Enter your Email Address to subscribe to our newsletters

Ernakulam , 26 ഓഗസ്റ്റ് (H.S.)
24 ന്യൂസ് ചാനലിലെ ജനകീയ കോടതി പരിപാടിയില് തന്നെ പങ്കെടുപ്പിച്ചതിന് പിന്നില് പ്രത്യേക അജണ്ട ഉണ്ടെന്ന് ബിഗ് ബോസ് താരവും മുൻ എൻഡിഎ സ്ഥാനാർത്ഥിയുമായ അഖില് മാരാർ.
ആ പരിപാടിയില് പങ്കെടുപ്പിക്കുന്നതിനായി ചില ബിജെപി നേതാക്കളെ അവതാരകനായ ഹാഷ്മി വിളിക്കുകയും തന്നോട് ചോദിക്കേണ്ട കാര്യങ്ങള് മുൻകൂട്ടി പറഞ്ഞുകൊടുക്കുകയും ചെയ്തതായി അഖില് ആരോപിച്ചു. ബിഎംഡബ്ല്യു ബൈക്ക് വിറ്റത് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലക്ക് തനിക്ക് ആ ബൈക്കിൻ്റെ ആവശ്യം ഇല്ലാതിരുന്നതിനാലാണ്. തിരഞ്ഞെടുപ്പിന് തൻ്റെ കൈയ്യില് നിന്നും ചിലവായ മുഴുവൻ തുകയും തനിക്ക് ട്വൻ്റി 20 നല്കിയതായും അഖില് പറഞ്ഞു. ജിഞ്ചർ മീഡിയ എൻ്റർടെയിൻമെൻ്റ്സ് എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം
'ആദ്യത്തെ രണ്ടു ദിവസം എനിക്കൊരു പ്രശ്നം ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ ചിരിച്ചു കളഞ്ഞതാ ഞാൻ. ഒന്ന് ആലോചിച്ച് നോക്കൂ, ട്വൻ്റി 20 വിട്ട് , എൻഡിഎ വിട്ട് വന്ന ഞാൻ എങ്ങനെയാണ് കോണ്ഗ്രസ് പാർട്ടിക്ക് ഒരു ശല്യമാകുന്നത്. എൻഡിഎയെ കുറ്റം പറഞ്ഞിട്ടല്ലേ ഞാൻ വന്നത്, അവരുടെ തട്ടിപ്പ് പറഞ്ഞിട്ടല്ലേ ഞാൻ വന്നത്. അപ്പോള് കോണ്ഗ്രസുകാരന് എന്നെ അനുകൂലിക്കാൻ പറ്റും. കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് സാബു ജേക്കബ് കമ്യൂണിസ്റ്റ് പാർട്ടിയുമായിട്ട് കഴിഞ്ഞ കുറെ കാലങ്ങളായിട്ട് പ്രശ്നമാണ്. പിണറായി വിജയനെ ഉള്പ്പെടെ ആക്ഷേപിക്കുന്ന ഒരാളാണ് .
അതേ കാര്യം തന്നെയാണ് അവരുടെ പാളയത്തില് നിന്ന് അഖില് മാരാരും പറഞ്ഞത്. അപ്പോള് ജനകീയ കോടതിയില് അവിടെ ഒരു കോണ്ഗ്രസുകാരന്റെ ആവശ്യമുണ്ടോ? പിന്നെ അവിടെ വരേണ്ടിയിരുന്നത് ബിജെപിക്കാരാണ്. കാരണം അവരുടെ മുന്നണിക്കാണ് എന്റെ വാക്കുകള് ദോഷം ഉണ്ടാക്കേണ്ടത്. ഇദ്ദേഹം ബിജെപിക്കാരെ വിളിച്ചു ,എനിക്കറിയാവുന്ന ബിജെപിയുടെ പല വക്താക്കളെയും വിളിച്ചു. അതില് ഇദ്ദേഹം പറഞ്ഞത് ഫസ്റ്റ് ചോദ്യം നാണമുണ്ടോടാ ഊളെ എന്ന് ചോദിക്കണം എന്ന് ഹാഷ്മി പറഞ്ഞു കൊടുത്തു. ഞാനിതൊക്കെ രണ്ട് ദിവസം കഴിഞ്ഞാൻ അറിഞ്ഞത്.
ഇല്ലെങ്കില് പരിപാടി കഴിഞ്ഞ് രണ്ട് ദിവസവും ഞാൻ റിയാക്ട് ചെയ്യേണ്ടതല്ലേ. ചെയ്തില്ലല്ലോ. അപ്പോഴാണ് എനിക്ക് തോന്നിയത് ഇതൊരു പ്ലാൻഡ് അജണ്ടയാണെന്ന്. അതായത് ഓപ്പോസിറ്റ് വരുന്ന ആള്ക്കാരുടെ അടുത്ത് പോലും എന്ത് ചോദിക്കണം എന്നത് പുള്ളി തന്നെ പറഞ്ഞു കൊടുത്തുകൊണ്ട് തുടങ്ങുമ്പോള് പുള്ളിക്ക് എന്റെ മുന്നില് ഒന്ന് ജയിക്കണം എന്നുള്ള ചിന്ത.
ആദ്യം ഒന്നേകാല് മണിക്കൂർ ഞാനും ഹാഷ്മിയും തമ്മില് സംസാരിച്ചു.അതുകഴിഞ്ഞ് ബ്രേക്ക് ആയി. അതിനു ശേഷം ജിൻഡോയെ വിളിക്കുന്നു. ഞാൻ ജിൻ്റോയുടെ അടുത്ത് തന്നെ പറഞ്ഞു നമുക്ക് ഈ സവർക്കറും ഈ വിഷയങ്ങളും ഒന്നും കിടന്ന് പിടിക്കേണ്ട കാര്യമൊന്നുമില്ല, ഒന്നാമത്തെ കാര്യം എനിക്ക് ബിജെപിയെ ന്യായീകരിക്കേണ്ട. ഞാൻ അപ്പുറത്തത് ഇരുന്നാല് എനിക്കിരുന്ന് ബിജെപിയെ ന്യായീകരിക്കേണ്ടി വരും. എന്റെ പണി ബിജെപിയെ ന്യായീകരിക്കല് അല്ലല്ലോ.
അതുകൊണ്ട് നിങ്ങള് മറ്റെന്തെങ്കിലും വിഷയം ഒക്കെ ആണെന്നുണ്ടെങ്കില് നമുക്ക് ചർച്ച കുറച്ചുകൂടെ അങ്ങനെ കൊണ്ടുപോകാം എന്ന്.
ഹാഷ്മി രണ്ടാമത് സംവാദം തുടങ്ങിയപ്പോഴും ജിൻ്റോ സവർക്കറിയില് തന്നെ പിടിച്ചു തുടങ്ങി. ഞാൻ അപ്പോഴും ഹാഷ്മിയുടെ അടുത്ത് പറഞ്ഞു. ജിൻ്റോ ഞാൻ എന്തിനാണ് ഇതിന് വീണ്ടും മറുപടി പറയുന്നത്, എനിക്ക് ഇതിന് മറുപടി പറയേണ്ട കാര്യമില്ല എന്ന്. ഹാഷ്മിക്ക് വേണ്ടത് ആ ചാനലിന്റെ റീച്ചും ആ കണ്ടെന്റും മാത്രമാണ്. അല്ലെങ്കില് എന്നെ പിടിച്ച് എന്തിനാണ് ബിജെപി ആക്കേണ്ട കാര്യം. പേര് മാറിയതിനെയൊക്കെ അഭിപ്രായ മാറ്റം, നിലപാട് മാറ്റം എന്നൊക്കെയാണ് പറയുന്നത്.
എൻ്റെ ബിഎംഡബ്ല്യു ബൈക്ക് ഞാൻ വിറ്റത് ഞാൻ രാഷ്ട്രീയക്കാരനായി മാറുകയാണ്. ഒരു സൂപ്പർ ബൈക്കും കൊണ്ടുനടക്കുന്ന ഒരു രാഷ്ട്രീയക്കാരനെ കേരളത്തിന് ആവശ്യമുണ്ടോ?
ഞാൻ ഇലക്ഷനില് ഒരു സാധാ ഇന്നോവയിലാണ് നടന്നത് .എനിക്ക് വേണമെന്നുണ്ടെങ്കില് എന്റെ വണ്ടിയില് തന്നെ നടക്കാം. പക്ഷേ ഒന്ന് ആലോചിച്ചു നോക്കൂ ഞാൻ ഒരു സാധാരണ ഒരു കോളനിയില് ഒരു ബെൻസിലോട്ടൊക്കെ വന്നങ്ങോട്ട് ഇറങ്ങി ആ പാവങ്ങളുടെ അടുത്തോട്ട് ചെല്ലുന്നത് കാണാനല്ല ജനം ഇരിക്കുന്നത് .ഇത് നമ്മുടെ നാടിന്റെ ഒരു വലിയ കുഴപ്പമാണ്. നമ്മള് എല്ലാത്തിനെയും ഇങ്ങനെ പോർട്രേറ്റ് ചെയ്ത ഒരു ടെംപ്ലേറ്റില് ഇട്ടേക്കുകയാണ്.
എന്തായാലും ഒന്നൊന്നര വർഷമായിട്ട് ഞാൻ എൻ്റെ ബിഎംഡബ്ലു ആകെ ഉപയോഗിച്ചത് 1250 കിലോമീറ്റർ ആണ്. കാരണം എനിക്ക് ഉപയോഗിക്കാൻ സമയം കിട്ടുന്നില്ല. ഞാൻ വെറുതെ ഈ വണ്ടി എടുത്ത് വെച്ചിരിക്കുകയാണ്. പിന്നെ ഇലക്ഷൻ സമയം ആയപ്പോഴത്തേക്ക് ഞാൻ ചെലവാക്കിയ പൈസ തരാം എന്ന് അവർ പറഞ്ഞിട്ടുണ്ട് . അപ്പോള് പിന്നെ ഏറ്റവും നല്ല കാര്യം ബിഎംഡബ്ല്യു ബൈക്ക് അങ്ങ് വിറ്റ് പെട്ടെന്ന് ഒരു പൈസ അറേഞ്ച് ചെയ്യാൻ വേണ്ടിയിട്ട് നമ്മള് ആ വണ്ടി അന്നേരം മാന്യമായ ഒരു പ്രൈസ് വന്നെ തോന്നിയപ്പോള് ഞാൻ അതങ്ങ് വിറ്റു. തിരഞ്ഞെടുപ്പിന് ചെലവാക്കിയ എല്ലാ പൈസയും അവരെനിക്ക് തന്നു. ഇതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്'.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR