വൈദ്യുതി ബില്ലില് വന് മാറ്റം; മാസം 250 യൂണിറ്റ് കഴിഞ്ഞാല് പീക്ക് സമയത്ത് 25% അധിക നിരക്ക്
Kerala, 27 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം :കേരളത്തില്‍ മാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി കെഎസ്ഇബി (KSEB) ''ടൈം ഓഫ് ഡേ'' (ToD) താരിഫ് ക്രമീകരണം നടപ്പിലാക്കുന്നു. പീക്ക് സമയങ്ങളില്‍ (വൈകുന്നേരം 6 മു
Kseb


Kerala, 27 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം :കേരളത്തില്‍ മാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി കെഎസ്ഇബി (KSEB) 'ടൈം ഓഫ് ഡേ' (ToD) താരിഫ് ക്രമീകരണം നടപ്പിലാക്കുന്നു. പീക്ക് സമയങ്ങളില്‍ (വൈകുന്നേരം 6 മുതല്‍ രാത്രി 10 വരെ) 25% അധിക നിരക്കും, പകല്‍ സമയത്ത് (രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ) 10% ഇളവും ബാധകമാകും. സ്മാര്‍ട്ട് മീറ്ററുകള്‍ വഴി സമയമനുസരിച്ച് ബില്ല് കണക്കാക്കുന്ന ഈ പുതിയ മാറ്റം നിങ്ങളുടെ ബില്ലുകളെ നേരിട്ട് ബാധിക്കുന്നതാണ്. നിങ്ങളുടെ ദിവസേനയുള്ള ചില ചെറിയ ഉപയോഗ ശീലങ്ങള്‍ മാറ്റുന്നതിലൂടെ ഉയര്‍ന്ന ബില്ല് തുകയില്‍ നിന്ന് വീടിനെ സുരക്ഷിതമാക്കാം. വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിന് അനുസരിച്ചാകും ബില്‍ നിര്‍ണയിക്കപ്പെടുക.

നിങ്ങളുടെ വൈദ്യുതി ഉപയോഗത്തെ കെഎസ്ഇബി 3 സമയക്രമങ്ങളില്‍ നിര്‍ണയിച്ച് ബില്ല് നിര്‍ണയിക്കും.

1. പകല്‍ സമയം (രാവിലെ 06:00 - വൈകുന്നേരം 06:00 വരെ): സാധാരണ നിരക്കിനേക്കാള്‍ 10% കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കും.

2. പീക്ക് സമയം (വൈകുന്നേരം 06:00 - രാത്രി 10:00 വരെ): ഗ്രഡില്‍ വൈദ്യുതി ആവശ്യകത കൂടുതലായതിനാല്‍ സാധാരണ നിരക്കിനേക്കാള്‍ 25% അധിക നിരക്ക് ഈടാക്കും.

3. രാത്രി സമയം (രാത്രി 10:00 - രാവിലെ 06:00 വരെ): സാധാരണ താരിഫ് നിരക്ക് തന്നെയായിരിക്കും ബാധകം.

ബില്‍ തുക സമയത്തെ ആശ്രയിച്ചിരിക്കും . ഒരോ സമയ പരിധിയിലും നിങ്ങള്‍ എത്ര യൂണിറ്റ് ഉപയോഗിച്ചുവെന്ന് സ്മാര്‍ട്ട് മീറ്റര്‍ കൃത്യമായി രേഖപ്പെടുത്തും. അതായത് എത്ര യൂണിറ്റ് ഉപയോഗിച്ചു എന്നതിനേക്കാള്‍ അത് 'ഏത് സമയത്ത് ഉപയോഗിച്ചു' എന്നതാകും ഇനി ബില്ല് നിര്‍ണയിക്കുക.

വൈകുന്നേരം 6 മണിക്കും രാത്രി 10 മണിക്കും ഇടയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചാല്‍ ബില്ല് ഗണ്യമായി ഉയരും. കൂടുതല്‍ വൈദ്യുതി ആവശ്യമായ ജോലികള്‍ പകല്‍ സമയത്തേക്ക് മാറ്റിയാല്‍ സാധാരണ ബില്ലിനേക്കാള്‍ കുറഞ്ഞ തുക മാത്രം നല്‍കിയാല്‍ മതിയാകും.

---------------

Hindusthan Samachar / Sreejith S


Latest News