കേരള അക്കാദമി ഫോർ സ്കില്സ് എക്സലൻസില് ഒഴിവുകള്.
Thiruvananthapuram, 26 ഓഗസ്റ്റ് (H.S.) കേരള അക്കാദമി ഫോർ സ്കില്സ് എക്സലൻസില് ഒഴിവുകള്. മാനേജർ മീഡിയ ആൻ്റ് പിആർ തസ്തികയിലാണ് ഒഴിവ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങള് അറിയാം. ഒരു ഒഴിവാണ് ഉള്ളത്. ജേണലിസത്തില് പോസ്റ്റ് ഗ്ര
Job vacancy


Thiruvananthapuram, 26 ഓഗസ്റ്റ് (H.S.)

കേരള അക്കാദമി ഫോർ സ്കില്സ് എക്സലൻസില് ഒഴിവുകള്. മാനേജർ മീഡിയ ആൻ്റ് പിആർ തസ്തികയിലാണ് ഒഴിവ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങള് അറിയാം.

ഒരു ഒഴിവാണ് ഉള്ളത്. ജേണലിസത്തില് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യാൻ അറിയണം. ഹിന്ദി ഭാഷയിലുള്ള അറിവ് അഭികാമ്യം.

മലയാളം ടെലിവിഷൻ ന്യൂസില് 10 വർഷത്ത പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രിൻ്റിലും ഡെസ്കിലുമുള്ള പരിചയത്തിന് മുൻഗണന ലഭിക്കും. രാഷ്ട്രീയം, നിയമം , ഉയർന്ന തലത്തിലുള്ള അന്വേഷണാത്മക വാർത്തകള് എന്നിവയില് എക്സ്ക്ലൂസീവ് വാർത്തകള് ചെയ്തുള്ള പ്രവൃത്തിപരിചയം. വിവിധ ബ്യൂറോകളില് പ്രവർത്തിച്ചുള്ള പരിചയസമ്പത്തും ആവശ്യമാണ്.

ചീഫ് റിപ്പോർട്ടർ / സ്പെഷ്യല് കറസ്പോണ്ടന്റ് / പ്രിൻസിപ്പല് കറസ്പോണ്ടന്റ് എന്നിങ്ങനെ ഉയർന്ന തസ്തികകളില് പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 80,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 3. കൂടുതല് വിവരങ്ങള്ക്ക് https://cmd.kerala.gov.in/wp-content/uploads/2026/08/Notification-Final.pdf

മെഡിക്കല് കോളേജില് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല് കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില് ഒഴിവ്. എച്ച്ഡിഎസ്സിന് കീഴില് സെക്യൂരിറ്റി, റെസ്പിറേറ്ററി ടെക്നീഷ്യന്, ബ്ലഡ് ബാങ്ക് കൗണ്സിലര് എന്നീ തസ്തികകളിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 755 രൂപ ദിവസക്കൂലി അടിസ്ഥാനത്തില് താല്ക്കാലിക നിയമനം ആണ്. ഉദ്യോഗാര്ഥികള് സര്ട്ടിഫക്കറ്റുകള് സഹിതം ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില് അതാത് ദിവസം ഇന്റര്വ്യൂവിന് നേരിട്ട് ഹാജരാകണം.

സെക്യൂരിറ്റി തസ്കിയിലെ അഭിമുഖം സെപ്റ്റംബര് ഒന്നിന് പകല് 11.30-ന് നടക്കും. യോഗ്യത: ജെസിഒ റാങ്കില് താഴെയുള്ള വിമുക്ത ഭടന്മാര്, പാരാമിലിറ്ററി/കേന്ദ്രസേനകള്, പോലീസ്, ഫയര്ഫോഴ്സ് എന്നിവയില് നിന്നും വിരമിച്ചവര്. ഉയര്ന്ന പ്രായപരിധി: 60 വയസ്സ്. റെസ്പിറേറ്ററി ടെക്നീഷ്യന് അഭിമുഖം സെപ്റ്റംബര് മൂന്നിന് 11.30 മണിക്ക് നടക്കും. യോഗ്യത: ഡിപ്ലോമ ഇന് റെസ്പിറേറ്ററി ടെക്നോളജി. പ്രായം: 20-40 വയസ്സ്. പ്രവൃത്തി പരിചയമുള്ളവര്ക്ക് മുന്ഗണന. ബ്ലഡ് ബാങ്കിലേക്കുള്ള കൗണ്സിലര് അഭിമുഖം സെപ്റ്റംബര് രണ്ടിന് പകല് 11.30-ന് നടക്കും. യോഗ്യത : മാസ്റ്റേഴ്സ് ഡിഗ്രി ഇന് സോഷ്യല് വര്ക്ക്, സൈക്കോളജി, ബേസിക് കമ്പ്യൂട്ടര് സ്കില് (എംഎസ് ഓഫീസ്) ഫോര് മെയിന്റൈനിംഗ് ഡോണര് രജിസ്റ്റേഴ്സ്, ബ്ലഡ് ബാങ്ക് കൗണ്സിലിംഗ് അല്ലെങ്കില് ഐസിടിസിയില് ബിരുദാനന്തര ബിരുദത്തിനു ശേഷം കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയം.

ബ്ലോക്ക് തലത്തില് ഡെയറി പ്രൊമോട്ടർ അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ ''തീറ്റപ്പുല്ക്യഷി'' വികസന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 12 ബ്ലോക്കുകളിലേക്കും കരാർ അടിസ്ഥാനത്തില് ഡെയറി പ്രൊമോട്ടർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് ക്ഷീരവികസന സർവ്വീസ് യൂണിറ്റ് പരിധിയില് സ്ഥിര താമസം ആക്കിയതും, എസ്.എസ്.എല്.സി പാസ്സായതുമായ 18 മുതല് 45 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത മാത്യകയില് പുരിപ്പിച്ച അപേക്ഷയും രേഖകളും സെപ്റ്റംബർ 5ന് 5 മണിക്ക് മുമ്പായി ബ്ലോക്ക്തല ക്ഷീരവികസന സർവ്വീസ് യൂണിറ്റുകളില് സമർപ്പിക്കണം. പ്രവർത്തി പരിചയം ഉളളവർക്ക് 5 വർഷത്തെ വയസ്സിളവും, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയും ഉണ്ടായിരിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News