Enter your Email Address to subscribe to our newsletters

New delhi, 27 ഓഗസ്റ്റ് (H.S.)
ഡല്‍ഹിയിലെ നിർദ്ദിഷ്‌ട വിദ്യാഭ്യാസ കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വുമണിന് (ഐജിഡിടിയുഡബ്ല്യു) പുതിയ ക്യാമ്പസ് യാഥാര്‍ഥ്യമാക്കാന്‍ തങ്ങളുടെ സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. സർവകലാശാലയിൽ ഇൻഡക്ഷൻ പ്രോഗ്രാം 2026 ൻ്റെ ഭാഗമായി നടന്ന സമാപന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പുതിയ കാമ്പസ് വരുന്നതോടെ കൂടുതൽ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആയിരം പേർക്കല്ല ഡൽഹിയിൽ നിന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാർഥികൾക്കും ഇവിടെ പഠനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേർത്തു. തുടർന്ന് ഐജിഡിറ്റിയുഡബ്ല്യൂവിന് ഒരു പുതിയ ക്യാമ്പസ് നൽകുന്നതിനായി തൻ്റെ സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ഇന്നത്തെ പെൺകുട്ടികൾക്ക് അവരുടെ സ്വപ്‌നങ്ങൾ പിന്തുടരാൻ കഴിവുണ്ടെന്ന് തനിക്ക് ഉറപ്പുണ്ട്. നമ്മുടെ പെൺമക്കൾ എല്ലാ മേഖലയിലും നയിക്കുമെന്ന് ഉറപ്പുണ്ടെന്നും അവരെ മുൻകൂട്ടി അഭിനന്ദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിൻ്റെ കീഴിൽ 2013-ൽ സ്ഥാപിതമായ ഐജിഡിറ്റിയുഡബ്ല്യൂ ഏഷ്യയിലെ ആദ്യത്തെ സര്‍ക്കാര്‍ നടത്തുന്ന വനിതാ സാങ്കേതിക സർവകലാശാല ആണ്. സാങ്കേതിക വിദ്യാഭ്യാസം പുരുഷാധിപത്യ മേഖലയാണെന്ന ധാരണയെ ഈ സ്ഥാപനം തിരുത്തിയെഴുതിയെന്ന് രേഖ ഗുപ്ത പറഞ്ഞു.
ഡൽഹി ലെഫ്‌റ്റനൻ്റ് ഗവർണർ തരൺജിത് സിങ്ങ് സന്ധു, വിദ്യാഭ്യാസ മന്ത്രി ആശിഷ് സീദ് എന്നിവരും പങ്കെടുത്തു. ഐജിഡിറ്റിയുഡബ്ല്യൂ നവീകരണത്തിലും സാങ്കേതിക വിദ്യയിലും സ്വയം ഒരു പേര് കെട്ടിപ്പെടുത്തെടുത്തു. സർവകലാശാലയിലെ വിദ്യാർഥികൾ അവരുടെ സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കോടിക്കണക്കിന് രൂപയുടെ സ്‌കോളർഷിപ്പുകൾ നേടിയിട്ടുണ്ടെന്നും ആശിഷ് സൂദ് വ്യക്തമാക്കി.
തുടർന്ന് പുരുഷാധിപത്യം എന്താണെന്ന് മനസിലാക്കേണ്ടതുണ്ട്. ഹാഷ്‌ടാഗുകളിലൂടെ പുരുഷാധിപത്യത്തെ തകർക്കാൻ കഴിയില്ല. ഐജിഡിറ്റിയുഡബ്ല്യൂവിലെ പെൺകുട്ടികൾ കമ്പ്യൂട്ടർ സ്‌ക്രീനുകൾക്ക് മുന്നിലിരുന്ന് ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തിനായി എഐ അൽഗോരിതങ്ങൾ എഴുതുമ്പോൾ പുരുഷാധിപത്യം തകർക്കപ്പെടുമെന്നും സൂദ് പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും സ്ത്രീകളെ ശാക്തീകരിക്കുക എന്നത് പരമ്പരാഗത ലിംഗപരമായ ധാരണകളെയും ചിന്താഗതികളെയും നേരിടാനുള്ള വഴി എന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് ചടങ്ങിൽ സർവകലാശാലയുടെയും വിദ്യാർഥികളുടെയും നാൾവഴികളും നേടങ്ങളും വ്യക്തമാക്കുന്ന 'IGDTUW ടൈംസ്' എന്ന ബുക്ക്‌ലെറ്റും പ്രകാശനം ചെയ്തു
---------------
Hindusthan Samachar / Sreejith S