ലൈംഗികാതിക്രമ കേസിൽ തരുൺ തേജ്പാലിന് സുപ്രീം കോടതിയുടെ താക്കീത്
Newdelhi , 25 ഓഗസ്റ്റ് (H.S.) 2013-ലെ ഗോവ ലൈംഗികാതിക്രമ കേസിൽ തെഹൽക്ക മാഗസിന് മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണക്കോടതി നൽകിയ വെറുതെ വിടൽ ഉത്തരവ് റദ്ദാക്കി, ബോംബെ ഹൈക്കോടതി തേജ്പാലിന് 10 വർഷത്
Tarun Tejpal


Newdelhi , 25 ഓഗസ്റ്റ് (H.S.)

2013-ലെ ഗോവ ലൈംഗികാതിക്രമ കേസിൽ തെഹൽക്ക മാഗസിന് മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണക്കോടതി നൽകിയ വെറുതെ വിടൽ ഉത്തരവ് റദ്ദാക്കി, ബോംബെ ഹൈക്കോടതി തേജ്പാലിന് 10 വർഷത്തെ കഠിനതടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ തേജ്പാൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് അലോക് ആരാധെ എന്ന സിംഗിൾ ജഡ്ജിയാണ് കേസ് പരിഗണിച്ചത്. തേജ്പാലിന് വേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അമൻ ലേഖിയും ഗോവ സർക്കാരിനെ പ്രതിനിധീകരിച്ചു. താൻ കീഴടങ്ങുന്നത് ഒഴിവാക്കണമെന്നും ഹർജി നേരിട്ട് കേൾക്കണമെന്നുമുള്ള തേജ്പാലിൻ്റെ ആവശ്യം കോടതി തള്ളി.കോടതി നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതി ആദ്യം ജയിലിൽ കീഴടങ്ങുക തന്നെ വേണമെന്നും, അതിനുശേഷം മാത്രമേ തേജ്പാലിൻ്റെഅപ്പീൽ പരിഗണിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.

കീഴടങ്ങിയതിൻ്റെ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ കേസ് വരുന്ന സെപ്റ്റംബർ 22-ലേക്ക് വാദം കേൾക്കാനായി ലിസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചു. കീഴടങ്ങലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ഓഗസ്റ്റ് 31 ന് കോടതിയിൽ ലിസ്റ്റ് ചെയ്യണമെന്ന് തേജ്പാലിനെ പ്രതിനിധീകരിച്ച് കപിൽ സിബൽ തിങ്കളാഴ്ച വാദിച്ചു. എന്നാൽ കപിൽ സിബലിൻ്റെ വാദം കോടതി തള്ളിക്കളഞ്ഞു.

തരുൺ തേജ്പാൽ കീഴടങ്ങുകയോ അല്ലെങ്കിൽ കീഴടങ്ങലിൽ നിന്ന് ഇളവ് തേടിക്കൊണ്ടുള്ള അപേക്ഷ സമർപ്പിക്കുകയോ ചെയ്യാതെ അപ്പീൽ കേൾക്കാൻ കഴിയില്ലെന്ന് ഗോവ സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 2013 ലെ സുപ്രീം കോടതി ചട്ടങ്ങളിലെ ഉത്തരവ് XX റൂൾ 3 നിർബന്ധമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതിനാൽ, അപ്പീൽക്കാരൻ കീഴടങ്ങുന്നില്ലെങ്കിൽ കോടതിക്ക് മുമ്പാകെ അപ്പീൽ ലിസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും ആദ്ദേഹം ചൂണ്ടിക്കാട്ടി.

കേസിൻ്റെ പശ്ചാത്തലം

2013 നവംബറിൽ ഗോവയിലെ പ്രമുഖ ഹോട്ടലിലെ വച്ച് സഹപ്രവർത്തകയായ യുവ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. കേസിൽ 2021 മേയിൽ ഗോവയിലെ വിചാരണക്കോടതി തേജ്പാലിനെ വെറുതെ വിട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഓഗസ്റ്റ് 6-ന് ബോംബെ ഹൈക്കോടതി തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് 10 വർഷത്തെ തടവുശിക്ഷ വിധിച്ചു.

ഹൈക്കോടതി വിധിക്കെതിരെ തേജ്പാൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, തേജ്പാലിന് നൽകിയ 10 വർഷത്തെ ശിക്ഷ പോരെന്നും ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ തേജ്പാലിന് ശിക്ഷാ നടപടികളുടെ ഭാഗമായി ജയിലിൽ കഴിയേണ്ടി വരും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News