Enter your Email Address to subscribe to our newsletters

Ernakulam , 27 ഓഗസ്റ്റ് (H.S.)
സംവിധായിക ഗീതു മോഹൻദാസിനെതിരെ ചോദ്യങ്ങളുമായി സംവിധായകൻ രൂപേഷ് പീതംബരൻ. മമ്മൂട്ടി ചിത്രം കസബയിലെ വിവാദ രംഗം പങ്കുവെച്ചുകൊണ്ടാണ് ഗീതുവിനോട് ചോദ്യങ്ങളുമായി രൂപേഷ് രംഗത്തെത്തിയത്.
മമ്മൂട്ടി ചിത്രം കസബ ഇപ്പോള് നിങ്ങള്ക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ? എന്ന് ചോദിച്ച അദ്ദേഹം കർമ്മ എന്നത് യാഥാർത്ഥ്യമാണെന്നും ഫേസ്ബുക്കില് കുറിച്ചു.
നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കല്, ഡബ്ല്യു.സി.സി എന്നിവരെ ഹാഷ് ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. 1981 മുതല് 2016 വരെയുള്ള മമ്മൂട്ടി ചിത്രങ്ങള് ഇവിടുത്തെ തലമുറ കണ്ടിട്ടില്ലെന്നും, മമ്മൂക്കയോടുള്ള സ്നേഹം എന്നും ഉണ്ടാകുമെന്നും രൂപേഷ് കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യാഷ് ചിത്രമായ ടോക്സിക്കിലെ രംഗങ്ങള്ക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രൂപേഷിന്റെ പോസ്റ്റ്. പല രംഗങ്ങളും സ്ത്രീവിരുദ്ധമാണെന്ന ആരോപണമാണ് ചിത്രം കണ്ട ആളുകള് ഉന്നയിക്കുന്നത്.
രൂപേഷ് പീതംബരന്റെ കുറിപ്പിന്റെ പൂർണരൂപം:
പ്രിയ ഗീതു മോഹൻദാസ്, ഈ സീൻ ഇപ്പോള് നിങ്ങള്ക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ? അതോ ടോക്സിക് ആണോ - യഥാർത്ഥ ടോക്സിക്? #mammootty ഇക്കാ, ഈ കുട്ടികളാരും നിങ്ങളുടെ 1981 മുതല് 2016 വരെയുള്ള പടങ്ങള് കണ്ടിട്ടില്ല, അതാണ്! കർമ്മം യഥാർത്ഥമാണ്, ഞങ്ങള് എല്ലാവരും നിന്നെ സ്നേഹിക്കുന്നു മമ്മൂക്ക ...
2016-ല് 'കസബ' റിലീസ് ചെയ്ത സമയത്ത് ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് നടി പാർവതി തിരുവോത്ത് നടത്തിയ വിമർശനം വലിയ ചർച്ചയായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഒരു സ്ത്രീ കഥാപാത്രത്തോട് അനുചിതമായി പെരുമാറുന്നതിനെക്കുറിച്ച് ആയിരുന്നു വിമർശനം. ഇത് സ്ത്രീകളെ അവഹേളിക്കുന്നതാണെന്നായിരുന്നു ആരോപണം. അന്ന് പാർവതിക്കൊപ്പം വേദിയിലുണ്ടായിരുന്ന ഗീതു മോഹൻദാസ് ആ വാദത്തെ പിന്തുണച്ച് രംഗത്ത് വന്നു. ഇത് പാർവതി തിരുവോത്തിനെതിരെ വലിയ രീതിയില് സൈബർ ആക്രമണം ഉണ്ടായി. ഇതിനുശേഷം പുഴു എന്ന ചിത്രത്തില് മമ്മൂട്ടിയും പാർവതിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.
രൂപേഷ് പീതാംബരനും ഗീതു മോഹൻദാസും ബാലതാരങ്ങളായി സിനിമാരംഗത്ത് എത്തിയവരാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR