ഓണക്കാല മദ്യ വില്പ്പനയില് ഇത്തവണയും റിക്കോര്ഡിട്ട് ബിവറേജസ് കോര്പ്പറേഷന്
Thiruvananthapuram, 27 ഓഗസ്റ്റ് (H.S.) ഓണക്കാല മദ്യ വില്പ്പനയില് ഇത്തവണയും റിക്കോര്ഡിട്ട് ബിവറേജസ് കോര്പ്പറേഷന്. കഴിഞ്ഞ ഓണക്കാലത്തേക്കാള് ഇത്തവണ 76.33 കോടി രൂപയുടെ അധിക വില്പ്പനയാണ് ഈ ഓണക്കാലത്തെ എട്ട് ദിവസത്തിലുണ്ടായത്. ഇത്തവണ ഓഗസ്റ്റ് 18 മുതല് ഉ
ONAM LIQUOR SALES


Thiruvananthapuram, 27 ഓഗസ്റ്റ് (H.S.)

ഓണക്കാല മദ്യ വില്പ്പനയില് ഇത്തവണയും റിക്കോര്ഡിട്ട് ബിവറേജസ് കോര്പ്പറേഷന്. കഴിഞ്ഞ ഓണക്കാലത്തേക്കാള് ഇത്തവണ 76.33 കോടി രൂപയുടെ അധിക വില്പ്പനയാണ് ഈ ഓണക്കാലത്തെ എട്ട് ദിവസത്തിലുണ്ടായത്. ഇത്തവണ ഓഗസ്റ്റ് 18 മുതല് ഉത്രാടം വരെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുവഴി വില്പ്പന നടത്തിയത്. കഴിഞ്ഞ വര്ഷം ഇത് 694.96 കോടി രൂപയായിരുന്നു.

കഴിഞ്ഞ ഓണത്തിന് മദ്യ വില്പ്പനയിലുണ്ടായ വര്ധന മദ്യ വിലയില് ഉണ്ടായ വര്ധന മൂലമാണെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല് കഴിഞ്ഞ ഓണക്കാലത്തിനു ശേഷം സംസ്ഥാനത്ത് മദ്യത്തിൻ്റെ ചില്ലറ വില്പ്പന വിലയില് വര്ധനയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണ 77.33 കോടി രൂപയുടെ അധിക വില്പ്പന ഉണ്ടായിരിക്കുന്നത്. ഇത് ഓപ്പറേഷന് തൂഫാൻ്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

കേരള പൊലീസിൻ്റെ മയക്കുമരുന്ന് വേട്ടയായ ഓപ്പറേഷന് തൂഫാന് ശക്തമായതോടെ സംസ്ഥാനത്തേക്കുള്ള മയക്കുമരുന്നിൻ്റെ വരവ് വന് തോതില് കുറഞ്ഞതായാണ് വിലയിരുത്തല്. ഇതോടെ കഞ്ചാവ് ഉള്പ്പെടെയുള്ള മയക്കു മരുന്നിൻ്റെ ലഭ്യത കുറഞ്ഞു. ഇത് ഈ മയക്കു മരുന്ന് ഉപഭോക്താക്കളെ മദ്യത്തിലേക്കു മാറ്റിയിരിക്കാമെന്ന വിലയിരുത്തലാണ് പൊതുവേയള്ളത്. ഇത്തവണത്തെ മദ്യ വില്പ്പനയിലുണ്ടായ ഗണ്യമായ വര്ധന കാണിക്കുന്നത് അതാണെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല് ഔദ്യോഗികമായി പൊലീസ് ഇക്കാര്യ അവകാശപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷ ഓപ്പറേഷന് തൂഫാന് ഒരു കാരണം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

2025-26 ല് ഓഗസ്റ്റ് 24 വരെ സംസ്ഥാനത്തെ ബിവറേജസ് വഴിയുള്ള ആകെ മദ്യ വില്പ്പന 9,168 കോടി രൂപയായിരുന്നു. ഇതേ കാലയളവില് കഴിഞ്ഞ വര്ഷം 8,132 കോടിയായിരുന്നു. ഇത്തവണ ഓഗസ്റ്റ് 24 പൂരാട ദിനം വരെയുള്ള 7 ദിവസങ്ങളിലെ ഓണം മദ്യ വില്പ്പന 644.98 കോടിയായിരുന്നു. കഴിഞ്ഞ വര്ഷം ആദ്യ എഴു ദിവസത്തെ ഓണം മദ്യ വില്പ്പന 557.32 കോടിയായിരുന്നു.

ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ പരിശോധനയില് 51 കേസുകളിലായി 50 പേര് കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9706 ആയി ഉയര്ന്നതായി സംസ്ഥാന പൊലീസ് ആസ്ഥാനത്തു നിന്നുള്ള പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ആകെ 10467 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8444.349 ഗ്രാം എംഡിഎംഎയും 1099.404 കി.ഗ്രാം കഞ്ചാവും 4733.289 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര് ചെയ്ത കേസുകളില് വളരെ ചെറിയ അളവ് കൈവശം വച്ചതിന് 15 കേസുകളും ഇടത്തരം അളവ് കൈവശം വച്ചതിന് മൂന്ന് കേസും കൊമേഴ്ഷ്യല് ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്ഡിപിഎസ് ആക്ട് പ്രകാരം 32 കേസുകളും കോട്പ പ്രകാരം 69 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവരില് നിന്ന് 15.430 ഗ്രാം എംഡിഎംഎയും 17.239 കി.ഗ്രാം കഞ്ചാവും 3.13 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പൊലീസ് 18 ബോധവത്ക്കരണ ക്ലാസുകള് നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9348 ഉം കൗണ്സിലിങ്ങുകളുടെ എണ്ണം 602 ഉം ആണ്. സ്കൂള്, കോളജ് പ്രൊട്ടക്ഷന് ഗ്രൂപ്പുകളുടെ നേതൃത്വത്തില് ആകെ 6636 ബോധവത്ക്കരണ പരിപാടികളും നടത്തിയതായി കേരള പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News