പ്രതിപക്ഷ ഉപനേതൃസ്ഥാനം:അനുനയത്തിന് ദേശീയ നേതൃത്വം
Thiruvananthapuram, 27 ഓഗസ്റ്റ് (H.S.) പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ ഇടതുമുന്നണിക്കുള്ളിൽ പരസ്യപ്പോര് മുറുകിയതോടെ സിപിഎമ്മിനോട് ചർച്ച നടത്താൻ ദേശീയ നേതൃത്വത്തെ ചുമതലപ്പെടുത്താനൊരുങ്ങി സിപിഐ സംസ്ഥാന നേതൃത്വം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയ
CPI CROWD FUNDING CAMPAIGN


Thiruvananthapuram, 27 ഓഗസ്റ്റ് (H.S.)

പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ ഇടതുമുന്നണിക്കുള്ളിൽ പരസ്യപ്പോര് മുറുകിയതോടെ സിപിഎമ്മിനോട് ചർച്ച നടത്താൻ ദേശീയ നേതൃത്വത്തെ ചുമതലപ്പെടുത്താനൊരുങ്ങി സിപിഐ സംസ്ഥാന നേതൃത്വം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സിപിഐക്ക് എതിരായ നിലപാട് കൈക്കൊള്ളുന്നതിനാൽ ദേശീയ നേതൃത്വം മുഖേനയുള്ള അനുനയ ചർച്ചകൾക്ക് ജനറൽ സെക്രട്ടറി ഡി രാജയെ പങ്കെടുപ്പിക്കാനാണ് സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കം.

പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെ, സിപിഐയുടെ നിലപാടുകളെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്തെത്തി. സംസ്ഥാന നേതാക്കൾ പരസ്യമായ പോരിലേക്ക് നീങ്ങിയതോടെയാണ് ദേശീയ നേതൃത്വത്തിൻ്റെ ഇടപെടലിനായി നീക്കം നടക്കുന്നത്.

എല്ലാം താനാണെന്ന പിണറായിയുടെ ഭാവം ശരിയല്ലെന്ന് സിപിഐ മുഖപത്രത്തിലെ ലേഖനത്തിൽ അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഒന്നിലധികം രാഷ്ട്രീയ പാർട്ടികൾ ചേരുന്ന മുന്നണിയിൽ, എല്ലാം താനാണെന്ന ഭാവം കൂട്ടായ പ്രവർത്തനത്തിന് സഹായകരമല്ലെന്നാണ് സത്യൻ മൊകേരിയുടെ വിമർശനം. പ്രതിപക്ഷ ഉപനേതാവിൻ്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയിൽ തീരുമാനിക്കാൻ കഴിയില്ല. പ്രതിപക്ഷ നേതാവിൻ്റെ ഇഷ്ടാനിഷ്ടങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കരുതെന്നും 'കൂട്ടായ നേതൃത്വമാണ് എൽഡിഎഫിൻ്റെ അന്തഃസത്ത' എന്ന ലേഖനത്തിൽ സത്യൻ മൊകേരി പറയുന്നു.

ഇതിനു പിന്നാലെയാണ് വി ശിവൻകുട്ടി സിപിഐയെ രൂക്ഷമായി വിമർശിച്ചത്. സ്ഥാനമാനങ്ങൾക്കു വേണ്ടി കോൺഗ്രസിനോടൊപ്പം ചേർന്ന പാരമ്പര്യമാണ് സിപിഐക്കുള്ളതെന്നായിരുന്നു വി ശിവൻകുട്ടിയുടെ വിമർശനം. ലേഖനത്തിലൂടെ സിപിഐ രാഷ്ട്രീയ മര്യാദ ലംഘിച്ചെന്നും പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന സമീപനമാണ് ഇതെന്നുമാണ് ശിവൻകുട്ടി വിമർശിച്ചത്.

പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് പിണറായി വിജയൻ നടത്തിയ പരാമർശം പ്രതിപക്ഷ നേതാവിന് ചേർന്നതല്ലെന്ന രൂക്ഷമായ വിമർശനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ചിരുന്നു. അതിന് മറുപടി നൽകേണ്ടെന്നായിരുന്നു സിപിഎം നേതൃത്വത്തിൻ്റെ നിലപാട്. എന്നാൽ, പിണറായി വിജയനെ വിമർശിച്ച് ജനയുഗത്തിൽ ലേഖനം വന്നതോടെ, ഈ നിലപാട് മാറ്റിയെന്നാണ് ശിവൻകുട്ടിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

പിണറായിയുടെ പ്രസ്താവനയിലുള്ള അതൃപ്തി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയെ ബിനോയ് വിശ്വം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെ അനുനയത്തിനായി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നത്. അതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സിഎൻ മോഹനനും സിപിഐക്കെതിരെ വിമർശനവുമായി രംഗത്തെത്തി.

രണ്ടുലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിഎൻ മോഹനൻ ഫേസ്ബുക്കിലൂടെ ചോദിച്ചു. എന്നും സമ്മർദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ എന്ന് കുറ്റപ്പെടുത്തിയ മോഹനൻ ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാടെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തു നിന്നാക്രമിച്ച് സർക്കാരിനെ നാണംകെടുത്തി. അതിൻ്റെ തുടർച്ചകൂടിയാണ് നിയമസഭാ തോൽവിയെന്നും സിപിഎം സെക്രട്ടേറിയറ്റംഗം കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News