Enter your Email Address to subscribe to our newsletters

Thiruvanathapuram, 25 ഓഗസ്റ്റ് (H.S.)
ഇന്ന് ഉത്രാടം. ഒന്നാം ഓണമായി കണക്കാക്കുന്ന ഇന്ന് മലയാളക്കര ഉത്രാടപ്പാച്ചിലിലാണ്. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് ജനങ്ങള്‍. ഈ ദിനത്തിലെ ഉത്രാടപ്പാച്ചില്‍ ഏറെ പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാലാണ് ഉത്രാടപ്പാച്ചില്‍ എന്നൊരു പ്രയോഗം വന്നത്.
തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. സദ്യവട്ടം ഒരുക്കാനും പുത്തന്‍ ഓണക്കോടികള്‍ (Onakkodi) വാങ്ങാനും പൂക്കള്‍ വാങ്ങാനുമുള്ള ഉത്രാടപ്പാച്ചിലിലാണ് ജനം. ഇതോടെ നഗരങ്ങളിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം ഉത്രാടത്തിരക്കിലമര്‍ന്നു. വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തിന് പുറമെ തെരുവോര കച്ചവടങ്ങളും നഗരത്തില്‍ പൊടിപൊടിക്കുകയാണ്.
കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ആഘോഷങ്ങള്‍ക്കൊട്ടും കുറവില്ല. സദ്യവട്ടങ്ങള്‍ക്കുള്ള പച്ചക്കറികള്‍ വാങ്ങാനുള്ള തിരക്കാണ് വിപണിയിലേറെയും. സദ്യ വിളമ്പാനുള്ള തൂശനില മുതല്‍ പൂക്കളമൊരുക്കാനുള്ള ജമന്തിയും ബന്ദിപ്പൂ വരെ നിരത്തില്‍ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ തവണത്തെക്കാള്‍ സജീവമാണ് ഇന്ന് ഓണം വിപണി. കഴിഞ്ഞ തവണ പലയിടങ്ങളിലും മഴ വില്ലനായെങ്കില്‍ ഇന്ന് ആ മഴപ്പേടിയില്ല. പച്ചക്കറി വിപണിക്ക് പുറമെ വസ്ത്ര വിപണിയാണ് തിരക്കേറിയ മറ്റൊരിടം.
ഓണക്കോടി വാങ്ങാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കടകളിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നതോടെ ഓണത്തിരക്ക് ഉച്ഛസ്ഥായിയിലെത്തും. നഗരത്തിലെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലെല്ലാം വന്‍ തിരക്കാണ്. നഗരത്തിലെ ഫുട്പാത്തുകള്‍ വരെ കൈയേറി പൊടിപൊടിക്കുകയാണ് ഓണം വിപണി. വാഴയിലയില്‍ ഒരു സദ്യ, അതില്ലാതെ മലയാളികള്‍ക്ക് എന്ത് ഓണം? വാഴയില കച്ചവടവും നഗരത്തില്‍ പൊടിപൊടിക്കുകയാണ്. അഞ്ച് രൂപ മുതല്‍ പത്ത് രൂപ വരെയാണ് തൂശനിലയ്ക്ക് വില. ഇലയുടെ വലിപ്പം അനുസരിച്ചാണ് വില. മാത്രമല്ല ഒരു ദിവസം മാത്രം രണ്ടായിരത്തിലധികം വാഴയിലയാണ് വിറ്റുപോകുന്നത്. ഓണം വിപണിക്ക് പുറമെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നുണ്ട്.
ഓണച്ചന്തകളില്‍ തിരക്കേറും: ഉത്രാട ദിനത്തിലെ കാഴ്ചകളിലൊന്നാണ് ഓണച്ചന്തകളിലെ ജനത്തിരക്ക്. ഗ്രാമത്തിലൊരുക്കുന്ന ചെറിയ ചന്തകളും നഗരങ്ങളിലെ മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമെല്ലാം ജനങ്ങളാല്‍ നിറയും. പൂവിപണികളിലും തിരക്കിനൊട്ടും കുറവുണ്ടാകില്ല. വലിയ പൂക്കളം ഒരുക്കേണ്ടത് കൊണ്ട് തന്നെ വിവിധയിനം പൂക്കള്‍ തേടി കടകളിലെത്തുന്നവരാണ് മിക്കവരും.
സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയാകും: ഉത്രാടപ്പാച്ചില്‍ പോലെ തന്നെ അടുക്കളകളിലും തിരക്കേറും ഇന്ന്. തിരുവോണത്തിന് അടക്കമുള്ള അച്ചാറുകളും കായ വറുത്തതും ചിലര്‍ ഉത്രാട നാളില്‍ തന്നെ തയ്യാറാക്കി വയ്ക്കും. വീട്ടുകാരെല്ലാം ഒത്ത് ചേര്‍ന്ന് അച്ചാറും കായ വറുത്തതുമെല്ലാം തയ്യാറാക്കുന്നത് അടുക്കളകളില്‍ വലിയൊരു ആഘോഷം തന്നെയായിരിക്കും.
---------------
Hindusthan Samachar / Sreejith S