Enter your Email Address to subscribe to our newsletters

New delhi ,7 ഓഗസ്റ്റ് (H.S.)
മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട സര്‍ക്കാരിൻ്റെ പദ്ധതികൾ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പങ്കുവെക്കണമെന്ന് കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. ലോക്‌സഭയിലെ നിലവിലുള്ള 543 അംഗബലം അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണമെന്നും 2029 ലെ തെരഞ്ഞെടുപ്പു മുതൽ മൂന്നിലൊന്ന് വനിതാ സംവരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ഖാര്‍ഗെ ഈ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചത്.
അതിർത്തി നിർണയ നിർദേശങ്ങൾ ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിക്കണമെന്നും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന സർക്കാരുകൾക്കും അവ പഠിക്കാൻ മതിയായ സമയം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തിൽ ഇത്തരം നിർദേശങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വിശദമായി പഠിക്കാൻ മതിയായ സമയം നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിച്ചിരുന്നു. കോൺഗ്രസ് വളരെ വ്യക്തമാണ്. ലോക്‌സഭയുടെ നിലവിലുള്ള അംഗബലം 543 ആയി 25 വർഷത്തേക്ക് നിലനിർത്തുക. ലോക്‌സഭയിൽ ആകെ സീറ്റുകളുടെ എണ്ണവും സംസ്ഥാനങ്ങള്‍ക്കുള്ള നിലവിലെ സീറ്റ് വിഹിതവും അടുത്ത 25 വർഷത്തേക്ക് യാതൊരു മാറ്റവുമില്ലാതെ നിലനിർത്തുക. 2029 ലെ ലോക്‌സ തിരഞ്ഞെടുപ്പിൽ നിന്ന് സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തുക ഖാര്‍ഗെ കത്തിലൂടെ പറഞ്ഞു.
പുനര്‍നിര്‍ണയ ബില്ലുമായി ബന്ധപ്പെട്ട് പ്രത്യേക പാര്‍ലമെൻ്റ് സമ്മേളനം ചേര്‍ന്നേക്കുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കഴിഞ്ഞ ദിവസം ടെലിവിഷൻ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. മന്ത്രി സൂചിപ്പിച്ചതുപോലെ നിങ്ങൾ മുന്നോട്ട് പോകുന്നതിനുമുമ്പ് നിങ്ങളുടെ മനസിലുള്ള അതിർത്തി നിർണയ നിർദേങ്ങൾ ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിക്കുക. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാന സർക്കാരുകൾക്കും അത്തരം നിർദേശങ്ങൾ പഠിക്കാൻ മതിയായ സമയം നൽകണമെന്നും കോൺഗ്രസ് മേധാവി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S