Enter your Email Address to subscribe to our newsletters

Pathanamthitta , 27 ഓഗസ്റ്റ് (H.S.)
മദ്യലഹരിയില് വാഹനമോടിച്ച് അപകടമുണ്ടാക്കി രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില് പത്തനംതിട്ടയില് 2 പേർ പിടിയില്.
പത്തനംതിട്ട നഗരമധ്യത്തില് അബാൻ ജംഗ്ഷന് സമീപത്തായി വാഗണർ കാറാണ് പത്ത് പേരെ ഇടിച്ചുതെറിപ്പിച്ചത് . അപകടത്തില് റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കല് കിഴക്കതില് വീട്ടില് അബൂബക്കർ (72) മരണപ്പെട്ടു. തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ട് 6 45 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രതി ഓടിച്ച കാർ മറ്റ് രണ്ട് കാറുകളിലും ഇടിച്ച് കേടുപാടുകള് സംഭവിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക എന്ന സ്ഥലത്ത് കുഴിമുറിയില് പുത്തൻവീട്ടില് ജിനു ബാബു (48), കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടില് ഗോവിന്ദരാജ് മകൻ വിശ്വജിത്ത് (24) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു. തുടർന്ന് പത്തനംതിട്ട പോലീസ് ഇവരെ കസ്റ്റഡിയില് എടുത്തു. അപകടത്തില് പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള് കോട്ടയം മെഡിക്കല് കോളേജില് ചികിത്സയില് കഴിഞ്ഞു വരുന്നു. ഇവരില് ഒരാളുടെ നില ഗുരുതരമാണ്.
വിജയ് മണ്ഡല് (18), അഷ്കുല് (19), വെസ്റ്റ് ബംഗാള് സ്വദേശിയായ അങ്കിത് ( 22), ആസാം സ്വദേശി ആന്റണീസ് മിഞ്ച്, വെസ്റ്റ് ബംഗാള് സ്വദേശിയായ സഞ്ജിത്ത് ( 18)എന്നിവരെ പത്തനംതിട്ട ജനറല് ആശുപത്രിയില് നിന്നും പ്രാഥമിക ചികിത്സകള്ക്ക് ശേഷം കോട്ടയം മെഡിക്കല് കോളേജിലേക്ക് റഫർ ചെയ്തിരുന്നു. നിസ്സാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവരെ പത്തനംതിട്ട ജനറല് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രതികള്ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കുറ്റകരമായ നരഹത്യക്കും ഉള്പ്പെടെ ജാമ്യം ഇല്ലാത്ത വകുപ്പുകള് ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ റിമാൻഡ് അപേക്ഷ സഹിതം കോടതി മുമ്പാകെ ഹാജരാക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR