര്ട്ട് തേടി.

അപകടം നേരത്തെയും

നേരത്തെയും കനത്ത മഴയിൽ മണ്ണിടിഞ്ഞ പ്രദേശമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ പ്രളയം വിതച്ച ചെറുപുഴ മേഖലയിലെ പല പ്രദേശങ്ങളും വീണ്ടും വെള്ളത്തിനടിയിലായി. കാര്യങ്കോട് പുഴ കരകവിഞ്ഞതിനെ തുടർന്നാണ് പല മേഖലകളും വെള്ളം കയറിയത്. കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു

പാല്ചുരത്തില് വലിയ തോതില് മണ്ണിടിച്ചില് ഉണ്ടായതിനെ തുടര്ന്ന് ഗതാഗതം തടസപ്പെട്ടു. മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികള് സ്വീകരിക്കാന് ജില്ലാ കലക്ടര് നിര്ദേശം നല്കി. പൊലിസും ഫയര്ഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ശക്തമായ മഴ തുടരുന്നതിനാല് ഇനിയും മണ്ണിടിച്ചിലുണ്ടാവാന് സാധ്യതയുള്ളതാല് ജാഗ്രത പാലിക്കാന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് സന്ദര്ശകരോ ഔദ്യോഗികാവശ്യങ്ങള്ക്കു വേണ്ടിയുള്ളതല്ലാത്ത വാഹനങ്ങളോ പോകരുതെന്ന് ജില്ലാ കലക്ടര് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News