നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ 53 മലയാളികളെ തിരിച്ചറിഞ്ഞതായും ഇവർ പൂർണ്ണമായും സുരക്ഷിതരാണെന്നും നോർക്ക റൂട്സ് സി.ഇ.ഒ രാജേഷ് മാധവൻ.
Thiruvananthapuram, 27 ഓഗസ്റ്റ് (H.S.) നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ 53 മലയാളികളെ തിരിച്ചറിഞ്ഞതായും ഇവർ പൂർണ്ണമായും സുരക്ഷിതരാണെന്നും നോർക്ക റൂട്സ് സി.ഇ.ഒ രാജേഷ് മാധവൻ. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദ
NORKA ROOTS HELP DESK


Thiruvananthapuram, 27 ഓഗസ്റ്റ് (H.S.)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ 53 മലയാളികളെ തിരിച്ചറിഞ്ഞതായും ഇവർ പൂർണ്ണമായും സുരക്ഷിതരാണെന്നും നോർക്ക റൂട്സ് സി.ഇ.ഒ രാജേഷ് മാധവൻ. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന 53 പേരുടെ സംഘവുമായി നിലവിൽ നേരിട്ട് ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ലെങ്കിലും ഇവർക്ക് മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലുമാണ് നിരവധി പേർ കുടുങ്ങിയത്.

മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ഓഫിസ്, ചീഫ് സെക്രട്ടറിയുടെ ഓഫിസ്, നോർക്ക റൂട്സ് എന്നിവർ സംയുക്തമായി നടത്തിയ ഇടപെടലിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിയോടെ 17 യൂണിറ്റ് വിവരങ്ങൾ ക്രോഡീകരിച്ചിരുന്നു. ഡൽഹിയിലുള്ള നോർക്ക റൂട്സ് ഡെവലപ്മെൻ്റ് ഓഫിസർ ഷാജിമോൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റസിഡൻ്റ് കമ്മിഷണറുടെ ഓഫിസുമായി ബന്ധപ്പെട്ട് കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിലേക്ക് വിവരങ്ങൾ കൈമാറുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

പ്രളയബാധിത മേഖലകളിൽ മൊബൈൽ നെറ്റ്വർക്ക് തകരാറിലായതിനാൽ കുടുങ്ങിക്കിടക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടാൻ പരിമിതികളുണ്ട്. യാത്രാ തടസ്സവും ആശയവിനിമയ പ്രശ്നങ്ങളും മാത്രമാണ് ഇവർ നേരിടുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇവരെ കണ്ടെത്താനായി അവസാന ലൊക്കേഷൻ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിനായി നോർക്ക ഹെൽപ്പ് ഡെസ്ക് വഴി ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. അവസാനം വിളിച്ച സമയം, യാത്ര പോയ സ്ഥലം തുടങ്ങിയ വിവരങ്ങൾ എംബസിക്ക് കൈമാറിയിട്ടുണ്ട്. വൈകാതെ തന്നെ ഇവരുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താനും ആശയവിനിമയം പുനഃസ്ഥാപിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ 53 പേർക്ക് പുറമെ കാഞ്ഞങ്ങാട് നിന്നുള്ള 36 പേരും കോട്ടയത്ത് നിന്നുള്ള 16 പേരും നേപ്പാളിൽ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാൻ സാധിച്ചു. വിനോദസഞ്ചാരത്തിനും തീർഥാടനത്തിനുമായി വിവിധ ഗ്രൂപ്പുകളായും കുടുംബങ്ങളായും പോയവരാണ് പ്രളയത്തിൽ കുടുങ്ങിയത്. നേപ്പാളിൽ ആകെ എത്ര മലയാളികൾ ഉണ്ടെന്നതിൻ്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. പലരും വിവരങ്ങൾ പുതുക്കാത്തതാണ് ഇതിന് കാരണം.

സംസ്ഥാന സർക്കാർ ഇതിനോടകം പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. നേപ്പാളിലുള്ളവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ ഓഫിസുമായോ നോർക്കയുമായോ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാവുന്നതാണ്. നിലവിൽ ലഭ്യമായ വിവരങ്ങൾ വച്ച് പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല. ഗ്രൗണ്ടിലുള്ള ഉദ്യോഗസ്ഥർ എംബസി മുഖേന രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ പോകുന്ന മലയാളികൾ നോർക്കയുടെ ഡാറ്റാബേസിൽ വിവരങ്ങൾ കൃത്യമായി രജിസ്റ്റർ ചെയ്യുകയും പുതുക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ ചെയ്താൽ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാൻ സർക്കാരിന് സാധിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News